Tag: Kuttiadi
പാറക്കൽ അബ്ദുള്ള എംഎൽഎ യുടെ സഹോദരൻ ഹാരിസ് അന്തരിച്ചു
വടകര: കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ലയുടെ സഹോദരനും സാമൂഹിക, സന്നദ്ധ പ്രവർത്തകനുമായപാറക്കൽ ഹാരിസ് (49) അന്തരിച്ചു.ചെന്നൈ അപ്പോളോ ആശുപത്രിയിൽ അർബുദബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഹൃദയഘാദത്തെ തുടർന്നായിരുന്നു അന്ത്യം. വടകര, ഏറാമല തച്ചർകണ്ടി പരേതനായ മൊയ്തുഹാജി, വീരോളി കുഞ്ഞാമി എന്നിവരുടെ മകനാണ്. ഭാര്യ: വി.വി.ആയിഷ തൂണേരി. മക്കൾ: അബ്ദുൽ മാജിദ്, ഷാന നസ്രിൻ, ദിൽന ഫാമിയ.
കുറ്റ്യാടിയിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി തന്നെ മത്സരിക്കും; ആവേശത്തോടെ പ്രവർത്തകർ
കുറ്റ്യാടി: കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന കുറ്റ്യാടി മണ്ഡലത്തില്‍ സിപിഐഎം നേതാവ് കെ.പി.കുഞ്ഞമ്മദ് കുട്ടി തന്നെ മത്സരിക്കും. സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. പാർട്ടി ജില്ല സെക്രട്ടറിയേറ്റ് അംഗവും, മുൻ ജില്ല പഞ്ചായത്ത് പ്രസിഡണ്ടുമാണ് കുഞ്ഞമ്മദ് കുട്ടി. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ്സിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചതോടെ പാർട്ടിയെ ആകെ പ്രതിസന്ധിയിലാക്കുന്ന പരസ്യ
പ്രതിഷേധങ്ങൾക്ക് വിരാമമിട്ട് കുറ്റ്യാടിയിൽ സിപിഎം
കുറ്റ്യാടി: സി.പി.എം പാർട്ടിതത്ത്വങ്ങൾ നന്നായി അറിയാവുന്നവർ സംഘടിപ്പിച്ച പ്രകടനത്തിൽ പാർട്ടിവിരുദ്ധർ നുഴഞ്ഞുകയറി മ്ലേച്ഛമായ മുദ്രാവാക്യങ്ങൾ മുഴക്കിയത് അപമാനകരവും അനുഭവപാഠവുമാണെന്ന് സി.പി.എം ജില്ലാസെക്രട്ടറി പി.മോഹനൻ. കുറ്റ്യാടി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗം കുറ്റ്യാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിന്റെയും പ്രകടനത്തിന്റെയും ന്യായാന്യായങ്ങൾ പിന്നീട് പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ
കുറ്റ്യാടിയിൽ സിപിഎം മത്സരിക്കും; സീറ്റ് വിട്ടുനല്‍കിയതായി ജോസ് കെ.മാണി
വടകര: കുറ്റ്യാടി സീറ്റ് സിപിഎംന് വിട്ടുനല്‍കാന്‍ തീരുമാനിച്ചതായി ചെയര്മാന് ജോസ് കെ.മാണി അറിയിച്ചു.കേരളാ കോണ്‍ഗ്രസ്സ് (എം) ന് കുറ്റ്യാടി ഉള്‍പ്പടെ 13 നിയസഭാ സീറ്റുകളാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി നല്‍കിയത്. എന്നാല്‍ കുറ്റ്യാടിയില്‍ രൂപപ്പെട്ട സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിലാണ് മത്സരത്തിൽ നിന്ന് പിൻമാറുന്നതെന്ന് ജോസ് പറഞ്ഞു. കേരളാ കോണ്‍ഗ്രസ്സ് (എം) നെ സംബന്ധിച്ച് ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും
പ്രതിഷേധം ഫലംകാണുമോ?; കുറ്റ്യാടിയിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല
കോട്ടയം: സിപിഎം വിമതര്‍ പ്രതിഷേധം ഉയര്‍ത്തിയ കുറ്റ്യാടി ഒഴിച്ചിട്ട് കേരള കോണ്‍ഗ്രസ് -എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആറു ജില്ലകളിലായി 13 സീറ്റുകളിലാണ് ജോസ് വിഭാഗം മത്സരിക്കുന്നത്. പാലായില്‍ ജോസ് കെ. മാണി മത്സരിക്കും. കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ് ആണ് സ്ഥാനാര്‍ഥി. മറ്റ് സ്ഥാനാര്‍ഥികള്‍: റാന്നി- അഡ്വ.പ്രമോദ് നാരായണന്, കാഞ്ഞിരപ്പള്ളി-എന്‍. ജയരാജ്, പൂഞ്ഞാര്‍-സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചങ്ങനാശേരി-ജോബ് മൈക്കിള്‍,
പ്രതിഷേധം കനക്കുന്നു;
നേതൃത്വത്തെ ഞെട്ടിച്ച് കുറ്റ്യാടിയില്‍ വീണ്ടും പ്രകടനം
കുറ്റ്യാടി: പാര്‍ട്ടി സ്ഥാനാര്‍ഥി മത്സരിക്കണമെന്ന ആവശ്യത്തില്‍ നിന്നു പിന്മാറില്ലെന്ന പ്രഖ്യാപനം ആവര്‍ത്തിച്ച് കുറ്റ്യാടിയില്‍ വീണ്ടും സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. കുന്നുമ്മല്‍ ഏരിയയിലെ ലോക്കല്‍ കമ്മിറ്റികളിലെയും ഇവക്കു കീഴിലെ വിവിധ ബ്രാഞ്ചുകളിലെയും നൂറുകണക്കിനാളുകളാണ് പ്രകടനത്തില്‍ അണിചേര്‍ന്നത്. കുറ്റ്യാടി മണ്ഡലം കേരളാ കോണ്‍ഗ്രസിനെന്ന പാര്‍ട്ടി തീരുമാനത്തിൽ പ്രധിഷേധിച്ചാണ് പ്രകടനം. സംഘടനാ ശേഷിയില്ലാത്ത കക്ഷിക്കു സീറ്റ് അനുവദിച്ചതിലെ രോഷം ഉയര്‍ത്തിയ