Tag: kr gouri

Total 7 Posts

വായിച്ചു തീരാത്ത
ചരിത്രമാണ് ഗൗരിയമ്മ

റിനീഷ് തിരുവള്ളൂർ ‘ഗൗരിയമ്മ ദ അയേൺ ലേഡി’ എന്ന ഡോക്യുമെൻ്ററിക്കു വേണ്ടി ഗൗരിയമ്മയുമായി രണ്ട് അഭിമുഖങ്ങൾ നടത്താൻ കഴിഞ്ഞു. ഒരു പോരാളിയിൽ നിന്ന് പകർന്നുകിട്ടിയ അഭിമാനകരവും ആവേശകരവുമായ അനുഭവമായിരുന്നു അത്. ‘ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും മറുപകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും’ ചങ്ങമ്പുഴ എഴുതിയത് പോലെയാണ് ഗൗരിയമ്മയുടെ ജീവിതം.ജീവിത ദർശനങ്ങൾ കൊണ്ട് നിഴലും നിലാവും

കൊയിലാണ്ടിയിൽ നിന്ന് വന്ന ആദ്യ കമ്മ്യൂണിസ്റ്റ് എംഎൽഎക്ക് അഭിവാദ്യങ്ങൾ; കെ.ആർ.ഗൗരിയമ്മയുടെ വാക്കുകൾ ഓർത്തെടുത്ത് പി.വിശ്വൻ മാസ്റ്റർ

പി.വിശ്വൻ മാസ്റ്റർ ഇന്ന് കാലത്ത് ഗൗരിയമ്മയുടെ മരണവാർത്തയറിഞ്ഞത് മുതൽ സഖാവിനെ കുറിച്ചുള്ള ഓർമ്മകളാണ് മനസ്സുനിറയെ. കേരളത്തിൽ സമൂഹ്യ മുന്നേറ്റങ്ങൾക്കിടയാക്കിയ ഉജ്ജ്വലമായ നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ, ഒരു നീണ്ട കാലഘട്ടം ഗൗരിയമ്മ നടത്തിയ ഇടപെടൽ ശ്രദ്ധേയമാണ്. പത്താം കേരള നിയമസഭയിൽ സഖാവ് ഗൗരിയമ്മയോടൊപ്പം ഇരിക്കാനവസരം എനിക്കുണ്ടായിരുന്നു. അന്നവർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമല്ല. നല്ല നാളെ

പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎം നൊപ്പം, ജീവിതം ചോദ്യചിഹ്നമായപ്പോഴും ആദര്‍ശം കൈവിട്ടില്ല, പരീക്ഷണങ്ങള്‍ പലതായിരുന്നു; അരങ്ങൊഴിഞ്ഞത് കേരളനാടിന്റെ പെണ്‍കരുത്ത്

ചേര്‍ത്തലയിലെ അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ.എ രാമന്റെയും പാര്‍വ്വതിയമ്മയുടെയും മകളായി 1919 ജൂലൈ 14നാണ് കെ.ആര്‍ ഗൗരിയുടെ ജനനം. ഇന്‍ക്വിലാബ് വിളികള്‍ കൊണ്ട് നാട്ടുവഴികളെ വിറപ്പിച്ച് ആ പെണ്‍കുട്ടി വളര്‍ന്നു. കേരളത്തിന്റെ തലപ്പത്തേക്ക്, മന്ത്രിപദത്തിലേക്ക്. കേരള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജനാധിപത്യ പരീക്ഷണങ്ങളുടെ രക്തസാക്ഷിത്വമായിരുന്നു ഗൗരിയമ്മയുടെ ജീവിതം. ഈ പെണ്‍കരുത്ത് ഒരു നൂറ്റാണ്ടിന്റെ അരങ്ങൊഴിയുന്നത് രാഷ്ട്രീയ

കേരംതിങ്ങും കേരളനാട്ടിൽ കെആര്‍ ഗൗരിയമ്മ ഇനിയില്ല

തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവ നായിക കെആര്‍ ഗൗരിയമ്മ അന്തരിച്ചു. 101 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് വെച്ചയിരുന്നു അന്ത്യം. ശരീരത്തില്‍ അണുബാധയുണ്ടായിരുന്നു. 1957ല്‍ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെആര്‍

ചികിത്സയില്‍ കഴിയുന്ന കെ ആര്‍ ഗൗരിയമ്മയുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ ആര്‍ ഗൗരിയമ്മയുടെ നില അതീവ ഗുരുതരം. ഗൗരിയമ്മയെ വീണ്ടും ഐസിയുവിലേക്ക് മാറ്റി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഗൗരിയമ്മയെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനാല്‍ മുറിയിലേക്ക് മാറ്റിയിരുന്നു. വീണ്ടും

കെ ആര്‍ ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രി കെ ആര്‍ ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ ആണ് ചികിത്സ. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

കെ ആര്‍ ഗൗരിയമ്മ തപാല്‍വോട്ട് രേഖപ്പെടുത്തി

ആലപ്പുഴ: പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി കേരളത്തിന്റെ വിപ്ലവനായിക കെ ആര്‍ ഗൗരിയമ്മ. ഉറപ്പാണ് എല്‍ഡിഎഫ് എന്നായിരുന്നു കെ.ആര്‍.ഗൗരിയമ്മയുടെ പ്രതികരണം. ഇന്ന് രാവിലെ 11.30 ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, കെ.ആര്‍ ഗൗരിയമ്മയുടെ വീട്ടില്‍ എത്തിയാണ് വോട്ട് രേഖപ്പെടുത്തിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് പോസ്റ്റല്‍വോട്ട് രേഖപ്പെടുത്തിയത്. 28, 29, 30 തീയതികളില്‍ വീട്ടില്‍ എത്തി പോസ്റ്റല്‍ വോട്ട് ചെയ്യിക്കുമെന്നാണ്

error: Content is protected !!