Tag: KOZHIKODE
കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കോഴിക്കോട് : അധ്യാപക പ്രസ്ഥാനമായ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബി.മധുവാണ് കെഎസ്ടിഎയുടെ സെക്രട്ടറി, പ്രസിഡന്റായി തിരഞ്ഞെടുത്തത് എന്‍.സന്തോഷ് കുമാറിനെയാണ്. എം.ഷീജയെ ട്രഷററായി തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: വി.പി സദാനന്ദന്‍, വി.പി രാജലക്ഷ്മി, കെ.ടി. ബെന്നി, കെ.പി രാജന്‍, (വൈസ് പ്രസിഡണ്ടുമാര്‍) വി.പി മനോജ്, ആര്‍.എം രാജന്‍,
കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് കോവിഡ് വാർഡുകൾകൂടി സജ്ജമാക്കി
കോഴിക്കോട്: കോവിഡ് രോഗവ്യാപനത്തിന്റെ തോത് വർധിക്കുന്നത് കണക്കിലെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് വാർഡുകളുടെ എണ്ണം കൂട്ടുന്നു. മൂന്നും നാലും വാർഡുകളാണ് കോവിഡിനായി മാറ്റിയത്. കൂടാതെ ഒന്നും രണ്ടും വാർഡുകൾ അണുവിമുക്തമാക്കി ശുചീകരിച്ച് കോവിഡ് രോഗികൾക്കായി സജ്ജമാക്കിയിട്ടുണ്ട്. ഒരു വാർഡിൽ 28 ഓളം കിടക്കകളാണ് ക്രമീകരിക്കുക. രോഗികൾ വീണ്ടും കൂടുകയാണെങ്കിൽ നിർമാണം പൂർത്തിയായ പുതിയ ഒ.പി.
ഇന്നും നാളെയും ജില്ലയിൽ കോവിഡ് ടെസ്റ്റ് മഹായജ്ഞം
കോഴിക്കോട്: കോവിഡ് രോഗവ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ കോവിഡ് പരിശോധനാ മഹായജ്ഞം സംഘടിപ്പിക്കും. രണ്ടു ദിവസങ്ങളിലായി 20,000 വീതം കോവിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. മാർക്കറ്റുകൾ, ബസ്‌സ്റ്റാൻഡുകൾ, ആശുപത്രികൾ, മാളുകൾ തുടങ്ങിയ പൊതുഇടങ്ങളിൽ ഇതിനായുള്ള ക്യാമ്പുകൾ ഒരുക്കും. പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ജനങ്ങൾ കൂടിച്ചേർന്നതും നിയന്ത്രണങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതിരുന്നതുമാണ് രോഗവ്യാപനം
കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍
കോഴിക്കോട്: കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ സംവിധാനങ്ങളും പ്രാദേശിക ഭരണ സംവിധാനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ജില്ലാ കളക്ടര്‍. കോവിഡിന്റെ ഒന്നാം ഘട്ടത്തില്‍ സജീവമായിരുന്ന വാര്‍ഡ്തല ആര്‍.ആര്‍.ടികള്‍ വീണ്ടും ശക്തിപ്പെടുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. പുതുതായി നിശ്ചയിക്കപ്പെട്ട കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആരോധനാലയങ്ങളില്‍ ഉള്‍പ്പെടെ ആള്‍ക്കൂട്ടം കര്‍ശനമായി ഒഴിവാക്കും. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ്
മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് നെഗറ്റീവ്: ഇന്ന് ആശുപത്രി വിടും
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവായി. അദ്ദേഹം ഇന്ന് ആശുപത്രി വിടും. വൈകിട്ട് 3 മണിക്ക് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. മുഖ്യമന്ത്രിയുടെ മകളും പേരക്കുട്ടിയും ഇന്നലെ കൊവിഡ് നെഗറ്റീവായെങ്കിലും ആശുപത്രിയിൽ തുടരും. ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗം ഭേദമായതായി കണ്ടെത്തിയത്. അതേ
കോവിഡ് വ്യാപനം; സംഘടിത ഇഫ്ത്താര്‍ പാര്‍ട്ടികള്‍ ഒഴിവാക്കാന്‍ തീരുമാനം
കോഴിക്കോട്: ജില്ലയില്‍ കോവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ മസ്ജിദുകളിലെ നോമ്പുതുറ ഒഴികെ സംഘടിത ഇഫ്ത്താര്‍ പാര്‍ട്ടികള്‍ ഒഴിവാക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം സംഘടനാ നേതാക്കന്മാരുടെ യോഗത്തില്‍ തീരുമാനമായി. പള്ളികളിലെ നിസ്‌ക്കാര ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിര്‍വഹിക്കും. യോഗത്തില്‍ ഡി.എം ഡെപ്യൂട്ടി കലക്ടര്‍ എന്‍.റംല, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വളപ്പില്‍ അബ്ദുസലാം, അഡ്വ.പി.എം.ഹനീഫ്,
കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട; മൂന്ന് കോടിയുടെ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ
കോഴിക്കോട്: ഫറോക്കിൽ വന്‍ ലഹരിമരുന്ന് വേട്ട. മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍വറാണ് അറസ്റ്റിലായത്. ഫറൂഖ് എക്‌സൈസ് സംഘമാണ് അന്‍വറിനെ പിടികൂടിയത്. മൂന്ന് കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. മൂന്ന് പൊതികളിലാക്കി ബാഗിലായിരുന്നു ഹാഷിഷ് ഓയില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് സംഘത്തിന്റെ
കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരിശോധന ശക്തമാക്കി
കോഴിക്കോട്: ജില്ലയില്‍ കൊവിഡ് കണക്ക് വര്‍ധിച്ചതോടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരിശോധന ശക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പൊതു ഇടങ്ങളില്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പരിശോധന. ബസ് സ്റ്റാന്‍ഡുകള്‍ ഉള്‍പ്പടെയുള്ള പൊതു സ്ഥലങ്ങളിലാണ് പരിശോധന. സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദേശം നല്‍കുന്നതിനൊപ്പം വാക്‌സിന്‍ സ്വീകരിക്കണമെന്ന അറിയിപ്പും നല്‍കുന്നുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍ക്ക് നോട്ടീസും നല്‍കും. സാനിറ്റൈസര്‍ ഉപയോഗം മറന്നു
കോഴിക്കോട് നഗരത്തില്‍ തെരുവുനായശല്യം രൂക്ഷം
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷം. കാല്‍നടയാത്രികര്‍ക്കും വാഹനയാത്രക്കാര്‍ക്കും പേടിയില്ലാതെ നഗരത്തിലൂടെ നടക്കാനുവുന്നില്ലെന്നാണ് പരാതി. കാരപ്പറമ്പ്, ഈസ്റ്റ്ഹില്‍, ചാലപ്പുറം, കോട്ടൂളി തുടങ്ങി സ്ഥലങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്. കോര്‍പറേഷനില്‍ നിന്ന് നടപടി സ്വീകരിക്കുമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വീട്ടില്‍ കയറി ആളുകളെ ആക്രമിക്കുന്ന രീതിയും പതിവായിട്ടുണ്ടാന്നും പരാതിയുണ്ട്.
കെ.എം.ഷാജിയുടെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തത് അരക്കോടി രൂപ; റെയ്ഡ് തുടരുന്നു, അറസ്റ്റിനും സാധ്യത
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെഎം ഷാജിയുടെ വീട്ടില്‍നിന്നും 40 ലക്ഷം രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടില്‍നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. വിജിലന്‍സ് കേസില്‍ കെഎം ഷാജിയെ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടായിരുന്നു കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. വിജിലന്‍സ്