Tag: KOZHIKODE
ജില്ലയില്‍ ഇന്നും 3000 കടന്ന് കോവിഡ് കേസുകള്‍, 3767 പേര്‍ക്ക് കൂടി കോവിഡ്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3767 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 26097 ആണ്. കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 263 ആണ് • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2
പൊതുജനങ്ങള്‍ ശ്രദ്ധിക്കുക, കോഴിക്കോട് ജില്ലയില്‍ നാളെയും മറ്റന്നാളും കര്‍ശന നിയന്ത്രണം
കോഴിക്കോട്: കോവിഡ് വ്യാപനം പ്രതിരോധിക്കാനായി കോഴിക്കോട് ജില്ലയില്‍ ശനി, ഞായര്‍ (ഏപ്രില്‍ 24, 25) ദിവസങ്ങളില്‍ മുഴുവന്‍സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍. ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും പൂര്‍ണ്ണമായും പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അത്യാവശ്യ അടിയന്തിര സേവനങ്ങള്‍ മാത്രമേ ശനി, ഞായര്‍ ദിവസങ്ങളില്‍ അനുവദിക്കൂ. 1. കോവിഡ് പ്രതിരോധം മാനേജ്‌മെന്റ്
കോഴിക്കോട് ജില്ലയില്‍ 2341 പേര്‍ക്ക് കൊവിഡ്, ആശങ്കയൊഴിയാതെ ജില്ല
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 2341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ നാലു പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 10 പേരും പോസിറ്റീവ് ആയി. 47 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 2280 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.66ശതമാനം ആണ്. 715 പേര്‍ രോഗമുക്തരായി. സമ്പര്‍ക്കം
കോവിഡ് വ്യാപനം; കോഴിക്കോട് ജില്ലയില്‍ സന്നദ്ധ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യാം.
കോഴിക്കോട്: കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരമാവധി ആളുകളുടെ സഹകരണം ആവിശ്യമാണെന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം. പ്രാരംഭഘട്ടത്തില്‍ ജില്ലാ കണ്‍ട്രോള്‍റൂമിലെ ഏകോപന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ആളുകളെ ആവശ്യമുണ്ട്. ബോധവത്ക്കരണം മുതല്‍ വ്യത്യസ്തങ്ങളായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും,കോവിഡ് രോഗികളുടെ ശുശ്രൂഷക്കായുള്ള കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്തിനും അവയുടെ ദൈനംദിന പ്രവര്‍ത്തനത്തിനുമാണ്
നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ സമ്പൂർണ്ണ ലോക്ഡൗണെന്ന് കളക്ടർ
കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കളക്ടർ എസ്.സാംബശിവറാവു തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകി. കോവിഡ് രോഗികളുടെ എണ്ണത്തിൽ എട്ട് ശതമാനം വർധനയാണ് കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ ഉണ്ടായത്. നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നില്ലെങ്കിൽ സമ്പൂർണ ലോക്‌ഡൗണിലേക്ക് പോകേണ്ടി വരുന്ന സാഹചര്യം ഉണ്ടാവും. ഇത് ഒഴിവാക്കാൻ നിയന്ത്രണങ്ങൾ ശക്തമാക്കി കോവിഡ്
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരുടെ രൂക്ഷ ക്ഷാമം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷം. പുതുതായി തുറക്കുന്ന കൊവിഡ് വാര്‍ഡുകളിലേക്കായി ജീവനക്കാരില്ല. വികേന്ദ്രീകൃത ചികിത്സയ്ക്കുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലാണ് ജിവനക്കാരപടെ ക്ഷാമം. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വാര്‍ഡുകള്‍ ഉള്‍പ്പെടെ 9 വാര്‍ഡുകളും 3 ഐസിയുവും ഇതിനകം കൊവിഡിനായി മാറ്റി. കൂടാതെ ഒപികള്‍ 11 മണി
കോഴിക്കോട് ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരം; ഇന്നും രണ്ടായിരം കടന്ന് കോവിഡ് ബാധിതര്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 2022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1998 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 689 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ആരോഗ്യപ്രവര്‍ത്തകരും പോസിറ്റീവായിട്ടുണ്ട്. 22.67 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം
കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് കർശന നിയന്ത്രണം
കോഴിക്കോട്: കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിൽ ഗവ. മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച മുതൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്ക് കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
മെച്ചപ്പെട്ട ജീവിത നിലവാരം, ഉയർന്ന കൂലി, നല്ല സമീപനം കേരളത്തെ അതിഥി തൊഴിലാളികൾ സ്നേഹിക്കുന്നതിന്റെ കാരണങ്ങൾ
തിരുവനന്തപുരം: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികള്‍ കൂടുതലായി കേരളത്തിലേക്കെത്തുന്നതിനുള്ള കാരണങ്ങള്‍ സൂക്ഷമായി പഠനവിധേയമാക്കിയ റിപ്പോര്‍ട്ട് പുറത്ത്. കേരളത്തിലെ മെച്ചപ്പെട്ട ജീവിത നിലവാരം, ഉയര്‍ന്ന കൂലി, തൊഴിലാളികളോടുള്ള മെച്ചപ്പെട്ട സമീപനം എന്നിവയാണ് അതിഥി തൊഴിലാളികള്‍ കൂട്ടമായി എത്താനുള്ള അടിസ്ഥാന കാരണങ്ങളായി പഠനം ചൂണ്ടിക്കാട്ടുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് എന്‍വയോണ്‍മെന്റ് സ്റ്റഡീസ്
കോഴിക്കോട് ജില്ലയിലെ പ്രതിദിന കോവിഡ് കണക്ക് 1,500 കടന്നു; സ്ഥിതി ആശങ്കാജനകം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1504 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറുപേര്‍ക്കും പോസിറ്റീവായി. 21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1476 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7518 പേരെ പരിശോധനക്ക് വിധേയരാക്കി. 20.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.