Tag: KOZHIKODE

Total 277 Posts

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി കേരള എൻജിഒ യൂണിയൻ

കോഴിക്കോട്: കേരള എൻജിഒ യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് കോവിഡ് ആശുപത്രിയിലേക്ക് എൻഐവി ഉൾപ്പെടെ 15 ലക്ഷം രൂപയുടെ ഉപകരണങ്ങൾ നൽകി. സംസ്ഥാന പ്രസിഡൻ്റ് ഇ.പ്രേംകുമാറിൽ നിന്ന് ജില്ലാ കലക്ടർ എസ്.സാംബശിവറാവു, പ്രിൻസിപ്പൽ ഡോ.എം.പി.ശശി എന്നിവർ ഏറ്റുവാങ്ങി. ആശുപത്രി സൂപ്രണ്ട് ഡോ.എം.പി.ശ്രീജയൻ, യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.രാജചന്ദ്രൻ, സംസ്ഥാന

കോഴിക്കോട് ജില്ലയിൽ പരക്കെ മഴ, കനത്ത നാശനഷ്ടം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മൂന്നു ദിവസമായി തുടരുന്ന മഴയ്ക്ക് ശമനമില്ല. ശക്തമായ കാറ്റും വീശുന്നു. ചിലയിടങ്ങളില്‍ ഇടിമിന്നലുമുണ്ട്. കടല്‍ക്ഷോഭവും ശക്തമാണ്. വിവിധ ഇടങ്ങളിലായി നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി 21 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘം ജില്ലയിലെത്തി. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ചോറോട് സ്റ്റേഡിയം ഭാഗത്തെ പത്ത് വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. എംഎസ്യുപി

കോഴിക്കോട് ജില്ലയില്‍ കടല്‍ രക്ഷാ ഗാര്‍ഡുമാരെ നിയമിക്കുന്നു, ഉടന്‍ അപേക്ഷിക്കുക

കോഴിക്കോട്: ട്രോളിംഗ് നിരോധന കാലയളവില്‍ (ജൂണ്‍ ഒന്‍പത് മുതല്‍ ജൂലായ് 31 വരെ) ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാ ഗാര്‍ഡുമാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരും 20-നും 45 -നും മദ്ധ്യേ പ്രായമുളളവരുമായിരിക്കണം. കടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുളളവര്‍ക്ക് മുന്‍ഗണന.

കോഴിക്കോട് ജില്ലയില്‍ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലയായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടര്‍ എസ്.സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 35 ശതമാനം കടന്ന ഒളവണ്ണ, തൂണേരി, കോട്ടൂര്‍, ചേളന്നൂര്‍, വാണിമേല്‍, അഴിയൂര്‍, കാരശ്ശേരി, ഉണ്ണികുളം, കക്കോടി, വളയം, ഗ്രാമപഞ്ചായത്തുകളെയും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളെയുമാണ് അതീവ ഗുരുതര തദ്ദേശസ്വയംഭരണസ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2966 പേര്‍ക്ക് കോവിഡ്, രോഗമുക്തി 4725; ജില്ല അതീവ ജാഗ്രതയില്‍

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2966 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2931 പേര്‍ക്കാണ് രോഗം ബാധിച്ചത്. 13697 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍

എം.എല്‍.എയായി ബേപ്പൂരില്‍ റിയാസെത്തി; കോവിഡിനെ നേരിടാന്‍ പതിമൂന്ന് ദിവസത്തിനുള്ളില്‍ നടപ്പിലാക്കിയത് പത്തിലധികം പദ്ധതികള്‍

കോഴിക്കോട്: ബേപ്പൂരിലെ പുതിയ എ.എല്‍.എ പി.എ.മുഹമ്മദ് റിയാസ് മണ്ഡലത്തില്‍ നടത്തുന്നത് ചരിത്രപരമായ ഇടപെടല്‍. കോവിഡിന്റെ രണ്ടാം തരംഗം നേരിടാന്‍ ജനകീയ പങ്കാളിത്തത്തോടെ പത്തിലധികം പദ്ധതികളാണ് ബേപ്പൂരില്‍ നടപ്പിലാക്കുന്നത്. മികച്ച ഭൂരിപക്ഷത്തിൽ ചരിത്രം വിജയം നേടിയ റിയാസ് ഫലഫ്രഖ്യാപനം വന്ന മെയ് രണ്ടിന് ശേഷം സജീവമായി മണ്ഡലത്തില്‍ ഇടപെടുന്നുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം നിറഞ്ഞ കയ്യടിയാണ് റിയാസിന്റെ പ്രവര്‍ത്തനത്തിന്

അമിത വില ഈടാക്കിയാൽ പണി കിട്ടും; മെഡിക്കല്‍ അവശ്യ വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ വില നിശ്ചയിച്ചു, വിലവിവരപ്പട്ടിക വായിക്കാം

കോഴിക്കോട്: മെഡിക്കല്‍ അവശ്യവസ്തുക്കള്‍ക്ക് വില നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍. അവശ്യ വസ്തു നിയമപ്രകാരമാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കൊവിഡ് പ്രതിരോധത്തിന് വേണ്ട മാസ്‌ക്, ഗ്ലൗസ്, പിപിഇ കിറ്റ് അടക്കമുള്ള വസ്തുക്കളുടെ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ പള്‍സ് ഓക്‌സിമീറ്ററുകളുടെ വില വിതരണക്കാരും വില്‍പനക്കാരും സ്വയം നിയന്ത്രിക്കുമെന്ന് അറിയിച്ചിരുന്നു. ഉയര്‍ന്ന എംആര്‍പിയുടെ

കോവിഡ് : കോഴിക്കോട് ജില്ലയിലെ വൃദ്ധമന്ദിരങ്ങള്‍ ജാഗ്രത പാലിക്കണം

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വൃദ്ധമന്ദിരങ്ങളില്‍ താമസിക്കുന്ന വയോജനങ്ങളും, ജീവനക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസ് ഗൂഗിള്‍ മീറ്റ് സംഘടിപ്പിച്ചു. ജില്ലയിലെ വൃദ്ധമന്ദിരങ്ങളുടെയും സൈക്കോസോഷ്യല്‍ സ്ഥാപനങ്ങളുടെയും മേധാവികള്‍ക്കും ജീവനക്കാര്‍ക്കും ബോധവല്‍കരണ പരിപാടി സംഘിപ്പിച്ചു. സ്ഥാപനങ്ങളില്‍ താമസക്കാരും ജീവനക്കാരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച കേരള സോഷ്യല്‍

അതിജീവനത്തിന്റെ പോരാളി നന്ദു ഒടുവിൽ മരണത്തിന് കീഴടങ്ങി

കോഴിക്കോട്: അർബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ (27) മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്ററിൽ ശനിയാഴ്ച പുലർച്ചെ 3.30 നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്. അതി ജീവനം എന്ന കൂട്ടായ്മ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. അവസാന ദിവസങ്ങളിൽ അർബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു. രോഗത്തെ ചിരിയോടെ

300 ഗ്രാം ഹാഷിഷുമായി കോഴിക്കോട് രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വില്പനയ്ക്കായെത്തിച്ച മയക്കുമരുന്ന് ഇനത്തിൽപ്പെട്ട ഹാഷിഷുമായി ഉത്തരേന്ത്യൻ സ്വദേശികളായ രണ്ട് യുവാക്കളെ ജില്ലാ ആൻഡി നർക്കോട്ടിക്ക് സ്പെഷ്യൽ ആക്‌ഷൻ ഫോഴ്സും ചെമ്മങ്ങാട് പോലീസും ചേർന്ന് പിടികൂടി. രാജസ്ഥാൻ സ്വദേശിയായ സുമിത്ത്കുമാർ ചൗഹാൻ (23), ഉത്തർ പ്രദേശിലെ ആഗ്രാ സ്വദേശി വികാസ് സിങ് (28) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന്‌ 300 ഗ്രാം ഹാഷിഷ് പോലീസ്

error: Content is protected !!