Tag: LDF

Total 56 Posts

‘സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കും’ – വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമോ ?

കോഴിക്കോട്: എല്ലാ തിരഞ്ഞെടുപ്പുകളിലും മുന്നണികള്‍ ആവര്‍ത്തിക്കുന്ന വാഗ്ദാനമാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്നുള്ളത്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പ് വരെ എല്ലാവരിലും പ്രതിക്ഷയുമുണ്ടാവാറുണ്ടെങ്കിലും പലര്‍ക്കും നിരാശയാണ് ലഭിക്കാണ്. എന്നാല്‍ പതിവു വാഗ്ദാനത്തില്‍ ഇക്കുറി ജില്ലയിലെ യുവത്വത്തിനു പതിവിലേറെ പ്രതീക്ഷയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടിക്കാന്‍ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുന്നതോടെ കോണ്‍ഗ്രസിലെ പതിവ് മുഖങ്ങള്‍ മാറുമെന്നാണു

അടിത്തറ ശക്തമാക്കാൻ ഇടതുപക്ഷം; ലക്ഷ്യം ഭരണത്തുടർച്ച

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ അടിത്തറ ശക്തമാക്കാനൊരുങ്ങി ഇടത് പക്ഷം. വികസനം, ക്ഷേമം, ഭരണ തുടർച എന്നിവയിലൂന്നി താഴെ തട്ടിൽ വരെ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് എൽഡിഎഫ് തീരുമാനം. ബൂത്തു കമ്മറ്റികൾക്ക് പുറമെ പ്രത്യേക പ്രചാരണ സംവിധാനവും രൂപീകരിക്കും. ബൂത്ത് കമ്മറ്റികൾ ജനുവരി 31 നുള്ളിൽ നിലവിൽ വരും. മണ്ഡലം പഞ്ചായത്ത് കമ്മറ്റികളും ഇതോടൊപ്പം

ചെങ്ങോട്ടുകാവിൽ വിജയാഹ്ലാദ ഘോഷയാത്ര സംഘടിപ്പിച്ചു

ചെങ്ങോട്ടുകാവ്: ചരിത്രത്തിലാദ്യമായി ചെങ്ങോട്ടുകാവ് എല്‍ഡിഎഫ് പിടിച്ചെടുത്തതിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് എല്‍ഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയാഹ്ലാദഘോഷയാത്രയും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും നടത്തി. ഘോഷയാത്ര കൂഞ്ഞിലാരി നിന്ന് ആരംഭിച്ച് കലോ പൊയിലില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ്,

പിണറായി സർക്കാരിന് അഭിവാദ്യമർപ്പിച്ച് പ്രവാസികളുടെ പ്രകടനം

കൊയിലാണ്ടി: സംസ്ഥാന ബജറ്റില്‍ പ്രവാസികളുടെ പെന്‍ഷന്‍ 2000 രൂപയില്‍ നിന്നും 3500 രൂപയാക്കി വര്‍ദ്ധിപ്പിച്ച ഇടത് മുന്നണി സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി പി.ചാത്തു പ്രകടനം ഉദ്ഘാടനം ചെയ്തു. പി. കെ. ഉണ്ണിക്കൃഷ്ണന്‍, പി.കെ.അശോകന്‍, ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. കൊയിലാണ്ടി

ചേമഞ്ചേരിയില്‍ ഇത്തവണ നറുക്കെടുപ്പ് വേണ്ട; വ്യക്തമായ ഭൂരിപക്ഷം നേടി ഇടത് മുന്നണി അധികാരത്തില്‍

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ഇത്തവണയും ഇടത് ഭരണം. ഇരുപത് അംഗ ഭരണ സമിതിയില്‍ 11 സീറ്റുകള്‍ നേടിയാണ് ഇടതു മുന്നണി തുടര്‍ ഭരണം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ ഇടത് വലത് മുന്നണികള്‍ക്ക് 10 സീറ്റ് വീതം ലഭിച്ചതിനാല്‍ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു. എന്നാല്‍ ഭരണ സമിതിയുടെ കാലാവധി അവസാനിക്കും മുന്‍പ് എല്‍ജെഡി മുന്നണിയില്‍ എത്തിയതോടെ അംഗം

കീഴരിയൂര്‍ വീണ്ടും ചുവന്നു; യുഡിഎഫിന് സിറ്റിംഗ് സീറ്റും നഷ്ടപ്പെട്ടു

കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് കൂടി പിടിച്ചെടുത്താണ് എല്‍ഡിഎഫ് വിജയം ആവര്‍ത്തിച്ചത്. ഒന്‍പതാം വാര്‍ഡിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയത്. ആകെ 13 സീറ്റുള്ള പഞ്ചായത്ത് ഭരണ സമിതിയില്‍ എട്ടിടത്ത് ഇത്തവണ ഇടതു മുന്നണി ജയിച്ചു. കഴിഞ്ഞ തവണ ഏഴ് സീറ്റ് എല്‍ഡിഎഫിനും

മൂടാടിയില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച

പയ്യോളി: മൂടാടി ഗ്രാമ പഞ്ചായത്തില്‍ ഇടതു മുന്നണി ഭരണം നിലനിര്‍ത്തി. പതിനെട്ട് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 11 ഇടത്ത് വിജയിച്ചാണ് ഇത്തവണ എല്‍ഡിഎഫ് ഭരണം തുടരുന്നത്. യുഡിഎഫിന് ഏഴ് സീറ്റ് ലഭിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫിന് 12 സീറ്റായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. എന്നാല്‍ ഇത്തവണ ഒരു സീറ്റ് നഷ്ടപ്പെട്ടു. എല്‍ഡിഎഫിന്റെ കൈവശമുണ്ടായിരുന്ന രണ്ട്,ഏഴ്,14 വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.

ചെങ്ങോട്ട്കാവിലും ഇടതു തേരോട്ടം; ബിജെപിയ്ക്ക് കനത്ത തിരിച്ചടി

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പഞ്ചായത്തില്‍ ഇടതുപക്ഷത്തിന് ഉജ്ജ്വല വിജയം. കഴിഞ്ഞ തവണ നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരിച്ച പഞ്ചായത്ത് ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഭരണത്തിലെത്തുന്നത്. ആകെയുള്ള പതിനേഴ് സീറ്റില്‍ ഒന്‍പതിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. യുഡിഎഫിന് ആറ് സീറ്റാണ് ലഭിച്ചത്. ഇത്തവണ പഞ്ചായത്ത് ഭരണം പിടിച്ചടക്കും എന്ന് പ്രഖ്യാപിച്ച് വന്‍ പ്രചാരണം നടത്തിയ ബിജെപിയ്ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്.

കോണ്‍ഗ്രസ് – വെല്‍ഫെയല്‍ പാര്‍ട്ടി സഖ്യത്തെയും പരാജയപ്പെടുത്തി; അരിക്കുളം ചുവന്നു തന്നെ

കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്ത് ഭരണം ഇത്തവണയും ഇടതുപക്ഷത്തിന്‌. പതിമൂന്ന് വാര്‍ഡുകളുള്ള ഗ്രാമ പഞ്ചായത്തില്‍ പത്ത് വാര്‍ഡുകള്‍ വിജയിച്ചാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. ഇരുന്നൂറോളം വോട്ട് സ്വന്തമായുണ്ടായിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യത്തിലായിരുന്നിട്ടും ആറാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഇടതു മുന്നണി തോല്‍പ്പിച്ചു. 24 വോട്ടുകള്‍ക്കാണ് എല്‍ജെഡിയിലെ എം പ്രകാശന്‍ വിജയിച്ചത്. സിപിഎം ഏരിയാ കമ്മിറ്റി അംഗം

ചുവന്ന് തുടുത്ത് കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ ആറാം തവണയും ഇടതു മുന്നണി അധികാരം പിടിച്ചു. ആകെയുള്ള 44 ല്‍ 25 സീറ്റുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 16 വാര്‍ഡുകള്‍ യുഡിഎഫ് നേടി. എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റില്‍ മാത്രമേ വിജയിക്കാനായുള്ളു. കനത്ത മത്സരം നടന്ന ഇരുപത്തി ഏഴാം വാര്‍ഡില്‍ സിപിഎമ്മിലെ കെ ഷിജു മാസ്റ്റര്‍ 80 വോട്ടിന് വിജയിച്ചു. എല്‍ഡിഎഫിന്റെ

error: Content is protected !!