Tag: Krishi Bhavan

Total 3 Posts

പറമ്പുകളില്‍ പച്ചപ്പ് നിറച്ചാലോ? ചക്കിട്ടപാറ കൃഷിഭവനില്‍ വിവിധ ഇനം നടീല്‍ വസ്തുക്കള്‍ വിതരണത്തിന്; ആവശ്യമായ തൈകള്‍ക്ക് അപേക്ഷയും നല്‍കാം

പേരാമ്പ്ര: ചക്കിട്ടപാറ കൃഷിഭവനില്‍ കശുമാവ്, കൊക്കോ തൈകള്‍ വിതരണത്തിനെത്തി. ആവശ്യമുള്ളവര്‍ ജൂണ്‍ 30 നകം കൃഷിഭവനുമായി ബന്ധപ്പെടണം. പ്ലാവ്, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയ ഫലവൃക്ഷങ്ങളുടെ വിസ്തൃതി വ്യാപന പദ്ധതിയില്‍ തൈകള്‍ ആവശ്യമുള്ളവരും ജൂണ്‍ 30 ന് മുമ്പ് കൃഷിഭവനില്‍ അപേക്ഷ നല്‍കണം. പ്ലാവ് തൈകള്‍ ഒരാള്‍ക്ക് അഞ്ച് തൈകളാണ് ലഭിക്കുക. ഇതിനായി കുറഞ്ഞത് 50 സെന്റ്

ജില്ലയിലെ കൃഷിഭവനുകൾ നാഥനില്ലാ കളരി; ദുരിതത്തിലായി കർഷകർ

പേരാമ്പ്ര : കൃഷി ഓഫീസർമാരുടെയും അസിസ്റ്റൻറുമാരുടെയും ഒഴിവുകൾ നികത്താത്തതിനാൽ കൃഷിഭവനുകളുടെ പ്രവർത്തനം താളംതെറ്റുന്നു. ജില്ലയിൽ 76 കൃഷി അസിസ്റ്റുമാരുടെയും ഒമ്പത് കൃഷി ഓഫീസർമാരുടെയും ഒഴിവുണ്ട്. കൃഷി അസിസ്റ്റൻറുമാരുടെ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും കോടതിയിൽ കേസിനെത്തുടർന്ന് സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതിനാൽ എംപ്ലോയ്‌മെൻറ് വഴി നിയമനം നടത്താനാണ് കൃഷി ഡയറക്ടറേറ്റിൽനിന്നുള്ള നിർദ്ദേശം. ഇതിനുള്ള നടപടികൾ തുടങ്ങിയിട്ടേയുള്ളൂ. 179 ദിവസകാലയളവിലേക്ക്

കൃഷിഭവനിൽ ആവശ്യത്തിന് ജീവനക്കാരില്ല; മേപ്പയൂരിൽ കർഷകർ ദുരിതത്തിൽ

മേപ്പയൂര്‍: കൃഷി ഭവനില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായി കര്‍ഷകര്‍. മേപ്പയൂര്‍ കൃഷി ഭവനിലാണ് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനം പോലും അവതാളത്തിലായത്. കൃഷി ഭവനില്‍ 3 കൃഷി അസിസ്റ്റന്റ് പോസ്റ്റുകളില്‍ ജീവനക്കാരില്ല. പാര്‍ട് ടൈം സ്വീപ്പറുമില്ല. ആകെയുള്ളത് ഒരു കൃഷി ഓഫിസര്‍ മാത്രം. കൃഷി ഓഫിസര്‍ക്ക് യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകേണ്ടി വരുമ്പോള്‍ ഓഫിസ്

error: Content is protected !!