Tag: ksrtc budget trip

Total 5 Posts

മാര്‍ച്ച് മാസം കുടുംബത്തോടൊപ്പം കളറാക്കാം; ടൂർ പാക്കേജുകളുമായി കെ.സ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ, വനിതാ ദിനത്തിൽ വനിതകൾക്ക്‌ മാത്രമായി മലപ്പുറം പാക്കേജ്

കണ്ണൂർ: മാർച്ച് മാസത്തിൽ വിവിധ ടൂർ പാക്കേജുകൾ ഒരുക്കി കെ.സ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ. മാർച്ച് എട്ടിന് വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി കണ്ണൂരിൽ നിന്നും നിലമ്പൂരിലെ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്നു സന്ദർശിച്ച് വൈകുന്നേരം മലപ്പുറത്ത് മിസ്റ്റി ലാന്റ് പാർക്കിൽ എത്തും. ഭക്ഷണവും എൻട്രൻസ് ഫീയും ഗ്ലാസ് ബ്രിഡ്ജ് ചാർജും ഉൾപ്പെടെയാണ് പാക്കേജ്.

കടൽക്കാഴ്ചകൾ കണ്ട് ആഢംബര കപ്പലിൽ സവാരി, ഒരു ദിവസം മുഴുവൻ കൊച്ചി കാണാം; വനിതാ ദിനം കളറാക്കാൻ ടൂർ പാക്കേജുമായി കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോ

ഈ വനിതാദിനം കളറാക്കാം കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിനോടൊപ്പം. ആഴക്കടലിലൂദെ കപ്പലിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി യാത്ര ഒരുക്കുകയാണ് പയ്യന്നൂർ ഡിപ്പോ. കപ്പൽ യാത്ര മാത്രമല്ല, കൊച്ചിയിലെ പ്രധാന കാഴ്ചകളും കാണാൻ അവസരമുണ്ട്. കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതകൾക്ക് ആയി 140 സീറ്റുകൾ ആണ് ആനവണ്ടിയിൽ ഒരുക്കിയിരിക്കുന്നത്. വിവിധ ഡിപ്പോകളെ കോർത്തിണക്കിയാണ് സർവ്വീസ്

വാഗമണ്ണിലെ പൈൻമര കാടുകളിലൂടെ അതിരാവിലെ നടക്കാം, കോട്ടമല കണ്ട് കുമരകത്ത് ഹൗസ് ബോട്ട് യാത്രയും; ടൂർ പാക്കേജുകളുമായി തലശ്ശേരി കെ.എസ്.ആര്‍.ടി.സി

തലശ്ശേരി: തലശ്ശേരി കെഎസ്ആർടിസിയുടെ വിനോദയാത്രാ പാക്കേജിന്റെ ഭാഗമായി വാഗമൺ പാക്കേജ് ഫെബ്രുവരി ഏഴിന് വൈകീട്ട് ഏഴിന് തലശ്ശേരിയിൽ നിന്ന് പുറപ്പെടും. ആദ്യദിനം വാഗമണ്ണിലെ പൈൻമര കാടുകളും മൊട്ട കുന്നും അഡ്വഞ്ചർ പാർക്കും ഉളുപ്പുണി ടണലും കോട്ടമലയും ഇടുക്കി ഡാം വ്യൂ പോയിന്റും സന്ദർശിക്കും. രണ്ടാം ദിനം കുമരകത്ത് ഹൗസ് ബോട്ട് യാത്ര നടത്തും. പത്താം തീയതി

സൈഡ് സീറ്റ്‌, ചാറ്റല്‍മഴ, ഒപ്പം പ്രിയപ്പെട്ടവരും; കീശ കാലിയാകാതെ കെ.എസ്ആർടിസിയില്‍ യാത്ര പോയാലോ ?

പയ്യന്നൂർ: കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്നും വിവിധ വിനോദ യാത്രകൾ സംഘടിപ്പിക്കുന്നു. അതിരപ്പിള്ളി-വാഴച്ചാൽ ടൂർ ഡിസംബർ 14ന് രാത്രി പുറപ്പെട്ട് അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് 16ന് രാവിലെ തിരിച്ചെത്തും. ഡിസംബർ 14 ന് പുറപ്പെടുന്ന വയനാട് ടൂറിൽ എൻ ഊര്, ബാണാസുര സാഗർ ഡാം,

വാലന്റൈന്‍സ് ദിനം ആനവണ്ടിയോടൊപ്പം ആഘോഷിച്ചാലോ? പ്രണയിതാക്കള്‍ക്കായി കിടിലന്‍ ടൂര്‍ പാക്കേജ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, വിശദാംശങ്ങള്‍ അറിയാം

കെ.എസ്.ആര്‍.ടി.സിയുട സൂപ്പര്‍ഹിറ്റ് സര്‍വ്വീസുകളാണ് ഉല്ലാസയാത്രകള്‍. കുറഞ്ഞ ചെലവിലുള്ള വ്യത്യസ്തമായ പാക്കേജുകള്‍ അവതരിപ്പിച്ച് വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ യാത്രക്കാരെ കാണിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ വിനോദസഞ്ചാരയാത്രകള്‍ വളരെ പെട്ടെന്നാണ് ജനപ്രീതി നേടിയത്. ഇത്തവണത്തെ വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചും പുതിയൊരു യാത്രാ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് നിന്നാണ് പ്രണയദിനത്തിലെ ആനവണ്ടിയുടെ പ്രത്യേക യാത്ര തുടങ്ങുന്നത്. ബജറ്റ് ടൂറിസത്തിന്റെ

error: Content is protected !!