Tag: Kuttiady
സ്വകാര്യ ബസ് ജീവനക്കാരുടെ സമരം: കുറ്റ്യാടിയില്‍ സമരത്തില്‍ നിന്ന് വിട്ടു നിന്ന ജീവനക്കാരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ കുട്ടിയെയും മര്‍ദ്ദിച്ചതായി പരാതി; വധശ്രമത്തിനും ഫോണ്‍ അപഹരിച്ചതിനും കേസ്
കുറ്റ്യാടി: സ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കില്‍ നിന്ന് വിട്ടുനിന്ന ബസ് ജീവനക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയയാള്‍ക്കും മര്‍ദ്ദനം. ഇന്നലെ സര്‍വ്വീസ് നടത്തിയ സീ പേള്‍ എന്ന ബസ് കുറ്റ്യാടിയില്‍ എത്തിയപ്പോഴാണ് ചില ബസ് ജീവനക്കാര്‍ സീ പേളിലെ ഡ്രൈവറേയും കണ്ടക്ടറേയും മര്‍ദ്ദിച്ചത്. ഇത് പകര്‍ത്താന്‍ ശ്രമിച്ച പതിനേഴുകാരനെയും ഇവര്‍ മര്‍ദ്ദിക്കുകയും ഫോണ്‍ ബലംപ്രയോഗിച്ച്
ഫാഷിസത്തെ ചെറുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കുറ്റ്യാടിയില്‍ നടന്ന കെ.എന്‍.എം ഇസ്‌ലാമിക് കോണ്‍ഫറന്‍സില്‍ കെ.മുരളീധരന്‍ എം.പി
കുറ്റ്യാടി: ഫാഷിസത്തെ ചെറുക്കുക എന്നത് ഈ കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് കെ.എന്‍.എം സംഘടിപ്പിച്ച ഇസ്‌ലാമിക് കോണ്‍ഫറന്‍സില്‍ കെ.മുരളീധരന്‍ എം.പി. ഫാഷിസത്തിനെതിരെ ഈ നാട്ടിലെ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകള്‍ ഒന്നിച്ചു പോരാടണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സെഷനുകളിലായി നടന്ന പരിപാടിയില്‍ നൗഷാദ് കാക്കവയല്‍, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, എം.ടി മനാഫ് മാസ്റ്റര്‍,
സഹകരണ മേഖലയെ ആശ്രയിച്ചു കഴിയുന്ന പതിനായിരങ്ങളെ കേന്ദ്രസര്‍ക്കാര്‍ വഴിയാധാരമാക്കരുതെന്ന് ആവശ്യം; കേരള അര്‍ബന്‍ ബേങ്ക് സ്റ്റാഫ് ഓര്‍ഗ്ഗനൈസേഷന്‍ സംസ്ഥാന അവകാശ സംരക്ഷണ ജാഥ കുറ്റ്യാടിയില്‍
കുറ്റ്യാടി: കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ നയം സംസ്ഥാനത്തെ സാധാരണക്കാരുടെ ആശാ കേന്ദ്രമായ സഹകരണ മേഖലയെ തകര്‍ക്കുന്നതിനേ ഉപകരിക്കൂവെന്നും കേന്ദ്രനയം തിരുത്തണമെന്നും കേരള അര്‍ബന്‍ ബേങ്ക് സ്റ്റാഫ് ഓര്‍ഗ്ഗനൈസേഷന്‍ സംസ്ഥാന അവകാശ സംരക്ഷണ ജാഥ ആവശ്യപ്പെട്ടു. സഹകരണ മേഖലയെ ആശ്രയിച്ച കഴിയുന്ന പതിനായിരങ്ങളെ വഴിയാധാരമാക്കരുതെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ജാഥ. ജാഥയ്ക്ക് കുറ്റ്യാടിയില്‍ നല്‍കിയ സ്വീകരണം അര്‍ബന്‍ ബേങ്ക്
കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ വനിതാ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു-വിശദാംശങ്ങള്‍ അറിയാം
കുറ്റ്യാടി: ഗവ.താലൂക്ക് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരൂറ്റിയായി വനിതകളെ നിയമിക്കുന്നു. സെക്യൂരിറ്റി ട്രെയിനിങ് കഴിഞ്ഞ യുവതികള്‍ക്കാണ് അവസരം. അപേക്ഷ ഈമാസം 27നകം കുറ്റ്യാടി താലൂക്ക് ആശുപത്രി ഓഫീസില്‍ എത്തിക്കണം.
ഇത്തവണത്തെ ഓണിക്കോടി ഖാദിയില്‍ നിന്നാവാം; കുറ്റ്യാടിയില്‍ ഓണം സ്‌പെഷ്യല്‍ ഖാദിമേളയ്ക്ക് തുടക്കം
കുറ്റ്യാടി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കുറ്റ്യാടിയില്‍ ഓണം സ്‌പെഷ്യല്‍ ഖാദി മേള സംഘടിപ്പിച്ചു. കുറ്റ്യാടി പഴയ ബസ് സ്റ്റാന്റിലെ ടെലിഫോണ്‍ എക്സ്ചേഞ്ച് കെട്ടിടത്തിലാണ് ഖാദി മേള നടക്കുന്നത്. കുറ്റ്യാടി അര്‍ബന്‍ ബാങ്ക് ജനറല്‍ മേനേജര്‍ വി.കെ.പ്രവീണ്‍കുമാര്‍ മേള ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പ്പന വില്ലേജ് ഇന്‍ഡസ്ടിയല്‍ ഓഫീസര്‍ വിനോദ് കരുമാനിയില്‍ നിന്നും ന്യൂ ഗള്‍ഫ്
‘പരസ്യങ്ങളില്‍ നിന്ന് അവരെ മാത്രം എന്തിന് ഒഴിവാക്കണം?’; വ്യത്യസ്തമായ പരസ്യങ്ങളാല്‍ ശ്രദ്ധേയമായി കൊയിലാണ്ടിയിലെ ശോഭിക വെഡ്ഡിങ്സ്
കൊയിലാണ്ടി: നമ്മുടെ നാട്ടില്‍ നിരവധി വസ്ത്രവ്യാപാര സ്ഥാപനങ്ങളുണ്ട്. ഓരോന്നിന്റെയും വര്‍ണ്ണാഭമായ പരസ്യങ്ങളാണ് നമ്മള്‍ ഓരോ ദിവസവും കാണുന്നത്. റോഡരികിലെ വലിയ ബോര്‍ഡുകളിലും ദിനപത്രങ്ങളിലും ടി.വി ചാനലുകളിലും ഇന്റര്‍നെറ്റിലുമെല്ലാം ഈ പരസ്യങ്ങള്‍ നമ്മള്‍ കാണുന്നു. സൗന്ദര്യത്തിന്റെയും പൗരുഷത്തിന്റെയും പൂര്‍ണ്ണത എന്ന പൊതുബോധത്തെ ശരിവയ്ക്കുന്ന തരത്തിലുള്ള പുരുഷ മോഡലുകളും ശാരീരിക വടിവുകളും ‘അഴകളവുകളും’ ഒത്തുചേര്‍ന്ന സ്ത്രീകളുമാണ് വസ്ത്ര വ്യാപാര
രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ച് കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
കുറ്റ്യാടി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ എഴുപത്തിയെട്ടാം ജന്മദിനം കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സദ് ഭാവനാ ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ദേശരക്ഷ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.പി.അബ്ദുള്‍ മജീദ്, പി.പി.ആലിക്കുട്ടി, എ.സി.ഖാലിദ്, എന്‍.സി.കുമാരന്‍, സി.കെ.രാമചന്ദ്രന്‍, മംഗലശ്ശേരി ബാലകൃഷ്ണന്‍, ഇ.എം.അസ്ഹര്‍, കെ.ഇ.ആരിഫ്, അലി ബാപ്പറ്റ, കെ.കെ.ജിതിന്‍, എന്‍.കെ.ദാസന്‍, റോബിന്‍
ദീര്‍ഘദൂര ബസുകളിലെ യാത്രക്കാരുടെ ബാഗ് തട്ടിപ്പറിക്കുന്നത് പതിവാക്കി; പിടിയിലാകുമെന്നായപ്പോള്‍ കോഴിക്കോട് കസബ എസ്.ഐയെയും ഡ്രൈവറെയും ആക്രമിച്ച കുറ്റ്യാടി സ്വദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: രാത്രിയില്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ ലഗേജുകള്‍ മോഷ്ടിക്കുന്ന സംഘത്തെ പിടിക്കാനെത്തിയ എസ്.ഐയെയും ഡ്രൈവറെയും ആക്രമിച്ച സംഭവത്തില്‍ കുറ്റ്യാടി സ്വദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍. കുറ്റ്യാടി മൊകേരി സ്വദേശി കോണോട്ടിന്‍ ചാലില്‍ വിപിന്‍ (30), മലാപ്പറമ്പ് തറക്കണ്ടത്തില്‍ ടി.കെ.ഷഹാബിന്‍ (32) എന്നിവരെ കസബ പൊലീസാണ് അറസ്റ്റ് ചെയ്തത്. പരുക്കേറ്റ കസബ എസ്‌ഐ എസ്.
ഇത് റോഡോ അതോ തോടോ! കുറ്റ്യാടിയില്‍ വടകര റോഡിലെ ഇരുപതോളം കടകളില്‍ വെള്ളം കയറി; തൊട്ടില്‍പ്പാലം റോഡിലും വെള്ളക്കെട്ട്- വീഡിയോ കാണാം
കുറ്റ്യാടി: മഴ കനത്തത്തോടെ കുറ്റ്യാടിയില്‍ റോഡും സമീപത്തെ കടകളും വെള്ളത്തിലായി. ഇന്ന് ഉച്ച മുതല്‍ മേഖലയില്‍ കനത്ത മഴയാണ്. തൊട്ടില്‍പ്പാലം റോഡില്‍ ഡ്രൈനേജ് പണി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. കുറ്റ്യാടി റോഡിലെ ഇരുപതോളം കടകളില്‍ വെള്ളം കയറി. യത്തീംഖാന കോംപ്ലെക്‌സില്‍ താഴത്തെ നിലയിലെ ഒട്ടുമിക്ക കടകളിലും വെള്ളം കയറി. വസ്ത്രവില്‍പ്പനശാലകള്‍, ചെരുപ്പ് കടകള്‍,
വാഹനങ്ങളില്‍ കുറ്റ്യാടിയില്‍ നിന്നും തൊട്ടില്‍പ്പാലത്തേക്ക് പോകുന്നവര്‍ ജാഗ്രതൈ! റോഡില്‍ ഡ്രൈനേജ് നിര്‍മ്മാണത്തിന്റെ ഭാഗമായെടുത്ത കുഴികളുണ്ട്: ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടമുണ്ടാകും
കുറ്റ്യാടി: മഴ കനത്തത്തോടെ കുറ്റ്യാടിയില്‍ റോഡും സമീപത്തെ കടകളും വെള്ളത്തിലായി. ഇന്ന് ഉച്ച മുതല്‍ മേഖലയില്‍ കനത്ത മഴയാണ്. തൊട്ടില്‍പ്പാലം റോഡില്‍ ഡ്രൈനേജ് പണി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. റോഡിലെ കുഴികളും മറ്റും കാണാന്‍ സാധിക്കില്ലെന്നതിനാല്‍ വാഹനങ്ങളിലും കാല്‍നടയായും യാത്ര ചെയ്യുന്നവര്‍ക്ക് അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ഈ മേഖലയിലെ വ്യാപാരികള്‍ പേരാമ്പ്ര ന്യൂസ്