Tag: KOZHIKODE
പോളിംഗ്ബൂത്തിലെത്തുമ്പോള്‍ ശ്രദ്ധവേണം
കോഴിക്കോട്: ജില്ലയില്‍ വോട്ടര്‍മാര്‍ ജാഗ്രതയോടെ പോളിങ് ബൂത്തിലെത്തണമെന്ന് നിര്‍ദേശം. വോട്ടര്‍മാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. ബ്രേക്ക് ദ ചെയിന്‍ ഉറപ്പാക്കാന്‍ ബൂത്തില്‍ ഹാന്‍ഡ് വാഷും സാനിറ്റൈസറും അടങ്ങിയ കിറ്റ് ഉണ്ടാവും. ശരീരോഷ്മാവ് പരിശോധിക്കാന്‍ ഓരോ പോളിങ് ബൂത്തിലും തെര്‍മല്‍ സ്‌കാനിങ് ഉപകരണമുണ്ട്. പോളിങ് സ്റ്റേഷന്റെ പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാന്‍
കോഴിക്കോട് ജില്ലയില്‍ പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങി
കോഴിക്കോട് : കേരളം നാളെ പോളിങ് ബൂത്തിലേക്ക്.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. നിയോജക മണ്ഡലങ്ങളില്‍ തയാറാക്കിയ സെന്ററുകളിലൂടെയാണ് പോളിങ് സാമഗ്രികളുടെ വിതരണം. കോഴിക്കോട് ജില്ലയില്‍ രാവിലെ ഏഴോടെ ജീവനക്കാര്‍ സെന്ററുകളിലെത്തിയിരുന്നു. എട്ടോടെ ഉദ്യോഗസ്ഥര്‍ എത്തിയതോടെ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. സെക്ടറല്‍ ഓഫിസര്‍മാരുടെ മേല്‍നോട്ടത്തിലാണ് പോളിങ് സാമഗ്രികള്‍ അതത് കേന്ദ്രങ്ങളിലെത്തിക്കുക. കോവിഡ്
യുവാവിനെ ആക്രമിച്ച് രണ്ടുകോടിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
കോഴിക്കോട്: യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് രണ്ടുകോടി രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു. രാജസ്ഥാന്‍ പാലിയില്‍ ഗച്ചിയോക്കാവാസ് ഹൗസില്‍ ജിതേന്ദര്‍സിങ് എന്ന ജിത്തുസിങ്ങി(27)നാണ് പരിക്കേറ്റത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എട്ടരയ്ക്കായിരുന്നു സംഭവം. ചാലപ്പുറം പുഷ്പ ജങ്ഷനില്‍ ഹൈലൈറ്റ് എമിനന്റ് അപ്പാര്‍ട്ട്മെന്റ് ഫ്‌ളാറ്റിലെത്തി നാലുകിലോഗ്രാം സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. സ്വര്‍ണ മൊത്ത വ്യാപാരി ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ സ്വദേശി ജിത്തുരാജുവിന്റെയും ഫ്‌ളാറ്റ്
തന്നെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യിച്ചുവെന്ന് നടി സുരഭി ലക്ഷ്മി
കോഴിക്കോട്: വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ നടി സരുഭി ലക്ഷ്മി ലംഗത്തി. തന്നേയും സഹോദരിയേയും വ്യാജപരാതി നല്‍കി ചില തത്പരകക്ഷികള്‍ നീക്കം ചെയ്യിച്ചുവെന്നാണ് നടി സുരഭി ലക്ഷ്മിയുടെ ആരോപണം. ഫെയ്സ്ബുക്കിലൂടെയാണ് നടി പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിയിട്ടുള്ളത്. കോഴിക്കോട് ‘നരിക്കുനി ഗ്രാമപഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡില്‍, ബൂത്ത് 134 ല്‍ വോട്ടറായ ഞാന്‍, അമ്മയുടെ ചികിത്സാവശ്യാര്‍ത്ഥം താത്ക്കാലികമായി താമസം മാറിയപ്പോള്‍,
കോഴിക്കോട് ജില്ലയില്‍ വീടുകളിലെത്തിയുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി
കോഴിക്കോട്: വീടുകളില്‍ നേരിട്ടെത്തിയുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ജില്ലയില്‍ 33,734 പേരാണ് ഇത്തവണ വീടുകളിലെത്തി വോട്ടുചെയ്തത്. വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാരുടെ വിഭാഗത്തില്‍ 7,229 പേരും 80 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 26,479 പേരും കോവിഡ് രോഗികളും ക്വാറന്റീനില്‍ കഴിയുന്നവരുമായി 26 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ജില്ലയില്‍ കനത്ത സുരക്ഷ
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. സംസ്ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസിനെ വിന്യസിക്കും. ഈ സംവിധാനം ഞായറാഴ്ച നിലവില്‍ വരും. കോഴിക്കോട് ജില്ലയിലും പരിശോധനയും സുരക്ഷയും കര്‍ശനമാക്കി ഉത്തരവിറക്കി. സംസ്ഥാനത്തെ 481 പോലീസ് സ്റ്റേഷനുകളെ 142 ഇലക്ഷന്‍ സബ്ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പോലീസ്
കോഴിക്കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 7234 പൊലീസുകാര്‍
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ ക്രമസമാധാനപാലനത്തിനായി ജില്ലയില്‍ പൊലീസ് സേന സജ്ജം. 7234 ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. സിറ്റിയില്‍ 2417 ഉം റൂറലില്‍ 4817 ഉദ്യോഗസ്ഥരുമാണുള്ളത്. റൂറല്‍ പൊലീസ് പരിധിയില്‍ 2435 ബൂത്തുകളാണുള്ളത്. 29 പ്രശ്‌നബാധിത ബൂത്തുകളും 401 സെന്‍സിറ്റീവ് ബൂത്തുകളുമുണ്ട്. ?852 കേന്ദ്രസേനാ ഉദ്യോഗസ്ഥരും 1562 സ്പെഷല്‍ പൊലീസുകാരും ഡ്യൂട്ടിക്കുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ ആന്റി
കോഴിക്കോട് ഐഐഎമ്മില്‍ പീഡനപരാതി: യുപി സ്വദേശി ഒളിവില്‍
കോഴിക്കോട്: ഇന്ത്യന്‍ കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വിദ്യാര്‍ത്ഥിനിയെ പീഡപ്പിച്ചെന്ന് പരാതി. വിദ്യാര്‍ത്ഥിനിയായ ഇരുപത്തിരണ്ടുകാരിയാണ് പരാതി നല്‍കിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇവര്‍ സഹപാഠിക്കെതിരായാണ് പരാതി നല്‍കിയിരിക്കുന്നത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. പ്രതിയായ വിദ്യാര്‍ത്ഥിയും യുപി സ്വദേശിയാണ്. ഇന്നലെ പുലര്‍ച്ചെ ഹോസ്റ്റിലിന്റെ ടെറസിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷമാണ് പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ്
നാലര വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കോഴിക്കോട് സ്വദേശിനി 28 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍
എറണാകുളം: നാലര വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 28 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. കോഴിക്കോട് സ്വദേശി ഹസീനയെയാണ് കളമശ്ശേരിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത് . 1993ല്‍ വളര്‍ത്താനായി ഏറ്റെടുത്ത നാലര വയസ്സുകാരിയെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലാണ് ഹസീന അറസ്റ്റിലായത്. കേസിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ് കേസിലെ രണ്ടാം പ്രതിയാണ് ഹസീന. 1993 ല്‍
കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരെ കല്ലേറ്; ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ എസ് സാംബശിവറാവുവിന്റെ കാറിന് നേരെ കല്ലേറ്. കളക്ടറേറ്റ് വളപ്പില്‍ വെച്ചാണ് കസംഭവമുണ്ടായത്.കാറിന്റെ മുന്‍ ഭാഗത്തെ ചില്ല് ഏകദേശം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഈ സമയത്ത് കളക്ടര്‍ കാറിലുണ്ടായിരുന്നില്ല. കല്ലെറിഞ്ഞ എടക്കാട് സ്വദേശി പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും നേരത്തെ ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും