Tag: Kutiyadi

Total 7 Posts

ശ്രീനഗറിലെ ബി.എസ്.എഫ് ക്വാർട്ടേഴ്സിൽ മണ്ണെണ്ണ സ്റ്റൗവ് പൊട്ടിത്തെറിച്ചു; വേളം സ്വദേശിയായ ജവാൻ്റെ കുഞ്ഞ് മരിച്ചു

കുറ്റ്യാടി: ജമ്മുവിലെ ശ്രീനഗറിലുള്ള ബി.എസ്‌.എഫ് ക്വാർട്ടേഴ്സില്‍ മണ്ണെണ്ണ സ്റ്റൗവ് പൊട്ടിത്തെറിച്ച്‌ ജവാന്‍റെ മകൻ മരിച്ചു. വേളം പെരുവയല്‍ സ്വദേശി ആറങ്ങാട്ട് രാഹുലിന്‍റെയും പേരാമ്പ്ര കല്ലോട് ഷിബിൻഷയുടെയും മകൻ ദക്ഷിത് യുവൻ ആണ് മരിച്ചത്. ഷിബിൻഷയ്ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. വളരെ ചെറുപ്രായത്തിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിലും, കലാം വേൾഡ് റെക്കോർഡിലും ഇടം നേടി ശ്രദ്ധ നേടിയിരുന്നു

അമിത്ഷായ്ക്കെതിരെ പ്രതിഷേധം; കുറ്റ്യാടിയിൽ കോൺഗ്രസ് പ്രവർത്തകർ കോലം കത്തിച്ചു

കുറ്റ്യാടി: ഭരണ ഘടനയെ നിരന്തരം അവഹേളിക്കുകയും ഭരണഘടന വിഭാവനം ചെയ്ത തത്വങ്ങളെ അപമാനിക്കുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെയും നേതാക്കന്മാരെയും പരസ്യമായി അപമാനിക്കുകയും ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ യുടെ നടപടിയിൽ പ്രതിഷേധിച്ച് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി അമിത്ഷായുടെ കോലം കത്തിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്,

‘സെെക്കളിപ്പോ വേണ്ട, ഇവാന്റെ ചികിത്സ നടക്കട്ടേ’ കുഞ്ഞിളം കെെകളിൽ നന്മയുമായി കുറ്റ്യാടിയിലെ ആറുവയസുകാരൻ; സമ്പാദ്യകുടുക്ക ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് കെെമാറി

പേരാമ്പ്ര: പാലേരിയിലെ കുഞ്ഞു ഇവാനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നാടും നാട്ടുകാരും കെെമെയ് മറന്നു പ്രയത്നിക്കുകയാണ്. 18 കോടി രൂപയോളം വേണം ചികിത്സയ്ക്ക്. കുഞ്ഞുമനസിലും നന്മയുടെ കരങ്ങളുയർന്നപ്പോൾ ഇവാന്റെ ചികിത്സാ ധനസഹായത്തിന് മധുരമേറി. ആറുവയസുകാരനായ അബാൻ മുഹമ്മദാണ് കാരുണ്യത്തിന്റെ സ്പർശവുമായെത്തിയത്. മറിച്ചൊന്നും ആലോചിക്കാതെ ഒരുവർഷക്കാലമായി താൻ സ്വരുക്കൂട്ടിയ സമ്പാദ്യക്കുടുക്കയിലെ മുഴുവൻ തുകയും ഇവാൻ ചികിത്സാ

വെള്ളമുണ്ടയിൽ പേപ്പട്ടിയുടെ ആക്രമണം; കുറ്റ്യാടി സ്വദേശിയുൾപ്പെടെ നിരവധി പേർക്ക് കടിയേറ്റു, സി.സി.ടി.വി ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന്

കുറ്റ്യാടി: വെള്ളമുണ്ടയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ കുറ്റ്യാടി സ്വദേശിയുൾപ്പെടെ നിരവധി പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. പട്ടിയുടെ ആക്രമണത്തിൽ കടിയേറ്റ കുറ്റ്യാടി സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇദ്ദേഹത്തിനെ കടിച്ചത് തെരുവു നായയാണെന്നായിരുന്നു പ്രാഥമിക നി​ഗമനം. പിന്നീട് മറ്റുള്ള ആളുകളെയും ആക്രമിച്ചതോടെയാണ് പേപ്പട്ടിയാണെന്ന് സ്ഥിരീകരിച്ചത്. വെള്ളമുണ്ടയിൽ ബസ് കാത്തു നിൽക്കുന്നതിനിടയിലാണ് കുറ്റ്യാടി സ്വദേശിക്ക് കടിയേറ്റത്. അദ്ദേഹം വെള്ളമുണ്ടയിൽ

പിണറായി വിജയനും കുടുംബവും കള്ളക്കടത്തിൽ പങ്കാളികളെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കുറ്റ്യാടിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം

കുറ്റ്യാടി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കള്ളക്കടത്തില്‍ പങ്കാളിയാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിസ്ഥാനം അദ്ദേഹം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കോണ്‍ഗ്രസ്. കുറ്റ്യാടിയില്‍ മണ്ഡലം കോണ്‍ഗ്രസ്‌കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായാണ് സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയത്. നയതന്ത്ര സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട

പരിപാലനത്തിനായി ഹരിത സംരക്ഷകര്‍, കുറ്റ്യാടിയെ പച്ചപ്പിലേക്ക് മാറ്റാനായി ഹരിത ഹസ്തം പദ്ധതിക്ക് തുടക്കമായി

കുറ്റ്യാടി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റ്യാടി പുഴയോരത്ത് ഫലവൃക്ഷ തൈ നട്ടു കൊണ്ട് ഹരിത ഹസ്തം പദ്ധതിക്ക് തുടക്കമായി. ഹൈബ്രിഡ് വിഭാഗത്തില്‍ പെട്ട പ്ലാവിന്‍ തൈകളാണ് നട്ടത്. തൈകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി രക്ഷാകവചം നിര്‍മ്മിക്കുകയും, പരിപാലനത്തിനു വേണ്ടി ഹരിത സംരക്ഷകരെ നിയോഗിക്കുകയും ചെയ്യും. ഇവര്‍ക്കായിരിക്കും തൈകള്‍ പരിപാലിക്കേണ്ട

കുറ്റ്യാടി സ്‌റ്റേഷന്‍ നക്‌സല്‍ ആക്രമണം; 16 പ്രതികളില്‍ അവശേഷിക്കുന്നത് പാലേരി സ്വദേശി കടുങ്ങോന്‍ മാത്രം

കു​റ്റ്യാ​ടി: പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ ന​ക്​​സ​ൽ ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ ടി. ​അ​പ്പു ബാ​ലു​ശ്ശേ​രി കൂ​ടി മ​രി​ച്ച​തോ​ടെ പ​തി​നാ​റ് പ്ര​തി​ക​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത് പാ​ലേ​രി തോ​ട്ട​ത്താ​ങ്ക​ണ്ടി​യി​ലെ ക​ടു​ങ്ങോ​ൻ മാത്രം. കേ​സി​ലെ പ​തി​ന​ഞ്ച് പ്ര​തി​ക​ളും മ​രി​ച്ചു. അ​പ്പു​വും ക​ടുങ്ങോ​നും മാ​ന​ന്ത​വാ​ടി​യി​ലെ വേ​ല​പ്പ​ൻ മാ​സ്​​റ്റ​റു​മാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തിെന്റെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​ന്മാ​ർ. 1969 ഡി​സം​ബ​ർ18 ന് ​പു​ല​ർ​ച്ച ര​ണ്ടു മ​ണി​ക്ക് ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്​​റ്റേ​ഷ​ൻ ആ​ക്ര​മി​ച്ച​ത്. പൊ​ലീ​സിന്റെ

error: Content is protected !!