Tag: kuttyadi
ബോധവത്കരണ ക്ലാസുകൾ, കായിക മത്സരങ്ങൾ, ലഹരി വിരുദ്ധ ജ്വാല; ലഹരി വ്യാപനത്തിനെതിരെ വിപുലമായ പരിപാടികളുമായി കുറ്റ്യാടിയിൽ യൂത്ത് കോൺഗ്രസ്
കുറ്റ്യാടി: അനുദിനം വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ കടന്നു കയറ്റത്തിനെതിരെ ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനു തുടക്കം കുറിച്ചിരിക്കുന്നത്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ലഘുലേഖ വിതരണം, ബോധവത്ക്കരണ ക്ലാസുകൾ, കായിക മത്സരങ്ങൾ, വീടുകളിലും അങ്ങാടികളിലും ലഹരി വിരുദ്ധ ജ്വാല
ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ; മഹിളാ കോൺഗ്രസ്സ് സാഹസ് യാത്രയ്ക്ക് സ്വീകരണം നൽകാനൊരുങ്ങി കുറ്റ്യാടി
കുറ്റ്യാടി: മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ:ജെബി മേത്തർ എം പി നയിക്കുന്ന സാഹസ് യാത്രയ്ക്ക് ഏപ്രിൽ 8 ന് കുറ്റ്യാടി, വേളം, ആയഞ്ചേരി, പുറമേരി, കുന്നുമ്മൽ എന്നി മണ്ഡലങ്ങളിൽ ഉജ്ജ്വലസ്വീകരണം നൽകും. മഹിളാ കോൺഗ്രസ്സ് കുറ്റ്യാടി ബ്ലോക്ക് നേതൃതല കൺവൻഷനിലാണ് തീരുമാനം. ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ
ഉരുൾപ്പൊട്ടൽ ദുരന്തത്തെ ശബ്ദ വ്യത്യാസങ്ങളിലൂടെ പുനരാവിഷ്കരിച്ചു, സംസ്ഥാന കലോത്സവ മിമിക്രി മത്സരത്തിൽ എഗ്രേഡ്; വിദ്യാർത്ഥിക്ക് അനുമോദനവുമായി ഊരത്ത് മേഖല കോൺഗ്രസ് കമ്മിറ്റി
കുറ്റ്യാടി: ഉരുൾപ്പൊട്ടൽ ദുരന്തത്തെ ശബ്ദവിത്യാസങ്ങളിലൂടെ പുനരാവിഷ്കരിച്ച് സംസ്ഥാന കലോത്സവ മിമിക്രി മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥിക്ക് അനുമോദനവുമായി കോൺഗ്രസ്. കുറ്റ്യാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഊരത്ത് വലിയ വീട്ടിൽ അൻജിത്തിനെയാണ് ഊരത്ത് മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചത്. ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി. പി
വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ച ജാനകിക്കാട് പറമ്പൽ ടൂറിസ്റ്റ് കേന്ദ്ര പരിസരം സ്ഥിരം അപകടമേഖല; സുരക്ഷാ മുന്നറിയിപ്പ് ബോഡുകളോ ഗൈഡുമാരോ ഇല്ല
പെരുവണ്ണാംമൂഴി: കുറ്റ്യാടി പുഴയുടെ പറമ്പൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥിയുടെ മരണത്തനിടയാക്കിയത് മുന്നറിയിപ്പ് ബോഡുകളും ഗൈഡുമാരും ഇല്ലാത്തതിനാലെന്ന് ആരോപണം. പറമ്പൽ കുരിശുപള്ളിക്ക് സമീപം വച്ചായിരുന്നു അപകടം. ഇത് സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നു. അപകടങ്ങൾ തുടർക്കഥയായപ്പോൾ ഇവിടെയെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി മുന്നറിയിപ്പ് ബോഡുകൾ സ്ഥാപിക്കാനും ഗൈഡുമാരെ നിയമിക്കാനും നാട്ടുകാർ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇത്
കുറ്റ്യാടി പുഴയുടെ തീരം അണിഞ്ഞൊരുങ്ങുന്നു; കുറ്റ്യാടി പൈതൃകപാത പദ്ധതിക്കായി 5.7 കോടി രൂപയുടെ ഡിപിആർ സർക്കാരിന് സമർപ്പിക്കുന്നു
കുറ്റ്യാടി: കുറ്റ്യാടി പുഴയുടെ തീരം അണിഞ്ഞൊരുങ്ങുന്നു. കുറ്റ്യാടി പൈതൃകപാത പദ്ധതിക്കായി 5.7 കോടി രൂപയുടെ ഡിപിആർ സർക്കാരിന് സമർപ്പിക്കാൻ പോകുന്നു. പുഴയുടെ തീരത്ത് കൂടി കുറ്റ്യാടി ടൗണിലേക്ക് എത്തിച്ചേരുന്ന നിലവിലെ പാത നവീകരിച്ച് സൗന്ദര്യവത്ക്കരിക്കും, കൂടാതെ ഭക്ഷണശാലകളുടെ നിർമാണവും, ടോയ്‌ലറ്റ് ബ്ലോക്കും, ഡ്രെയിനേജ് കം യൂട്ടിലിറ്റി സൗകര്യവും, മതിലുകളും ലാൻഡ്സ്കേപ്പ് പ്രവൃത്തികളും, ലൈറ്റുകളും, നിലവിലെ ചിൽഡ്രൻസ്
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പട്ടികജാതി നഗറുകളുടെ വികസന പദ്ധതികൾ യാഥാർത്ഥ്യത്തിലേക്ക്; പദ്ധതികളിലൂടെ നടപ്പാക്കുക വീടുകളുടെ പുനരുദ്ധാരണ പ്രവർത്തികളും പശ്ചാത്തല സൗകര്യ വികസനവും
കുറ്റ്യാടി: അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരം അനുമതി ലഭിച്ച വേളം ഗ്രാമപഞ്ചായത്തിലെ കൂളിക്കുന്ന് പട്ടികജാതി നഗർ, ചോയിമഠം പട്ടികജാതി നഗർ, ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാളാഞ്ഞി കുളങ്ങരത്ത് പട്ടികജാതി നഗർ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ തീരുമാനിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വാളാഞ്ഞി കുളങ്ങരത്ത് നഗറിന്റെ ഭേദഗതി ചെയ്ത
വടയത്തെ എൻ.കെ കുമാരൻ ചരമവാർഷികം; പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി
കുറ്റ്യാടി : വടയത്തെ കോൺഗ്രസ് നേതാവ് എൻ കെ കുമാരന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് അനുസ്മരണ സമ്മേളനം നടന്നു. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. കെ വി സജീഷ് അധ്യക്ഷത വഹിച്ചു. ടി. സുരേഷ് ബാബു, എസ് ജെ സജീവ് കുമാർ, രാഹുൽ ചാലിൽ,
കുറ്റ്യാടി ടൗണിലൂടെ വാഹനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നു; കുരുക്കിന് കാരണം റോഡിന്റെ വീതികുറവെന്ന് ആരോപണം
കുറ്റ്യാടി : കുറ്റ്യാടി ടൗൺ കടന്നു കിട്ടാൻ വാഹനങ്ങൾ പെടാപാട് പെടുന്നു. ടൗണിലെ 5 ജംക്‌ഷനുകൾ ചേരുന്ന സ്ഥലത്ത് ഒരേ സമയം വാഹനങ്ങൾ എത്തുമ്പോൾ തിരിഞ്ഞു പോകാൻ വീതിയില്ലാത്തതാണ് കുരുക്ക് രൂക്ഷമാകാൻ കാരണം. ദിവസവും ടൗണിലെ ഗതാഗതക്കുരുക്ക് വർധിക്കുകയാണ്. ദീർഘദൂര യാത്രക്കാർക്ക് ടൗൺ ജംക്‌ഷനിലെ കുരുക്കിൽ പെടാതെ പോകാനാവാത്ത അവസ്ഥയാണ്. റോഡ് വീതി കൂട്ടണമെന്ന ആവശ്യത്തിനു
നൈപുണി വികസന കേന്ദ്രത്തിന് കുറ്റ്യാടി മണ്ഡലത്തിൽ തുടക്കമാവുന്നു; ടെലികോം ടെക്നോളജി, ഗ്രാഫിക് ഡിസൈനിംഗ് എന്നീ കോഴ്സുകളിൽ പരിശീലനം നൽകും
കുറ്റ്യാടി: നൈപുണി വികസന കേന്ദ്രത്തിന് കുറ്റ്യാടി മണ്ഡലത്തിൽ തുടക്കമാവുന്നു. കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള വഴി എല്ലാ ബ്ലോക്കു പഞ്ചായത്തുകളിലും നടപ്പിലാക്കുന്ന പദ്ധതിയാണിത്. ടെലികോം ടെക്നോളജി, ഗ്രാഫിക് ഡിസൈനിംഗ് എന്നീ കോഴ്സുകളാണ് കേന്ദ്രത്തിൽ പരിശീലിപ്പിക്കുക. മണിയൂർ ജി എച്ച് എസ് എസിൽ ആരംഭിക്കുന്ന കേന്ദ്രത്തിന്റെ സെന്റർ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. കുറ്റ്യാടി
അന്തരിച്ച വോളീബോൾ താരം സതീശൻ കുറ്റ്യാടിയുടെ പ്രിയപ്പെട്ട കളിക്കാരൻ, സതീശൻ കളത്തിലുണ്ടെങ്കിൽ ടീം മാനേജർക്ക് ഉൾപ്പടെ എല്ലാവർക്കും വിജയ പ്രതീക്ഷ; സതീശന്റെ ഓർമ്മകളിൽ നാട്
കുറ്റ്യാടി: അന്തരിച്ച വോളീബോൾ താരം സതീശൻ കുറ്റ്യാടിയുടെ പ്രിയപ്പെട്ട കളിക്കാരനായിരുന്നു. വോളിബോളിൽ തന്റെതായ ശൈലി സതീശനുണ്ടായിരുന്നു. വോളി ബോൾ ടൂർണ്ണമെന്റുകളിൽ ഫാസ് കുറ്റ്യാടിയുടെ കൗണ്ടർ അറ്റാക്കർ. ഫാസ് കുറ്റ്യാടിയുടെ ക്യാപ്റ്റനായിരുന്നു സതീശൻ. സതീശൻ കളത്തിലുണ്ടെങ്കിൽ ടീം മാനേജർക്ക് ഉൾപ്പടെ എല്ലാവർക്കും വിജയ പ്രതീക്ഷ ഇരട്ടിയായിരുന്നു. കളത്തിലെന്നും നിറപുഞ്ചിരിയുമായെ ആ കളിക്കാരൻ നിന്നിരുന്നുള്ളൂവെന്ന് നാട് ഓർക്കുന്നു. കുറ്റ്യാടി