Tag: KOZHIKODE
വെള്ളിമാടുകുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: വെള്ളിമാട്കുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ അജ്ഞാതർ പെട്രോള്‍ ബോംബെറിഞ്ഞു. ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മറ്റി അംഗം സന്ദീപിന്റെ വീടിന് നേരെ ആണ് ആക്രമണം നടന്നത്. മയക്ക് മരുന്ന് ഉപയോഗത്തെ എതിര്‍ത്തതിന്റെ പേരിലാണ് അക്രമണം ഉണ്ടായതെന്ന് സി.പി.എം ആരോപിച്ചു. സന്ദീപിന്റെ വെള്ളിമാടുകുന്ന് ഇരിയാന്‍ പറമ്പിലുള്ള വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം പെട്രോള്‍ ബോംബെറിഞ്ഞത്.
വയോധികന്‍ കുഴഞ്ഞു വീണു, ബസ് ആംബുലന്‍സായി; റൂട്ട് മാറ്റി കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി (വീഡിയോ കാണാം)
കോഴിക്കോട്: മലാപ്പറമ്പിലെ ഇഖ്‌റ ആശുപത്രി കോമ്പൗണ്ടിലേക്ക് ഒരു കെ.എസ്.ആര്‍.ടി.സി ബസ് കുതിച്ചെത്തിയത് കണ്ട എല്ലാവരും അമ്പരന്നു. ആംബുലന്‍സുകളോ മറ്റ് ചെറുവാഹനങ്ങളോ മാത്രം എത്തുന്ന ആശുപത്രി മുറ്റത്ത് ആനവണ്ടി കണ്ടപ്പോള്‍ എന്താണ് കാര്യമെന്ന് അറിയാതിരുന്ന പലര്‍ക്കും ആശങ്കയും ഉണ്ടായിരുന്നു. പിന്നീടാണ് എല്ലാവര്‍ക്കും കാര്യം മനസിലായത്. ആ കെ.എസ്.ആര്‍.ടി.സി ബസ് ഒരു ആംബുലന്‍സായി മാറുകയായിരുന്നു, യാത്രക്കാരനായ വയോധികന്റെ ജീവന്‍
ചാത്തമംഗലം എൻ.ഐ.ടി ക്യംപസിലെ വിദ്യാർത്ഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ
ചാത്തമംഗലം: ചാത്തമംഗലം എൻഐടി ഹോസ്റ്റലിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് ഉത്തർപ്രദേശിലെ ബലിയ സ്വദേശി രാഹുൽ ആണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു. ചാത്തമംഗലം എൻഐടിയിൽ രണ്ടാം വർഷ എoടെക് ഇലക്ടിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് രാഹുൽ. വിജയ് നാരായണൻ പാണ്ഡെയാണ് പിതാവ്. ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ആവശ്യമെങ്കിൽ ധൈര്യപൂർവം മാനസികാരോഗ്യ
ഭിന്നശേഷിക്കാരിയെ ബലത്സംഗം ചെയ്തു; അടിവാരം സ്വദേശിക്ക് പത്ത് വര്‍ഷം കഠിനതടവ് വിധിച്ച് കോടതി
കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അടിവാരം മുപ്പതേക്കര്‍ മാക്കൂട്ടത്തില്‍ വീട്ടില്‍ മുസ്തഫ എന്ന മുത്തുവിനെയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമ വേണ്ടിയുള്ള പ്രത്യേക കോടതി ജഡ്ജി കെ.പ്രിയ ശിക്ഷിച്ചത്. 2017 ജൂലായ് 24 നാണ് കേസിന് ആസ്പദമായ സംഭവം. സ്‌പെഷ്യല്‍ സ്‌കൂളിലേക്ക്
അവധി രേഖപ്പെടുത്തിയതിന് മുകളില്‍ ഒപ്പിട്ടു; ചോദ്യം ചെയ്ത വനിതാ ഹെഡ് ക്ലാര്‍ക്കിന് ക്രൂരമര്‍ദ്ദനം; സംഭവം കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍
കോഴിക്കോട്: സിവില്‍ സ്റ്റേഷനില്‍ വനിതാ ഹെഡ് ക്ലാര്‍ക്കിന് സഹപ്രവര്‍ത്തകന്റെ ക്രൂരമര്‍ദ്ദനം. സിവില്‍ സ്റ്റേഷനിലെ ദേശീയപാതാ ബൈപ്പാസ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലാണ് സംഭവം. ഓഫീസിലെ ഹെഡ് ക്ലാര്‍ക്ക് എ.വി.രഞ്ജിനിക്കാണ് പരിക്കേറ്റത്. തടയാന്‍ ശ്രമിച്ച ക്ലാര്‍ക്ക് പി.ഫിറോസിനും മര്‍ദ്ദനമേറ്റു. സംഭവത്തില്‍ ഇതേ ഓഫീസിലെ ക്ലാര്‍ക്ക് പി.എസ്.അരുണ്‍കുമാറിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാവിലെ പത്ത്
ചാലിയത്ത് ശൈശവ വിവാഹം അധികൃതര്‍ വിവാഹപ്പന്തലിലെത്തി തടഞ്ഞു; വിവാഹവിവരം അധികൃതരെ അറിയിച്ചത് പെണ്‍കുട്ടി
കോഴിക്കോട്: കടലുണ്ടി ചാലിയം ജംഗ്ഷന്‍ ഫാറൂഖ് പള്ളി പ്രദേശത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പതിനാറുകാരിയാണ് വിവാഹത്തെ സംബന്ധിച്ച വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്. കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടുകയും അധികൃതര്‍ വിവാഹപ്പന്തലിലെത്തി ചടങ്ങ് തടയുകയുമായിരുന്നു. കൗണ്‍സിലിംഗിനായി കുട്ടിയെ ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്ക്
ഈ മഴയിതെവിടെ പോയി? കാലവര്‍ഷം എത്തി ഒരാഴ്ച കഴിഞ്ഞിട്ടും കേരളത്തില്‍ മഴ ശക്തിപ്പെടുന്നില്ല, രേഖപ്പെടുത്തിയത് 34 ശതമാനം കുറവ്; പ്രതീക്ഷിച്ചത്ര മഴ ലഭിച്ചത് കോഴിക്കോട് ജില്ലയില്‍ മാത്രം
കോഴിക്കോട്: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തി ഒരാഴ്ച പിന്നിട്ടിട്ടും ശക്തിപ്പെടാതെ മഴ. ഇതുവരെ പെയ്ത മഴയില്‍ 34 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ മാസത്തിന്റെ പകുതി വരെയെങ്കിലും ഇതേ രീതിയിലായിരിക്കും മഴ എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. കോഴിക്കോട് ജില്ലയില്‍ മാത്രമാണ് പ്രതീക്ഷിച്ച അത്രയും മഴ ലഭിച്ചത്. മറ്റെല്ലാ ജില്ലകളിലും പരിമിതമായ മഴയേ ലഭിച്ചിട്ടുള്ളൂ. പാലക്കാട്, വയനാട്,
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: കോഴിക്കോട് അടക്കം ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. കാലവര്‍ഷത്തോടൊപ്പം വടക്കന്‍ കേരളത്തിന് സമീപത്തായുള്ള ന്യൂനമര്‍ദ പാത്തിയുമാണ് മഴയ്ക്ക് കാരണം.
അതിഥി തൊഴിലാളികളുടെ പണം കവര്‍ന്ന് മലദ്വാരത്തില്‍ ഒളിപ്പിച്ചു; കോഴിക്കോട് മൂന്ന് യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: അതിഥി തൊഴിലാളികളുടെ പണം കവര്‍ന്ന നാലംഗസംഘത്തിലെ മൂന്ന് യുവാക്കള്‍ പിടിയില്‍. തലക്കുളത്തൂര്‍ ചെങ്ങോട്ടുമല കോളനി ചട്ടായി വീട്ടില്‍ മുഹമ്മദ് ഫസല്‍ (30), പന്നിയങ്കര അര്‍ഷാദ് മന്‍സില്‍ അക്ബര്‍ അലി (25 ),അരക്കിണര്‍ പി കെ ഹൗസില്‍ അബ്ദുള്‍ റാഷിദ് (25) എന്നിവരാണ് കസബ പൊലീസിന്റെ പിടിയിലായത്. ഒരാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളിലൊരാള്‍