Tag: KOZHIKODE
റോഡില്‍ മാലിന്യം തള്ളിയ വാഹനം പിടിയില്‍
കോഴിക്കോട്: മലാപ്പറമ്പ് തൊണ്ടയാട് ബൈപ്പാസ് റോഡില്‍ മാലിന്യം തള്ളിയ വാഹനം പിടികൂടി. നമ്മുടെ കോഴിക്കോട് പദ്ധതിയുടെ ഭാഗമായുള്ള ‘മിഷന്‍ സുന്ദരപാതയോരം’ ശുചീകരണ പ്രവൃത്തിയിലുള്‍പ്പെടുത്തി വൃത്തിയാക്കിയ പരിസരമാണിത്. കെഎല്‍ 11 എ എല്‍ 3684 ടിപ്പര്‍ ലോറിയാണ് പിടികൂടിയത്. രണ്ട് ദിവസത്തിനുളളില്‍ മാലിന്യം തള്ളിയ സ്ഥലം പൂര്‍വസ്ഥിതിയിലാക്കാനും പരിസര പ്രദേശങ്ങള്‍ ശുചീകരിക്കാനും ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി. നഗരത്തില്‍
കോഴിക്കോടിന്റെ സ്വന്തം ടീം, കപ്പടിച്ച ഗോകുലം തിങ്കളാഴ്ചയെത്തും; ആവേശ സ്വീകരണമൊരുക്കാൻ നാടൊരുങ്ങുന്നു
കോഴിക്കോട്: കാൽപന്ത് കളിയുടെ ചൂരുള്ളവരുടെ സിരകളിൽ ആവേശമായി കോഴിക്കോട് ഗോകുലം എഫ്സിയുടെ വിജയഗാഥ. കൊൽക്കത്തയിലെ കെബികെ സ്റ്റേഡിയത്തിൽ നടന്ന ആവേശപോരാട്ടത്തിൽ ഗോകുലം കിരീടം സ്വന്തമാക്കിയപ്പോൾ ഐ ലീഗ് ചരിത്രമാണ് തിരുത്തപ്പെട്ടത്. മലയാള മണ്ണിലേക്ക് ആദ്യമായി ഐ ലീഗ് കിരീടമെത്തിച്ച ഗോകുലത്തിന്റെ പോരാളികൾക്ക് ഉജ്വല വരവേൽപ്പ് നൽകാനൊരുങ്ങുകയാണ് കോഴിക്കോട്ടെ ഫുട്ബോൾ പ്രേമികൾ. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മോഹൻ ബഗാനും
തപാല്‍വോട്ട് രേഖപ്പെടുത്താം, ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ
കോഴിക്കോട് : നിയസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തപാല്‍ വോട്ട് ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ രേഖപ്പെടുത്താം. തപാല്‍ വോട്ട് ചെയ്യുന്നതിനായി കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളുടെ പരിധിയില്‍പ്പെട്ട പോളിങ് സ്റ്റേഷനില്‍ സൗകര്യമൊരുക്കി. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താം. സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തുന്ന അവശ്യ സേവന വിഭാഗത്തില്‍പ്പെടുന്നവര്‍ അവരുടെ സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡും തിരിച്ചറിയല്‍
ചാലിയാർപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
ഫറോക്ക്: ചാലിയാറിൽ ഫറോക്ക് പഴയപാലത്തിനു സമീപത്തായി 40 വയസ്സുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് മൃതദേഹം കണ്ടത്. ഷിനോജ് എന്നെഴുതിയ ഒരു കടലാസ് കീശയിൽനിന്ന് പോലീസിനു കിട്ടിയിട്ടുണ്ട്. 167 സെ.മീറ്റർ ഉയരവും ഇരുനിറവുമാണ്. കഴുത്തിന്റെ വലതുഭാഗത്ത് മുറിവേറ്റിട്ടുണ്ട്. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽകോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണപ്പെട്ട വ്യക്തിയെക്കുറിച്ച് വിവരമുള്ളവർ ഫറോക്ക് പോലീസ്
ചരിത്ര നിമിഷം: കേരള ഫുട്ബോൾ ഉയിർത്തെഴുന്നേറ്റു; ഗോകുലം കേരള എഫ്.സി ഐ ലീഗ് ചാംപ്യൻമാർ
കോഴിക്കോട്: മലബാറിന്റെ സ്വന്തം ക്ലബ് ഗോകുലം എഫ്സി ഐ ലീഗ് ചാമ്പ്യൻമാരായി. ട്രാവു എഫ്.സിയെ കീഴടക്കിയാണ് ഗോകുലം ഐ.ലീഗ് കിരീടത്തിൽ മുത്തമിട്ടത്. ഒന്നിനെതിരേ നാല് ഗോളുകൾക്കാണ് ടീമിന്റെ ചരിത്ര വിജയം. ഇതാദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു ടീം ഐ.ലീഗ് കിരീടം ചൂടുന്നത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തുടർച്ചയായി നാലുഗോളുകളടിച്ച് കരുത്തുകാണിച്ചാണ് ഗോകുലം ഐ.ലീഗ്
കോഴിക്കോട് നഗരത്തില്‍ ലഹരിയുമായി യുവാവ് പിടിയില്‍
കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ വീണ്ടും ലഹരി വേട്ട. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍ക്കാനായി കൊണ്ടുവന്ന 4.65 ഗ്രാം എംഡിഎംഎ യുമായി മാങ്കാവ് സ്വദേശി ശഫീഖിനെ (27) നടക്കാവ് പൊലീസ് പിടികൂടി. നര്‍ക്കോട്ടിക്ക് സെല്‍ എസിപി രജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന ശക്തമാക്കിയിരിരുന്നു. അരയിടത്തു പാലം അഴകൊടി റോഡ് ജംക്ഷനില്‍ ഇന്നലെ രാത്രി നടക്കാവ് എസ്‌ഐ എസ്.നിയാസിന്റെ
യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ കാറുടമ അറസ്റ്റിൽ
കോഴിക്കോട്: കണ്ണഞ്ചേരിയിൽ കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ കാറുടമ രാമനാട്ടുകര ഹർ നിവാസിൽ സി.ഷാഹുൽ ദാസിനെ (33) പന്നിയങ്കര പോലീസ് അറസ്റ്റുചെയ്തു. അപകടമുണ്ടാക്കിയ കെ.എൽ. 64 എച്ച് 4000 നമ്പറിലുള്ള ഗ്രേനിറത്തിലുള്ള കാറാണ് വൈദ്യരങ്ങാടിയിലെ ഒരുപറമ്പിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്. മാർച്ച് ആറിന് അർധരാത്രിയാണ് കണ്ണഞ്ചേരി പെട്രോൾപമ്പിന് മുന്നിൽവെച്ച് ഓട്ടോ തള്ളിക്കൊണ്ടുവരുകയായിരുന്ന നാലുപേരെ കാറിടിച്ച് നിർത്താതെപോയത്. അപകടത്തിൽ
കോണ്‍ഗ്രസ് മത്സരിക്കുന്നത് ബിജെപിയാവാനെന്ന് എം എ ബേബി
തിരുവമ്പാടി : കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ മത്സരം ബിജെപിയില്‍ എങ്ങനെ കയറാം എന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. കൂടരഞ്ഞിയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അന്ദേഹം. കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും ഇരുട്ടി വെളുക്കുമ്പോഴേക്കും ബിജെപിയാവുന്ന കാഴ്ചയാണ്. രാഹുല്‍ഗാന്ധിയുടെ സമീപത്തിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പഴയ കോണ്‍ഗ്രസ് എംപിമാരിപ്പോള്‍ മോഡിയുടെ കൂടെയാണ്. കോണ്‍ഗ്രസ് വിജയിച്ചാലും
തെരഞ്ഞെടുപ്പ് പോരാട്ടചൂടില്‍ കോഴിക്കോട് ജില്ല, മത്സരരംഗത്ത് 96 സ്ഥാനാര്‍ത്ഥികള്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിയമസഭയിലേക്ക് പതിമൂന്ന് മണ്ഡലങ്ങളില്‍നിന്നായി മത്സരിക്കുന്നത് 96 സ്ഥാനാര്‍ഥികള്‍. കൊയിലാണ്ടിയിൽ 6 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. കൊടുവള്ളി മണ്ഡലത്തിലാണ് കൂടുതല്‍. പതിനൊന്നു പേര്‍. ഏറ്റവും കുറവ് കോഴിക്കോട് സൗത്ത്, എലത്തൂർ എന്നീ മണ്ഡലങ്ങളിലാണ്. രണ്ടിടങ്ങളിലും അഞ്ച് വീതം സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. എട്ട് മണ്ഡലങ്ങളിലായി 20 പേര്‍ പത്രിക പിന്‍വലിച്ചു. കോഴിക്കോട് നോര്‍ത്ത്,
കുന്നമംഗലത്ത് 4,82,800 രൂപ പിടിച്ചെടുത്തു
കുന്നമംഗലം : തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ നാല് ലക്ഷത്തി എണ്‍പത്തിരണ്ടായിരം രൂപ പിടിച്ചെടുത്തു. കുന്നമംഗലം സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ്, ഫ്‌ളൈയിങ് സ്‌ക്വാഡുകളാണ് പണം പിടികൂടിയത്. തുക കലക്ട്രേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇലക്ഷന്‍ ഫ്‌ളൈയിങ്