Tag: Kuthali

Total 6 Posts

വൃക്ക സംബന്ധമായ അസൂഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശിനി മരിച്ചു

കൂത്താളി: ഈരാഞ്ഞിമ്മല്‍ ലിഷ പ്രകാശ് അന്തരിച്ചു. 42 വയസാണ്. വൃക്ക സംബന്ധമായ അസൂഖത്തെ തുടർന്ന് ചികിത്സയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ്: പ്രകാശ് (കെഎസ്ഇബി ചക്കിട്ടപ്പാറ). മക്കള്‍: അമല്‍ പ്രകാശ് (എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ), അബിന്‍ പ്രകാശ് (വിദ്യാര്‍ത്ഥി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍). Summary: Koothali

തെരുവു നായയുടെ ആക്രമണത്തിൽ കടിയേറ്റ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശിനി മരിച്ചു

പേരാമ്പ്ര: തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശിനിയായ വീട്ടമ്മ മരിച്ചു. കൂത്താളി പുതിയേടത്ത് ചന്ദ്രികയാണ് മരിച്ചത്. 53 വയസാണ്. ജൂലെെ 21-നാണ് ചന്ദ്രിക ഉൾപ്പെടെ പഞ്ചായത്തിലെ നിരവധി പേർക്ക് തെരുവുനായയുടെ കടയേറ്റത്. ഗ്രാമ പഞ്ചായത്തിലെ പുള്ളുവന്‍തറ, രണ്ടേ ആര്‍, മൂരുകുത്തി ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. പുതിയേടത്ത് ശാന്ത (45), പുള്ളുവന്‍ തറയില്‍ ചന്ദ്രിക (50),

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൂത്താളി പഞ്ചായത്തിനു മുന്നില്‍ ബിജെപി ധര്‍ണ്ണ

പേരാമ്പ്ര: തൊഴിലറപ്പ് പദ്ധതിയിലെ രാഷ്ട്രിയ വിവേചനം അവസാനിപ്പിക്കുക, വാക്‌സിന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ക്ഷേമ പദ്ധതികളിലെ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ധര്‍ണ്ണ നടത്തി. ബിജെപി കൂത്താളി പഞ്ചായത്ത് കമ്മിറ്റി നേത്വത്യത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിനുമുന്നില്‍ നടത്തിയ ധര്‍ണ്ണ കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ രജീഷ് ഉദ്ഘാടനം ചെയ്തു. ജനനന്മയ്ക്കായി കേന്ദ്ര

പേരാമ്പ്ര മേഖലയില്‍ നേരിയ ആശ്വാസം നല്‍കി ചെറുവണ്ണുര്‍, കൂത്താളി, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടി.പി.ആര്‍; മേഖലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പഞ്ചായത്തുകളില്‍ രോഗവാഹകരെ കണ്ടെത്തുന്നതിനായി മെഗാ ടെസ്റ്റ് ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ടെസ്റ്റുകളുടെ ഫലം പുറത്തുവരുമ്പോളാണ് പഞ്ചായത്തിലെ ഒരാഴ്ചയിലെ ശരാശരി ടി.പി.ആര്‍ കണക്കാക്കുന്നത്. ഇതനുസരിച്ച് പേരാമ്പ്ര മേഖലയിലെ മൂന്ന് പഞ്ചായത്തുകളിലെ കഴിഞ്ഞ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ്. ചക്കിട്ടപ്പാറ, ചെറുവണ്ണൂര്‍, കൂത്താളി

തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും ചങ്ങരോത്ത് കാറ്റഗറി ഡിയില്‍ തുടരുന്നു; മേപ്പയ്യൂര്‍ കായണ്ണയും ഉള്‍പ്പെടെ പേരാമ്പ്ര മേഖലയിലെ അഞ്ച് പഞ്ചായത്തുകള്‍ ഡി കാറ്റഗറിയില്‍, വിശദമായി നോക്കാം ഇവിടങ്ങളിലെ നിയന്ത്രണങ്ങളും ഇളവുകളും എന്തെല്ലാമെന്ന്

പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ പുതിയ കാറ്റഗറി തീരുമാനമായി. കഴിഞ്ഞ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി അനുസരിച്ചാണ് പഞ്ചായത്തുകളെ പുതിയ കേറ്റഗറിയായി തിരിച്ചത്. ഇത് അടിസ്ഥാനമാക്കിയാണ് വരുന്ന ആഴ്ചയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവുക. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ ഉള്ള പഞ്ചായത്തുകള്‍ കാറ്റഗറി ഡിയിലാണ് ഉള്‍പ്പെടുക.

ടി പി ആര്‍ കൂടുന്നു; പേരാമ്പ്രയിലും കൂത്താളിയിലും കൂടുതൽ നിയന്ത്രണങ്ങൾ

പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയതിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര പഞ്ചായത്തിൽ ഇന്നു മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ പൊതു മേഖല സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പനി, കോർപറേഷനുകൾ ബാങ്കുകൾ ധനകാര്യ സ്ഥാപനങ്ങൾ എന്നിവ 50 ശതമാനം ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ വച്ച് പ്രവർത്തനം നടത്താം. അവശ്യവസ്തുക്കൾ വിൽപന നടത്തുന്ന

error: Content is protected !!