Tag: kuttyadi river
അപകടകരമായ വിധം ജലനിരപ്പ് ഉയർന്നാൽ മുന്നറിയിപ്പ് നൽകാൻ ഇലക്ട്രാണിക് സെൻസറുകൾ ; കുറ്റ്യാടിപ്പുഴ ഉൾപ്പടെ ജില്ലയിലെ 4 പുഴയോരങ്ങളിൽ സെൻസറുകൾ സ്ഥാപിക്കുന്നു
കുറ്റ്യാടി: പ്രകൃതിദുരന്തങ്ങളെത്തുടർന്ന് പുഴകളിൽ ജലനിരപ്പ് ഉയർന്ന് അപകടകരമായ സാഹചര്യം ഉണ്ടായാൽ മുന്നറിയിപ്പു നൽകാൻ ഇലക്ട്രാണിക് സെൻസറുകൾ. പുഴയോരങ്ങളിൽ സെൻസറുകൾ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിനുള്ള പരീക്ഷണ പദ്ധതി തുടങ്ങി. സെൻസറുകൾ സ്ഥാപിക്കുന്നതും നിരീക്ഷണം നടത്തുന്നതും എൻഐടി ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ്. പ്രകൃതി ദുരന്തങ്ങൾ പ്രതിരോധിക്കുന്നതിന് ദേശീയതലത്തിൽ നടപ്പാക്കുന്ന മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായാണിത്.ജില്ലയിൽ കുറ്റ്യാടിപ്പുഴ ഉൾപ്പടെ 4 പുഴയോരങ്ങൾ
കുറ്റ്യാടി പുഴയോരത്തിന് പുതുജീവൻ വയ്ക്കാനൊരുങ്ങുന്നു; പുഴയോര സംരക്ഷണത്തിന് 1.405 കോടി രൂപ
തിരുവനന്തപുരം: കുറ്റ്യാടി പുഴയോരത്തിന് പുതുജീവൻ വയ്ക്കാനൊരുങ്ങുന്നു. പുഴയോര സംരക്ഷണത്തിന് 1.405 കോടി രൂപയുടെ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു. കുറ്റ്യാടി പുഴയോരം ഇടിയുന്നത് സംബന്ധിച്ചുള്ള വിഷയം കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎയായി ചുമതലയേറ്റത്തിനു ശേഷം 2022 വർഷത്തിലെ നിയമസഭാ സമ്മേളനത്തിൽ തന്നെ സബ്മിഷൻ ആയി അവതരിപ്പിച്ചിരുന്നു . നിരവധി വീടുകളും കൃഷി സ്ഥലങ്ങളും ഏത്
കുറ്റ്യാടിപ്പുഴയോരത്ത് പ്രകൃതിരമണീയമായ പച്ചിലക്കാടൊരുക്കുന്നു; ഒരേക്കറോളം വരുന്ന പുഴയോരഭൂമിയില്‍ മരങ്ങള്‍നട്ട് സംരക്ഷിക്കും
കുറ്റ്യാടി: ജെ.സി.ഐ. കുറ്റ്യാടി ടൗണ്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കുറ്റ്യാടിപ്പുഴയോരത്ത് പച്ചിലക്കാട് ഒരുക്കുന്നു. കുറ്റ്യാടി-മരുതോങ്കര പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ തട്ടാര്‍കണ്ടി ഭാഗത്ത് ഒരേക്കറോളം വരുന്ന പുഴയോരഭൂമിയിലാണ് തീവ്രചലനപരിമിതക്കാര്‍ക്കായി പ്രകൃതിരമണീയമായ പച്ചിലവനം ഒരുക്കുന്നത്. കുന്നുമ്മല്‍ ബി.ആര്‍.സിക്കു കീഴില്‍ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന 25 കുട്ടികള്‍ ചേര്‍ന്നാണ് പച്ചിലക്കാട് എന്നപേരില്‍ പുഴയോരഭൂമിയില്‍ സമൂഹപങ്കാളിത്തത്തോടെ മരങ്ങള്‍നട്ട് സംരക്ഷിച്ച് ചെറുവനം സൃഷ്ടിക്കാനൊരുങ്ങുന്നത്. ജെ.സി.ഐ.