Tag: KOZHIKODE
കനത്ത മഴ തുടരുന്നു; ജില്ലയിൽ ഇന്ന് റെഡ് അലർട്ട്
കോഴിക്കോട്: അറബിക്കടലിലെ ന്യൂനമർദം അതിതീവ്രന്യൂനമർദമായിമാറി. ഇത് ടൗട്ടേ ചുഴലിക്കാറ്റായിമാറി ഗുജറാത്ത് തീരത്തേക്കു നീങ്ങുകയാണ്. ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരുകയാണ്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ലക്ഷദ്വീപിനടുത്ത് രൂപപ്പെട്ട ന്യൂനമർദം വെള്ളിയാഴ്ച വൈകുന്നേരം കണ്ണൂർ തീരത്തുനിന്ന് 310 കിലോമീറ്റർമാത്രം അകലെയായിരുന്നു. അതിനാൽ
കോഴിക്കോട് ജില്ലയില്‍ 2760 പേര്‍ക്ക് കോവിഡ്, നിയന്ത്രണം കര്‍ശനമായി തുടരുമെന്ന് ജില്ലാ ഭരണകൂടം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 2760 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്ക് പോസിറ്റീവായി. 61 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2694 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11560 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍
കോഴിക്കോട് ജില്ലയില്‍ മഴ കനക്കുന്നു; വീടുകള്‍ക്ക് ഭീഷണിയായ മരങ്ങള്‍ മുറിക്കാന്‍ നിര്‍ദേശം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകള്‍ക്ക് ഭീഷണിയായുള്ള മരങ്ങള്‍ വെട്ടിമാറ്റാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അടിയന്തര നിര്‍ദ്ദേശം. കലക്ടറേറ്റില്‍ ചേര്‍ന്ന ദുരന്തനിവാരണ സമിതി യോഗത്തിന്റേതാണ് നിര്‍ദേശം. എകെ ശശീന്ദ്രന്‍, നിയുക്ത എം.എല്‍.എ കാനത്തില്‍ ജമീല തുടങ്ങിവര്‍ യോഗത്തില്‍ പങ്കെടുത്തു. കടല്‍ ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന് പോകുന്നത് നിരോധിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ 32 തദ്ദേശ സ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ന് മുകളില്‍
കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ 30 ശതമാനത്തിന് മുകളിലുള്ളത് 32 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍. തൂണേരി, ഒളവണ്ണ ഗ്രാമ പഞ്ചായത്തുകളിലാണ് ജില്ലയില്‍ ഉയര്‍ന്ന നിരക്കുള്ളത്. ഇവിടെ 43 ശമതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാമനാട്ടുകര മുനിസിപ്പാലിറ്റി (41) വേളം (40) പഞ്ചായത്ത് എന്നിവിടങ്ങളിലും രോഗവ്യാപന തോത് കൂടുതലാണ്. കായണ്ണ, കൂരാച്ചുണ്ട്
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ ശനിയാഴ്ച റെഡ് അലേർട്ട്
കോഴിക്കോട്: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം
നിയന്ത്രണം ലംഘിച്ച് കോഴിക്കോട് ബീച്ചില്‍ പെരുന്നാളാഘോഷം, പ്രതികള്‍ ഓടി രക്ഷപ്പെട്ടു, വാഹനങ്ങള്‍ പിടിച്ചെടുത്തു
കോഴിക്കോട്: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കോഴിക്കോട് ബീച്ചില്‍ പെരുന്നാള്‍ ആഘോഷം. ഇരുപതോളം യുവാക്കളാണ് ബീച്ചില്‍ ഒത്തുകൂടിയത്. മാസ്‌ക് ധരിക്കാതെ എത്തിയ ഇവര്‍ പൊലീസിനെ കണ്ടതോടെ ഓടിരക്ഷപെട്ടു. ഇവരുടെ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആഘോഷങ്ങള്‍ വീടിനുള്ളില്‍ ഒതുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. പരിശോധന കര്‍ശനമാണെന്നും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്രദേശവാസികളായ ചെറുപ്പക്കാരാണ് ബീച്ചിലെത്തിയത്. ബൈക്കിലെത്തിയ
കോഴിക്കോട് ജില്ലയില്‍ 3346 പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍ 26.75%, ജില്ല അതീവ ജാഗ്രതയില്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 3346 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നു പേര്‍ക്കും പോസിറ്റീവായി. 102 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3237 പേര്‍ക്കാണ് രോഗം ബാധിച്ചത്. 13272 പേരെ പരിശോധനക്ക് വിധേയരാക്കി.
കോഴിക്കോട് ജില്ലയില്‍ കോവിഡ് നിയമലംഘനം; 731 കേസുകള്‍ കൂടി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 731കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരില്‍ നഗര പരിധിയില്‍ 49 കേസുകളും റൂറലില്‍ 79 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നഗര പരിധിയില്‍ 324 കേസുകളും റൂറലില്‍ 279 കേസുകളുമെടുത്തു. ഇവരില്‍ നിന്ന്
മെഡിക്കൽകോളേജിൽ പെരുന്നാൾ സദ്യ
കോഴിക്കോട്: മെഡിക്കൽ കോളേജ് സി.എച്ച്. സെന്റർ പെരുന്നാൾ പ്രമാണിച്ച് രോഗികളുടെ കൂട്ടിരുപ്പുകാർക്കും ഡോക്ടർമാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാർക്കും പെരുന്നാൾസദ്യ നൽകും. നോമ്പുതുറ – അത്താഴ ഭക്ഷണവിതരണം നടത്തിയതിന് സമാപനം കുറിച്ചാണ് മതഭേദമെന്യേ എല്ലാവർക്കും ഭക്ഷണം നൽകുന്നത്.
കളിക്കളം ശൂന്യമാണ്, ലക്ഷങ്ങളുടെ മുതല്‍മുടക്കില്‍ നിര്‍മിച്ച ടര്‍ഫുകളും നിശ്ചലം; ഉടമകള്‍ പ്രതിസന്ധിയില്‍
കോഴിക്കോട്: കാല്‍പ്പന്തുകളിയുടെ ആവേശവും ആരവവും ഉയര്‍ന്ന ടര്‍ഫുകള്‍ കോവിഡ് രണ്ടാം തരംഗത്തില്‍ തീര്‍ത്തും നിശ്ചലമായി. യുവാക്കള്‍ക്ക് വ്യായാമത്തിനുള്ള അവസരം നഷ്ടമായി. ടര്‍ഫ് ഉടമകള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ടര്‍ഫ് ഓണേഴ്‌സ് അസോസിയേഷന്‍ കേരള യുടെ കീഴില്‍ ജില്ലയില്‍ 86 ടര്‍ഫുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോവിഡ് മൂലമെത്തിയ ലോക്ക്ഡൗണില്‍ ഉടമകള്‍ക്ക് ഉണ്ടായത് തീരാത്ത നഷ്ടമാണെന്ന് ടോക്ക്