Tag: kUTTIYADI
യാത്രാക്കുരുക്കിന് പരിഹാരമാകാൻ കുറ്റ്യാടി ബൈപ്പാസ് യാഥാർത്ഥ്യമാക്കണം: യൂത്ത് കോൺഗ്രസ് മണ്ഡലം സമ്മേളനം
കുറ്റ്യാടി: കുറ്റ്യാടിയിലെ രൂക്ഷമായ യാത്രാക്കുരുക്കിന് പരിഹാരമാകാൻ കുറ്റ്യാടി ബൈപ്പാസ് യാഥാർത്ഥ്യമാക്കണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പാറക്കൽ അബ്ദുള്ള എം.എൽ.എയായിരുന്ന സമയത്ത് ബൈപ്പാസിനായി നടത്തിയ പ്രവർത്തനങ്ങളല്ലാതെ വർഷങ്ങൾ പിന്നിടുമ്പോഴും ഒരു പ്രവർത്തനവും നടത്തിയിട്ടില്ല. കുറ്റ്യാടി ബൈപ്പാസിൻ്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതിനു ശേഷം ടെണ്ടറായ ഇതര മണ്ഡലങ്ങളിലെ പല ബൈപ്പാസുകളും ഉദ്ഘാടനത്തിനായ് തയ്യാറെടുക്കുകയാണ്. എന്നിട്ടും കുറ്റ്യാടി ബൈപ്പാസ്
‘പുതുതായി നിയമിക്കപ്പെട്ട അധ്യാപകർക്ക് നിയമനാംഗീകാരം നൽകുക, ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക’; കുറ്റ്യാടിയിൽ ധർണ്ണയുമായി കെ.എസ്.ടി.യു
കുറ്റ്യാടി: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കുന്നുമ്മൽ ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സിക്രട്ടറി സി പി എ അസീസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്ന് പോകുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി നിയമസഭയിൽ സമ്മതിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ
കുറ്റ്യാടി ടൗണിൽ മൂന്ന് നില കെട്ടിടത്തിൽ തീ പിടിത്തം; തീ അണച്ചത് പേരാമ്പ്രയിൽ നിന്നും നാദാപുരത്ത് നിന്നും എത്തിയ മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ്
കുറ്റ്യാടി: കുറ്റ്യാടി ടൗണിൽ തൊട്ടിൽ പാലം റോഡിലുള്ള മനാഫ് തിരുമംഗലത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് നില കെട്ടിടത്തിൽ തീപ്പിടുത്തം. ഉപയോഗശൂന്യമായ കാർഡ് ബോർഡ് പെട്ടികളും കടലാസുകൾക്കും തീ പിടിച്ച് കത്തി പടരുകയായിരുന്നു. സംഭവമറിഞ്ഞ് നാദാപുരം അഗ്നി രക്ഷാ നിലയത്തിൽ നിന്നു സ്റ്റേഷൻ ഓഫീസർ ടി .ജാഫർ സാദിഖി ൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റും പേരാമ്പ്രയിൽ നിന്ന്
കുറ്റ്യാടി മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
കുറ്റ്യാടി: മണ്ഡലത്തിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ച് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ സമ്പൂർണ്ണ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് സർക്കാർ 520.63 കോടി രൂപ അനുവദിച്ചതായും പദ്ധതികളുടെ നടത്തിപ്പിന് എല്ലാവിധ
കുറ്റ്യാടിയിലെ പെൺകുട്ടികൾ ഇനി കരുത്തരാകും, സ്വയം പ്രതിരോധിക്കും; പഞ്ചായത്തിൽ പതിനെട്ട് വയസുവരെയുള്ള പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം
കുറ്റ്യാടി: ശാരീരികക്ഷമത വർദ്ധിപ്പിക്കാനും സ്വയം പ്രതിരോധത്തിനുമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം ആരംഭിച്ചു. 10 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. രണ്ട് ബാച്ചുകളിലായാണ് പരിശീലന ക്ലാസ്സ്. ചൊവ്വ, ശനി ദിവസങ്ങളിൽ വൈകീട്ട് 5 മുതൽ രാത്രി 7 വരെ പഞ്ചായത്ത് ഹാൾ, നടുപ്പൊയിൽ സാംസ്കാരിക നിലയം എന്നിവിടങ്ങളിലാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്. 2022-23 വാർഷിക
ഇന്ന് മഴ പെയ്യുമോ? കൃത്യമായ ഉത്തരം കുരുന്നുകൾ തരും; കുറ്റ്യാടി ഗവ. ഹയർ സെക്കന്ററി സ്കൂളിൽവെതർ സ്റ്റേഷൻ ഒരുങ്ങുന്നു
കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയർ സെക്കന്ററി സ്കൂളിൽവെതർ സ്റ്റേഷൻ ഒരുങ്ങുന്നു. വെതർ സ്റ്റേഷൻ സ്ഥാപിക്കുന്ന സംസ്ഥാനത്തെ 240 സ്കൂളുകളിൽ ഒന്നായി കുറ്റ്യാടി ഗവ. ഹയർ സെക്കന്ററി സ്കൂൾ മാറുന്നതോടെ കാലാവസ്ഥാ വിവരങ്ങൾ കുട്ടികളിലൂടെ ജനങ്ങളിലെത്തും. മലയോര മേഖലയ്ക്ക് ഏറെ ഉപകാരപ്രദമാകും കുറ്റ്യാടി സ്കൂളിലെ വെചർ സ്റ്റേഷൻ. പ്രാദേശിക കാലാവസ്ഥ പ്രവചിക്കാനായാണ് സംസ്ഥാനത്തെ 240 സ്‌കൂള്‍ മുറ്റങ്ങളില്‍
ആശങ്കയുടെ അണക്കെട്ട് നിറയുന്നു; കക്കയം, പെരുവണ്ണാമൂഴി ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു; കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
പേരാമ്പ്ര: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം അണക്കെട്ടിലും കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുവണ്ണാമൂഴി അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു. കക്കയം അണക്കെട്ടില്‍ 2478.5 അടിയായും പെരുവണ്ണാമൂഴിയില്‍ 39.51 മീറ്ററായുമാണ് വര്‍ധിച്ചത്. ജലനിരപ്പ് വര്‍ധിച്ചാല്‍ കക്കയം ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2487
നന്മയുടെ ഉറവിടമായി വേളം ഹൈസ്കൂളിലെ 1996-97 ബാച്ച് വിദ്യാർത്ഥികളുടെ ഒത്തുചേരൽ
കുറ്റ്യാടി: വേളം ഹൈസ്കൂളിലെ 1996-97 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ ഒത്തൂചേർന്നു. കുറ്റ്യാടി ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം മുൻ പ്രധാനാധ്യാപകൻ ടി.എം.മൂസ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) എന്ന ഗുരുതര രോഗം ബാധിച്ച പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സാനിധിയിലേക്ക് ധനസഹായം നൽകി. നസീർ ചിന്നൂസ്, ടി.സി.അഷറഫ്, സലാം ടാലന്റ്
ചര്‍ച്ചയില്‍ തീരുമാനമായില്ല; കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ മൂന്നാം ദിവസവും സ്വകാര്യ ബസ്സുകള്‍ നിശ്ചലം; സമരം അവസാനിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന് ഡി.വൈ.എഫ്.ഐ
പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാനായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. പേരാമ്പ്ര ഡി.വൈ.എസ്.പി ജയന്‍ ഡൊമിനിക്കും തൊഴിലാളികളും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. ഇതോടെ സമരം മൂന്നാം ദിവസവും തുടരുകയാണ്. കഴിഞ്ഞ ദിവസം മുളിയങ്ങലില്‍ സ്വകാര്യ ബസ് കെ.എസ്.ആര്‍.ടി.സി ബസ്സിനെ മറികടക്കുന്നതിനിടെ തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് സ്വകാര്യ ബസ് ഡ്രൈവറെ
സപ്പോര്‍ട്ട് ഡാം നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു; കുറ്റ്യാടി ജലസേചനപദ്ധതി ജലവിതരണം കനാല്‍പ്രവൃത്തിക്കു ശേഷം
പേരാമ്പ്ര: പെരുവണ്ണാമൂഴി ഡാമിന്റെ ബലക്കുറവ് പരിഹരിക്കാനുള്ള സപ്പോര്‍ട്ട് ഡാം നിര്‍മ്മാണത്തിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. സപ്പോര്‍ട്ട് ഡാം നിര്‍മിക്കുന്നതിന്റെ ഭാഗമായി ജലസേചനത്തിനുള്ള കനാല്‍ തുടങ്ങുന്ന ഭാഗത്തും പ്രവൃത്തി തുടങ്ങി. അതിനാല്‍ കുറ്റ്യാടി ജലസേചനപദ്ധതി ജലവിതരണം കനാല്‍പ്രവൃത്തിക്കു ശേഷമാണ് നടക്കുക. ഡാമില്‍നിന്നും കനാല്‍ തുടങ്ങുന്ന ഭാഗത്തുകൂടിയാണ് സപ്പോര്‍ട്ട് ഡാം കടന്നുപോകുക. അതിനാല്‍ ഈ ഭാഗത്ത് കനാല്‍ പൊളിച്ച് മണ്ണെടുത്തുമാറ്റി