Tag: KOZHIKODE
ലഹരിമരുന്നായ മെത്താഫിറ്റമിനുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍; പ്രതികള്‍ കുടുങ്ങിയത് മുത്തങ്ങയില്‍ വാഹന പരിശോധനയ്ക്കിടെ
കോഴിക്കോട്: ബംഗളുരുവില്‍ നിന്നും ലഹരികടത്തുകയായിരുന്ന കോഴിക്കോട് സ്വദേശികള്‍ പിടിയില്‍. പന്നിയങ്കര സ്വദേശി മൈത്രി വീട്ടില്‍ ഷാന്‍ അബൂബക്കര്‍, ബേപ്പൂര്‍ നെടുങ്ങോട്ടുശ്ശേരി പറമ്പ് ഭാഗത്ത് ലുബ്‌നാ വീട്ടില്‍ മിസ്ഫര്‍ സാലിഹ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ലഹരിമരുന്നായ മെത്താഫിറ്റമിന്‍ പിടിച്ചെടുത്തു. വയനാട് മുത്തങ്ങയില്‍ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍നിന്ന് 1.880 ഗ്രാം മെത്താഫിറ്റമിന്‍
കോഴിക്കോട് ട്രെയിനില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു
കോഴിക്കോട്: ട്രെയിനില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. കോട്ടയം ഏറ്റുമാനൂർ പാറോലിക്കല്‍ പഴയ എംസി റോഡില്‍ വടക്കേ തകടിയേല്‍ നോയല്‍ ജോബി (21) ആണു മരിച്ചത് ബുധനാഴ്ച അർധരാത്രി കോഴിക്കോട് മീഞ്ചന്ത മേല്‍പാലത്തിനു സമീപമായിരുന്നു അപകടം. ശുചിമുറിയില്‍ പോയി മടങ്ങുന്നതിനിടെ കാല്‍ വഴുതി വീണതാവാം എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പാലാ
ഓണചന്തയുമായി കൃഷിവകുപ്പ്; കോഴിക്കോട് ജില്ലയിൽ 81 കേന്ദ്രങ്ങൾ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണചന്ത 81 കേന്ദ്രങ്ങളിൽ നടക്കും. വിപണി വിലയെക്കാൾ 30 ശതമാനം വിലക്കുറവിലാണ് ഓണചന്തകളിൽ പച്ചക്കറി വിൽക്കുക. സ്വകാര്യ കച്ചവടക്കാർ നൽകുന്നതിനേക്കാൾ 10 ശതമാനം അധികം വില നൽകിയാണ് കർഷകരിൽ നിന്നും പച്ചക്കറികൾ സംഭരിക്കുന്നത്. പച്ചക്കായയും ചേനയുമാണ് കൂടുതൽ സംഭരിക്കുക. സെപ്തംബർ 11 മുതൽ 14 വരെയാണ് ഓണചന്ത നടക്കുക. ജൈവ
ലോകത്തിലാകെ രോഗമുക്തി നേടിയത് എട്ടുപേർ മാത്രം, ഇന്ത്യയിൽ ഇതാദ്യം; അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിന്ന് ജീവിതം തിരികെപ്പിടിച്ച് തിക്കോടി സ്വദേശി, ആരോഗ്യ പ്രവർത്തകർക്ക് കൈയടി
കോഴിക്കോട്: അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന തിക്കോടി സ്വദേശിയായ പതിനാലുകാരൻ മൂന്നാഴ്ച നീണ്ട ചികിത്സക്കൊടുവിൽ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. നേരത്തെ തന്നെ രോഗം കണ്ടെത്താന്‍ സാധിച്ചതും ലഭ്യമായ ചികിത്സകള്‍ മുഴുവനും കുട്ടിയ്ക്ക് ഉറപ്പ് വരുത്താന്‍ സാധിച്ചതും കൊണ്ടാണ് ഇത് കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 14 വയസുകാരന്‍ ജീവൻ കാക്കാനായതിന്റെ അഭിമാനത്തിലാണ്
കോഴിക്കോട് കോരങ്ങാട് രാത്രികാലങ്ങളില്‍ വീടുകളില്‍ ഒളിഞ്ഞുനോക്കി ‘ബ്ലാക്ക്മാന്‍’, പിടികൂടാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി നാട്ടുകാര്‍; ഒടുവില്‍ പിടിയിലായത് ഗ്രൂപ്പ് അഡ്മിന്‍
കോഴിക്കോട്: കഴിഞ്ഞ ഒരു കൊല്ലമായി വീടുകളില്‍ ഒളിഞ്ഞുനോക്കുന്ന ‘ബ്ലാക്ക്മാനെ’ പിടികൂടാനായി ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുകയായിരുന്നു കോരങ്ങാട് പ്രദേശവാസികള്‍. ഒടുവില്‍ ബ്ലാക്ക്മാന്‍ പിടിയിലായപ്പോള്‍ നാട്ടുകാര്‍ ഞെട്ടി. പ്രദേശത്തെ പ്രധാന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു പിടിയിലായത്. രണ്ടു ദിവസം മുമ്പാണ് സംഭവം. കോരങ്ങാടിന് സമീപം പരപ്പന്‍പൊയിലില്‍ ഒളിഞ്ഞുനോക്കാനെത്തിയപ്പോഴാണ് കക്ഷി പിടിയിലാവുന്നത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. വീടിന്റെ രണ്ടാം നിലയില്‍ വലിഞ്ഞുകയറി
വീണ്ടും നിപ വൈറസ് ബാധ സംശയം; പതിനഞ്ച് വയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സംശയം. മലപ്പുറം സ്വദേശിയായ പതിനഞ്ച് വയസ്സുകാരനാണ് നിപ രോഗമുണ്ടെന്ന് സംശയിക്കുന്നത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാഫലം നാളെ വന്നേക്കും. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കര്‍ശനമായി നിര്‍ദേശിച്ചു. നിപ
മലമ്പനിക്കെതിരെ ഊര്‍ജ്ജിത പ്രതിരോധം; ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്: മഴക്കാലം കണക്കിലെടുത്ത്, കൊതുകു മൂലം പടരുന്ന രോഗമായ മലമ്പനി പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ്. അനോഫിലസ് വിഭാഗത്തില്‍പ്പെട്ട പെണ്‍ കൊതുകുകളാണ് മലമ്പനി പരത്തുന്നത്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശീ വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടു കൂടി ആരംഭിച്ച് ശക്തമായ പനിയും വിറയലും ദിവസേനയോ, ഒന്നിടവിട്ട ദിവസങ്ങളിലോ ആവര്‍ത്തിക്കാം. ഇതോടൊപ്പം മനം പുരട്ടല്‍,
വീണ്ടും മസ്തിഷ്ക ജ്വരം; കോഴിക്കോട് മൂന്നര വയസുകാരൻ ചികിത്സയിൽ
കോഴിക്കോട് : അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് ബാധിച്ച മൂന്നരവയസുകാരനെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച്ചയാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഈ കുട്ടി തോട്ടില്‍ കുളിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് രോഗം സ്ഥീരീകരിച്ചത്. വിദഗ്ദ്ധ ചികില്‍സക്കായി കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ
ഷിരൂരിലെ മണ്ണിടിച്ചിൽ; കോഴിക്കോട് സ്വദേശിയുൾപ്പടെയുള്ളവർക്കായി തിരച്ചിൽ ഊർജ്ജിതം, പ്രതീക്ഷയോടെ അർജ്ജുന്റെ കുടുംബം
കോഴിക്കോട്: ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിയും കുടുങ്ങിയിട്ടുണ്ടെന്ന് സൂചന. ഇവരെ കണ്ടെത്താനായി രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പൊലീസിനും അഗ്നിശമന സേനയ്ക്കും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് നിർദേശം നൽകി. കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനായി മന്ത്രി ഗണേഷ് കുമാറും കെ.സി.വേണുഗോപാല്‍ എം പിയും സിദ്ധരാമയ്യയുമായി സംസാരിച്ചതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷിരൂരില്‍ വന്‍ മണ്ണിടിച്ചിലുണ്ടായത്.
ബസ് യാത്രയ്ക്കിടെ കോഴിക്കോട് സ്വദേശിയായ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: ബസ് യാത്രക്കിടെ വിഷം കഴിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് സ്വദേശിനി യാത്രയ്ക്കിടെ ബസ് ചുരത്തിലെത്തിയപ്പോഴാണ് കയ്യില്‍ കരുതിയ വിഷം കുടിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോക്കുകയായിരുന്ന ബസ് വൈത്തിരിയിലെത്തിയപ്പോള്‍ യുവതി കുഴഞ്ഞു വീഴുകയായിരുന്നു. ബസില്‍ കീടനാശിനിയുടെ ദുര്‍ഗന്ധമുണ്ടായതിനെത്തുടര്‍ന്ന് കണ്ടക്ടര്‍ ആരെങ്കിലും കീടനാശിനി പോലുള്ളവ കൈവശംവെച്ചിട്ടുണ്ടോയെന്ന് യാത്രക്കാരോട്