Tag: KOZHIKODE
കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് രേഖകളില്ലാത്ത ഒരുകോടിയോളം വിലവരുന്ന സ്വർണവുമായി താമരശ്ശേരി സ്വദേശി പിടിയിൽ
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിൽ നിന്ന് 92,55,000 രൂപ വിലവരുന്ന 2.05 കിലോഗ്രാം സ്വർണാഭരണങ്ങളും സ്വർണക്കട്ടികളുമായി ഒരാളെ റെയിൽവേ പോലീസ് പിടികൂടി. താമരശ്ശേരി പരപ്പൻപൊയിൽ ഷംസുദ്ദീൻ (47) ആണ് പിടിയിലായത്. ബുധനാഴ്ച രാവിലെ ഒമ്പതിന് ചെന്നൈ-മംഗലാപുരം ട്രെയിനിലാണ് ഇയാൾ സ്വർണമെത്തിച്ചത്. സംശയത്തെത്തുടർന്ന് ബാഗ് പരിശോധിച്ചപ്പോൾ സ്വർണം കണ്ടെത്തുകയായിരുന്നു. പിടികൂടുന്ന സമയത്ത് ഇയാളുടെ പക്കൽ സ്വർണം
കോഴിക്കോട് ജില്ലയില്‍ ഏഴ് തദ്ദേശസ്ഥാപനങ്ങളില്‍ ടി.പി.ആര്‍ നിരക്ക് 30നു മുകളില്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മെയ് 13 മുതല്‍ 19 വരെയുള്ള ദിവസങ്ങളിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 30 ശതമാനത്തിനു മുകളിലെന്ന് റിപ്പോര്‍ട്ട്. ഏറ്റവും ഉയര്‍ന്ന ടി.പി.ആര്‍ നിരക്ക് രേഖപ്പെടുത്തിയത് 36 ശതമാനമുളള ഒളവണ്ണ പഞ്ചായത്തിലാണ്. ഒളവണ്ണ (36), കക്കോടി (35), പനങ്ങാട് (34), അഴിയൂര്‍ (34), പെരുമണ്ണ (33),
സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ കേന്ദ്രീകൃത ഓക്‌സിജന്‍ സൗകര്യം ഒരുക്കാനൊരുങ്ങി കെ എസ് ടി എ
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് അധ്യാപക സംഘടനയായ കെ.എസ്.ടി.എ. നഗരത്തിലെ സ്ത്രീകളുടെയും, കുട്ടികളുടേയും ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന കോവിഡ് വാര്‍ഡില്‍ കേന്ദ്രീകൃത ഓക്‌സിജന്‍ സൗകര്യം ഒരുക്കുകയാണ് കോഴിക്കോട് കെഎസ്ടിഎ. 50 കിടക്കകളാണ് കേന്ദ്രീകൃത ഓക്‌സിജന്‍ സൗകര്യവുമായി തയ്യാറാക്കുന്നത്. ഗര്‍ഭിണികളായ കോവിഡ് രോഗികള്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ പദ്ധതി. ലേബര്‍ റൂമിലും, വാര്‍ഡിലും ഇതോടെ
നിയന്ത്രണങ്ങളുടെ ലംഘനം: കോഴിക്കോട് ജില്ലയില്‍ 113 കേസുകള്‍
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോഴിക്കോട് ജില്ലയില്‍ ഇന്ന് 113 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്തൊട്ടാകെ ഇന്ന് 2721 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1379 പേരാണ്. 1116 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 8264 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 88 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു
കോഴിക്കോട് ജില്ലയില്‍ 2668 പേര്‍ക്ക് കോവിഡ്; 3974 രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2668 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 18 പേര്‍ക്കും പോസിറ്റീവായി. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2605 പേര്‍ക്കാണ് രോഗം ബാധിച്ചത്. 14380 പേരെ പരിശോധനക്ക് വിധേയരാക്കി.
കോഴിക്കോടിന്റെ ഹൃദയത്തുടിപ്പറിഞ്ഞ് മൂന്ന് മന്ത്രിമാര്‍; നാടിനൊന്നാകെ ആഹ്ലാദം,
കോഴിക്കോട്: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കാനിരിക്കെ കോഴിക്കോടിന് മൂന്ന് മന്ത്രിമാര്‍. അനുഭവസമ്പത്തുമായി രഎ കെ ശശീന്ദ്രന് രണ്ടാമൂഴമാണ്. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി എ മുഹമ്മദ് റിയാസും ഐഎന്‍എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലും പുതുമുഖങ്ങളാണ്. കഴിഞ്ഞതവണ ജില്ലയില്‍നിന്ന് രണ്ട് മന്ത്രിമാരായിരുന്നു. എന്‍സിപി നേതാവായ ശശീന്ദ്രന്‍ കഴിഞ്ഞതവണ ഗതാഗതമന്ത്രിയായിരുന്നു. പേരാമ്പ്രയില്‍നിന്ന് വിജയിച്ച
ജില്ലയില്‍ കടല്‍രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട്: ഈ വര്‍ഷത്തെ ട്രോള്‍ നിരോധന കാലയളവായ 2021 ജൂണ്‍ ഒന്‍പത് അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധ രാത്രി വരെ ജില്ലയില്‍ പട്രോളിങ്ങ്, കടല്‍ രക്ഷാ പ്രവര്‍ത്തനം എന്നിവ നടത്തുന്നതിന് രണ്ട് ബോട്ടുകളും ഒരു ഫൈബര്‍ വളളവും വാടക വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 21 ഉച്ചയ്ക്ക് ശേഷം 2.30 നകം
കോവിഡ് നിയമലംഘനം : കോഴിക്കോട് ജില്ലയില്‍ 432 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 432 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 26 കേസുകളും ഗ്രാമ പ്രദേശത്ത് 44 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 262 കേസുകളും ഗ്രാമ പ്രദേശത്ത് 100 കേസുകളുമെടുത്തു.
എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുന്നു; വിശദ വിവരങ്ങളറിയാന്‍ വായിക്കുക
കോഴിക്കോട്: കെ.എസ്.ടി.എ കോഴിക്കോട് ജില്ല അക്കാദമിക് കൗണ്‍സിലിന്റേയും എച്ച്.എസ്.എസ്.സബ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, +2 വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുന്നു. പുതിയ സാധ്യതകളെ പരമാവധി പരിചയപ്പെടുത്തി കേരളത്തിലെ ശ്രദ്ധേയനായ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ഡോ.രാജൂ കൃഷണന്‍ നയിക്കുന്ന ക്ലാസ് 2021 മെയ് 19 ബുധനാഴ്ച രാത്രി 7 മണിക്കാണ് സംഘടിപ്പിക്കുന്നത്. കെ.എസ്.ടി.എ സംസ്ഥാന
കോഴിക്കോട് ജില്ലയില്‍ 1492 പേര്‍ക്ക് കോവിഡ്; രോഗമുക്തിനിരക്കില്‍ ജില്ല ആശ്വാസത്തില്‍, 5724 പേര്‍ക്ക് രോഗം ഭേദമായി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1492 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കു പോസിറ്റീവായി. 32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1457 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8868 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ