Tag: kuttyady

Total 2 Posts

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കുറ്റ്യാടിയില്‍ എല്‍ഡിഎഫ് വിജയിച്ചു

കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് വിജയിച്ചു. കെപി കുഞ്ഞമഹമ്മദ് കുട്ടിയാണ് വിജയിച്ചത്. 490 വോട്ടിനാണ് എല്‍ഡിഎഫ് കുറ്റ്യാടി പിടിച്ചെടുത്തത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള 1,157 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലമാണ് കുറ്റ്യാടി. സിപിഎമ്മില്‍ നിന്നാണ് ലീഗ് മണ്ഡലം പിടിച്ചെടുത്തിരുന്നത്. 2008ലെ നിയമസഭാ പുനഃര്‍നിര്‍ണ്ണയത്തോടെ നിലവില്‍ വന്ന നിയമസഭാമണ്ഡലമാണ് കുറ്റ്യാടി.

കുറ്റ്യാടിയിൽ യു ഡി എഫിന് ലീഡ്; 175 വോട്ടുകൾക്ക് പാറയ്ക്കൽ അബ്ദുള്ള മുന്നിൽ

കുറ്റ്യാടി: പതിനഞ്ചാം നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കവെ കുറ്റ്യാടി മണ്ഡലത്തിൽ യുഡിഎഫിന് മുൻതൂക്കം. യു ഡി എഫ് സ്ഥാനാർത്ഥി പാറയ്ക്കൽ അബ്ദുള്ള 175 വോട്ടുകൾക്കാണ് മുന്നിൽ നിൽക്കുന്നത്. എൽ ഡി എഫ് സ്ഥാനാർത്ഥി കുഞ്ഞമ്മദ് കുട്ടിയാണ് രണ്ടാമതുള്ളത്. വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടത്തിൽ എൽ ഡി എഫായിരുന്നു മണ്ഡലത്തിൽ ലീഡ് ചെയ്തിരുന്നത്. മാണികോൺഗ്രസിന് അനുവദിച്ച മണ്ഡലമായിരുന്നു കുറ്റ്യാടി.

error: Content is protected !!