Tag: KOZHIKODE

Total 277 Posts

കോഴിക്കോട് മെഡിക്കൽ കോളേജിൽ പതിമൂന്ന് കിലോലിറ്റർ ഓക്സിജൻ ടാങ്ക് സ്ഥാപിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്‍റ് സ്ഥാപിച്ചു. ഓക്സിജന്‍ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പതിമൂന്ന് കിലോ ലിറ്റര്‍ ശേഷിയുള്ള പ്ലാന്‍റ് മെഡിക്കല്‍ കോളജ് കോമ്പൗണ്ടിൽ സ്ഥാപിച്ചത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂടാടി സ്വദേശി പി.കെ.അഹമ്മദിന്റെ നേതൃത്വത്തിലുള്ള പികെ ഗ്രൂപ്പാണ് പ്ലാന്റ് അനുവദിച്ചത്. പികെ സ്റ്റീലിൽ വ്യാവസായിക ആവശ്യത്തിനുള്ള കൂറ്റൻ ഓക്സിജൻ

കോവിഡ്: കോഴിക്കോട് ജില്ലയില്‍ 183 സെക്ടറല്‍ മജിസ്ട്രേറ്റുമാരെ കൂടി നിയോഗിച്ചു

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കാന്‍ ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും നിരീക്ഷണത്തിനുമായി 183 സെക്ടറല്‍ മജിസ്ട്രേറ്റുമാരെ കൂടി നിയോഗിച്ചു. പൊലീസ് സ്റ്റേഷന്‍ പരിധി നിശ്ചയിച്ചാണ് ഇവര്‍ക്ക് ചുമതല നല്‍കിയിട്ടുളളത്. ഇതോടെ ജില്ലായിലാകെ 486 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി. കോര്‍പ്പറേഷന്‍ പരിധിയില്‍ 15 പേരെയും കൊടുവള്ളി, മുക്കം, ഫറോക്ക്, വടകര,

കോഴിക്കോട് സ്വദേശി മസ്‌കത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട്: കുറ്റിച്ചിറ സ്വദേശി മുഹമ്മദ് ഷാഫിയുടെയും പി.ടി. ഹാജറയുടെയും മകന്‍ കുറ്റിച്ചിറ പുതിയ തോപ്പിലകം ഷുഹൈല്‍ മസ്‌കത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. നാല്‍പ്പത്തിനാല് വയസായിരുന്നു. റുസ്താഖിലെ സ്വകര്യ സ്ഥപാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15 വര്‍ഷമായി ഇദ്ദേഹം ഒമാനിലുണ്ട്. കുടുംബവും ഇവിടെയുണ്ട്. ചെറിയകം വാസിഹയാണ് ഭാര്യ. ഷാസ്, ഷസ,

കോഴിക്കോട് ജില്ലയില്‍ ഇന്ന് 3981 പേര്‍ക്ക് കോവിഡ്; ജില്ല അതീവ ജാഗ്രതയില്‍

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3981 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറു പേര്‍ക്കും പോസിറ്റീവായി. 106 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3867 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15,120 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി

കോഴിക്കോട് ജില്ലയില്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂം മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂം മെയ് 15 മുതല്‍ പ്രവര്‍ത്തിക്കും. അപകടങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ യഥാസമയം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളിലെയും തോണികളിലെയും തൊഴിലാളികളുടെ പൂര്‍ണ്ണവിവിരങ്ങള്‍ യാനം ഉടമസ്ഥര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ആവശ്യപ്പെടുന്ന പക്ഷം ഫിഷറീസ് കണ്‍ട്രോള്‍

ആശങ്ക വേണ്ട; കോഴിക്കോട് ജില്ലയിലെ ചികിത്സാ സംവിധാനം സുസജ്ജമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോവിഡ് രോഗ പ്രതിരോധ ചികിത്സാ നടപടികള്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. യാതൊരു ആശങ്കക്കും ഇടയില്ലാത്ത വിധം ജില്ലയിലെ ചികിത്സാ സംവിധാനം സുസജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. രോഗികള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ബെഡ്, ഓക്സിജന്‍ ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ലോക്ഡൗണ്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട്

സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മുന്നാമത്തെ വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങി

കോഴിക്കോട്: വയനാട്ടില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച്‌ ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയും മരണത്തിന് കീഴടങ്ങി. കാരക്കണ്ടി ജലീല്‍ – സുല്‍ഫിത്ത് ദമ്ബതികളുടെ മകന്‍ ഫെബിന്‍ ഫിറോസ് (13) ആണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച്‌ മരിച്ചത്. സ്ഫോടനത്തില്‍ പരിക്കേറ്റ മുരളി (16), അജ്മല്‍ (14) എന്നിവര്‍ കഴിഞ്ഞ 26ന് മരണത്തിന് കീഴടങ്ങിയിരുന്നു. കുപ്പാടി

ജില്ലയിൽ ചികിത്സാ കേന്ദ്രങ്ങൾ സുസജ്ജമെന്ന് ജില്ലാ കളക്ടർ; 75,000 രോഗികളെ ചികിത്സിക്കാൻ സംവിധാനമൊരുക്കി

കോഴിക്കോട്: കോവിഡ് രോഗികളുടെ വർദ്ധനവ് പരിഗണിച്ച് ജില്ലയിൽ മുഴുവൻ രോഗികൾക്കും ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ കലക്ടർ സാംബ ശിവ റാവു പറഞ്ഞു. സർക്കാർ, സ്വകാര്യ മേഖലകളിലെ പരമാവധി ശേഷി ഉപയോഗപ്പെടുത്താതെ തന്നെ നിലവിലുള്ള സാഹചര്യം നേരിടാനുളള ചികിത്സാ സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. ഐ.സി.യു, വെന്റിലേറ്റർ, ഓക്സിജൻ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ തുടർച്ചയായി നിരീക്ഷിക്കാനുള്ള

കൊവിഡ്: കോഴിക്കോട് സ്ഥിതി ഗുരുതരം; നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കളക്ടര്‍

കോഴിക്കോട്: കൊവിഡ് രൂക്ഷമായി നില്‍ക്കുന്ന കോഴിക്കോട് ജില്ലയില്‍ സ്ഥിതി ഗുരുതരമെന്ന് കളക്ടര്‍ സാംബശിവ റാവു. ജനങ്ങള്‍ ആവശ്യത്തിന് മാത്രം പുറത്തിറങ്ങണമെന്നും നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ ട്വന്റിഫോറിനോട് പറഞ്ഞു. നിലവില്‍ ഓക്‌സിജന്‍ ലഭ്യതയുണ്ട്. കൂടുതല്‍ രോഗികള്‍ എത്തിയാല്‍ പ്രതിസന്ധി ഉണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ സജ്ജമാണെന്നും കളക്ടര്‍ വ്യക്തമാക്കി. കോഴിക്കോട് ജില്ലയില്‍ ഇന്നലെ

കോഴിക്കോട് ജില്ലയില്‍ ആശങ്ക വര്‍ധിക്കുന്നു; ,5700 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 5700 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 13 പേര്‍ക്കും പോസിറ്റീവായി. 103 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 5581 പേര്‍ക്കാണ് പോസിറ്റീവായത്. 20778 പേരെ പരിശോധനക്ക്

error: Content is protected !!