Tag: KOZHIKODE

Total 278 Posts

ജില്ലയില്‍ 21 പേരുടെ നാമനിര്‍ദേശ പത്രിക തള്ളി

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ സൂക്ഷ്മ പരിശോധനയില്‍ 21 പേരുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളി. കുന്നമംഗലം യുഡിഎഫ് സ്വതന്ത്രന്‍ ദിനേശ് പെരുമണ്ണ പത്രികയില്‍ പാര്‍ട്ടി ഭാരവാഹിത്വം രേഖപ്പെടുത്താത്തതിനെ തുടര്‍ന്നു തര്‍ക്കമുയര്‍ന്നെങ്കിലും പിന്നീട് അംഗീകരിച്ചു. നാദാപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പത്രിക തള്ളിയത്. അപരന്‍മാരായ എം.സി.വിജയന്റെതും കെ.പ്രവീണ്‍കുമാറിന്റെതുമുള്‍പ്പെടെ 5 പേരുടെ പത്രിക തള്ളി. കൊയിലാണ്ടിയില്‍ ഒരാള്‍ പത്രിക

മേപ്പയ്യൂരില്‍ ആണ്ടുനേര്‍ച്ച മാര്‍ച്ച് 26 ന് വൈകിട്ട് 7 മണിക്ക്

മേപ്പയ്യൂര്‍ : തുറയൂര്‍ ചരിച്ചില്‍ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് മുഹിയുദ്ദീന്‍ വലിയോറുടെ ആണ്ടുനേര്‍ച്ച മാര്‍ച്ച് 26-ന് വൈകീട്ട് 7 മണിക്ക് പാലച്ചുവട് സി.എം. സെന്ററില്‍ നടക്കുമെന്ന് അറിയിപ്പ്.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും പരിപാടി സംഘടിപ്പിക്കുക. ആത്മീയ സദസ്സിന് ബദറു സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും. എസ്.വൈ.എസ്. സംസ്ഥാനസെക്രട്ടറി റഹ്‌മത്തുള്ള

ഒഞ്ചിയത്തെ കവര്‍ച്ച, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഒഞ്ചിയം: കല്ലാമലയില്‍ പട്ടാപ്പകല്‍ വീട്ടില്‍ക്കയറി സ്ത്രീയെ ആക്രമിച്ച് ആഭരണം കവര്‍ന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ആരോഗ്യപ്രവര്‍ത്തകനെന്ന വ്യാജ്യേന വീട്ടിലെത്തി ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിച്ച് പുറത്തേക്ക് പറഞ്ഞയച്ചശേഷം ഭാര്യയെ ആക്രമിച്ച് കവര്‍ച്ചനടത്തിയത്. റൂറല്‍ എസ്.പി എ.ശ്രീനിവാസന്റെ നേതൃത്വത്തില്‍ സംഭവം നടന്ന വീട്ടിലെയും പരിസര പ്രദേശങ്ങളിലെയും നിരീക്ഷണക്യാമറകള്‍ പരിശോധിച്ച് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ടു. വിരലടയാളവിദഗ്ധര്‍,

തിരുവള്ളൂര്‍ ക്ഷേത്രത്തിലെ ആറാട്ടുത്സവം മറ്റന്നാള്‍ മുതല്‍

തിരുവള്ളൂര്‍ : കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ മഹാശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആറാട്ടുത്സവം മാര്‍ച്ച് 23 മുതല്‍ 28 വരെ നടക്കും. ക്ഷേത്രം തന്ത്രി മേലേടം ഇല്ലം വാമനന്‍നമ്പൂതിരിപ്പാടും മേല്‍ശാന്തി ചെറുവറ്റ രൂപേഷ് നമ്പൂതിരിപ്പാടും കാര്‍മികത്വം വഹിക്കും. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കലാപരിപാടികളും ആഘോഷവരവുകളും ഒഴിവാക്കിയാണ് ആറാട്ടുത്സവം സംഘടിപ്പിക്കുന്നത്

ഒരു കോടി വിലവരുന്ന ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു, 2 പേര്‍ പിടിയില്‍

കോഴിക്കോട് : ഫറൂഖില്‍ ഒരു കോടി രൂപ വിലമതിക്കുന്ന ലഹരി ഉല്‍പന്നങ്ങളുമായി 2 യുവാക്കള്‍ പിടിയില്‍. കിണാശ്ശേരി ഹൈസ്‌കൂളിനു സമീപം കെ.കെ.ഹൗസില്‍ അബ്ദുല്‍ നാസര്‍(24), ചെറുവണ്ണൂര്‍ ശാരദാമന്ദിരം ചോളമ്പാട്പറമ്പ് ഫര്‍ഹാന്‍(22) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നു 310 ഗ്രാം എംഡിഎംഎ, 1.8 കിലോ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.എക്‌സൈസ് ഇന്റലിജന്‍സും ഫറോക്ക് റേഞ്ചും ചേര്‍ന്നു ഒളവണ്ണ ഒടുമ്പ്രയില്‍

തച്ചറത്ത്കണ്ടി നാഗകാളി ക്ഷേത്രത്തില്‍ തിറ മഹോത്സവം സംഘടിപ്പിച്ചു

പേരാമ്പ്ര : കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ കല്ലോട് തച്ചറത്ത്കണ്ടി നാഗകാളി അമ്മ ക്ഷേത്രത്തില്‍ തിറ ഉത്സവം ആഘോഷിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെയാണ് ഉത്സവം സംഘടിപ്പിച്ചത്.സംസ്ഥാനത്ത് ഉത്സവങ്ങളുടെ നടത്തിപ്പിന് നിയന്ത്രണള്‍ നിലവിലുണ്ട്. സര്‍പ്പബലി, ദീപാരാധന, തിരുമുഖം എഴുന്നള്ളത്ത്, നട്ടത്തിറ,അരങ്ങോലവരവ്, ഇളനീര്‍ക്കുലവരവ്, ഭഗവതി, ഗുളികന്‍, നാഗകാളിയമ്മ, നാഗയക്ഷി എന്നീ വെള്ളാട്ടവും തിറയുമുണ്ടായി. പൂക്കലശംവരവ്, തായമ്പക, ഇളനീരാട്ടം, ഗുരുതി

കള്കട്രേറ്റ് പരിസരത്ത് മാലിന്യം കത്തിക്കുന്നുവെന്ന് പരാതി

കോഴിക്കോട് : കളക്ടറേറ്റ് വളപ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബാലറ്റ് ബോക്‌സ് ഡിപ്പോയുടെ സമീപത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നുവെന്ന് വ്യാപകമായ പരാതി. ഇന്നലെ പകല്‍ പുകശല്യം കാരണം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും പുകശല്യം സഹിക്കേണ്ടി വന്നു. എ.ഡി.എമ്മിനോട് പരാതിപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല.ചാക്ക് കണക്കിന് പ്ലാസ്റ്റിക് മാലിന്യം ഇലക്ഷന്‍ സെക്ഷനുകളിലുള്‍പ്പെടെ കളക്ടറേറ്റില്‍ പലയിടത്തായി കെട്ടി കിടക്കുകയാണ്. ഈ പരിസരത്ത്

പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി, കോഴിക്കോട് ജില്ലയില്‍ പത്രിക നല്‍കിയത് 138 പേര്‍

കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പതികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ജില്ലയിലെ 13 മണ്ഡലങ്ങളിലായി 138 പേരാണ് പത്രിക നല്‍കിയത്. കൊയിലാണ്ടി, ബാലുശ്ശേരി മണ്ഡലങ്ങളില്‍ നിന്ന് 9 പേര്‍ വീതവും പേരാമ്പ്രയില്‍ നിന്ന് 8 പേരുമാണ് പത്രിക സമര്‍പ്പിച്ചത്. ജില്ലയില്‍ കൊടുവള്ളിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പത്രിക സമര്‍പ്പിച്ചത്. 16 പേരാണ് പത്രിക നല്‍കിയിട്ടുള്ളത്. ഏറ്റവും കുറവ് എട്ടു

പുതിയങ്ങാടിയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ച കുട്ടിയുടെ തലയ്ക്ക് പിന്നില്‍ ചതവ്: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട്: പുതിയങ്ങാടിയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ച നാലുവയസ്സുകാരിയുടെ തലയ്ക്കുപിറകില്‍ ചതവുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മാര്‍ച്ച് ഒമ്പതിനാണ് പുതിയങ്ങാടി കുഞ്ഞുമൊയ്തീന്‍തൊടി അസറുവിന്റെ മകള്‍ ജസ ഫാത്തിമ മരിച്ചത്. വീട്ടില്‍ അടച്ചിട്ട മുറിയില്‍ കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അസ്വഭാവിക മരണമായതിനാല്‍ പോലീസ് വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും കുടുംബം

കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്നു വേട്ട: ഒരുകോടിയുടെ ലഹരിവസ്തുക്കളുമായി യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: ഒരുകോടി രൂപയുടെ ലഹരിവസ്തുക്കളുമായി യുവാക്കള്‍ അറസ്റ്റില്‍. മാങ്കാവ് ഒടുമ്പ്രയില്‍ വെച്ചാണ് വെള്ളിയാഴ്ച 310 ഗ്രാം എം.ഡി.എം.എ യും 1.800 കി.ഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്. പൊക്കുന്ന് കിണാശ്ശേരി കെ.കെ. ഹൗസില്‍ അബ്ദുള്‍ നാസര്‍ (24), ചെറുവണ്ണൂര്‍ ശാരദാമന്ദിരം ചോളമ്പാട്ട് പറമ്പ് വീട്ടില്‍ ഫര്‍ഹാന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ഫറോക്ക് എക്‌സൈസും എക്‌സൈസ് വിജിലന്‍സ് ബ്യൂറോയും

error: Content is protected !!