Tag: KOZHIKODE
കോഴിക്കോട് ജില്ലാ ജയിലില്‍ കോവിഡ് പടരുന്നു; ആശങ്കയില്‍ ജീവനക്കാര്‍
കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിലെ തടവുകാര്‍ക്കിടയില്‍ കോവിഡ് പടരുന്നു. ഇതിനകം 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ആറുപേരാണ് പോസിറ്റീവായത്. ഒരാഴ്ച മുമ്പാണ് കോവിഡിന്റെ തുടക്കം. ആദ്യം ഒന്നും രണ്ടും പേര്‍ക്കായിരുന്നു രോഗമെങ്കില്‍ നിലവില്‍ നിരക്ക് ഉയരുന്നത് ആശങ്ക പടര്‍ത്തുന്നു. ജീവനക്കാര്‍ കടുത്ത ആശങ്കയിലാണ്. ജയിലില്‍ 150 ഓളം റിമാന്‍ഡ് തടവുകാരാണുള്ളത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയതിനുശേഷമാണ്
ജില്ലയിൽ ഇന്ന് 1855 പേർക്ക് കോവിഡ്, രോഗമുക്തി 2815, ടി.പി.ആർ 16.69 ശതമാനം
കോഴിക്കോട്: ജില്ലയിൽ ഇന്ന് 1855 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ അഞ്ച്‌പേർക്ക് പോസിറ്റീവായി. 31 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 1819 പേർക്കാണ് രോഗം ബാധിച്ചത്. 11566 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ
വ്യാജ പൾസ് ഓക്സി
മീറ്ററുകളുടെ വിപണനം
തടയണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: വിരലിന് പകരം പേന വച്ചാലും ഓക്സിജൻ അളവ് കാണിക്കുന്ന വ്യാജ പൾസ് ഓക്സി മീറ്ററുകൾ വിപണിയിൽ സുലഭമാണെന്ന പരാതിയെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി വിപണനം തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യവകുപ്പു സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ഉത്തരവ് നൽകിയത്. നടപടി സ്വീകരിച്ച ശേഷം നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇത്തരം
ബ്ലാക്ക് ഫംഗസ്; കോഴിക്കോട് ആറുപേർകൂടി ആശുപത്രിയിൽ
കോഴിക്കോട്: ബ്ലാക്ക് ഫംഗസ് (മ്യൂക്കോർമൈക്കോസിസ്) ബാധിച്ച ആറുപേർകൂടി കോഴിക്കോട് ചികിത്സയിൽ. തിങ്കളാഴ്ച രോഗം ബാധിച്ച അഞ്ചുപേരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാളെ കോവിഡ് വാർഡിൽനിന്നു രോഗം സ്ഥിരീകരിച്ചും ഇ.എൻ.ടി. വാർഡിലേക്ക് മാറ്റി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 20 ആയി. ഇ.എൻ.ടി. വിഭാഗത്തിൽ ബ്ലാക്ക് ഫംഗസ് ബാധിച്ചവരെയും കോവിഡ് പോസിറ്റീവായ രോഗികളെയും കിടത്താൻ പ്രത്യേക വാർഡുകൾ
കോഴിക്കോട് നഗരത്തിൽ വൻ കള്ളപ്പണവേട്ട; പിടികൂടിയത് 35.93 ലക്ഷം രൂപ
കോഴിക്കോട്: നഗരത്തിലെ നാലിടങ്ങളിൽനിന്നായി പിടികൂടിയത് 35,93,400 രൂപയുടെ കള്ളപ്പണം. നടക്കാവ് പോലീസും പന്തീരാങ്കാവ് പോലീസും ചേർന്നാണ് പണം പിടികൂടിയത്. പാലാഴിയിൽ കള്ളപ്പണവുമായെത്തിയ സംഘം പന്തീരാങ്കാവ് പോലീസിനെ കണ്ടതിനെത്തുടർന്ന് 16.5 ലക്ഷം അടങ്ങിയ ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് ഇവരെക്കുറിച്ചുള്ള സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. പന്തീരാങ്കാവ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബൈജു കെ.
ജില്ലയില്‍ ഫൈബര്‍ വള്ളങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു, വിളിക്കേണ്ട നമ്പര്‍
കോഴിക്കോട്: ഈ വര്‍ഷത്തെ ട്രോള്‍ നിരോധന കാലയളവില്‍ കോഴിക്കോട് ജില്ലയില്‍ കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിന് ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധ രാത്രി വരെയുളള കാലയളവിലേയ്ക്ക് ഫൈബര്‍ വളളം വാടകയ്ക്ക് നല്‍കുന്നതിന് താല്പര്യമുളള വളള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 26 ന് ഉച്ചയ്ക്ക് 2.30 മണിക്കകം
കോവിഡ് നിയമലംഘനം: ജില്ലയില്‍ 479 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 479 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 46 കേസുകളും റൂറലില്‍ 46 കേസുകളുമെടുത്തു. മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 299 കേസുകളും റൂറലില്‍ 88 കേസുകളും രജിസ്റ്റര്‍ ചെയ്തു.
കോഴിക്കോട് ജില്ലാ ഭരണകൂടത്തിന് പിന്തുണയായി വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രഥമാധ്യാപകരുടെയും കൈത്താങ്ങ്
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ജില്ലയിലെ ആതുരാലയങ്ങളില്‍ കോവിസ് ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സ്‌കൂള്‍തലവന്‍മാരുടെയും സാമ്പത്തിക സഹായം കൈമാറി. ജില്ലാകളക്ടറുടെ ആഹ്വാനപ്രകാരം ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയ ക്യാമ്പയിന്‍ മുഴുവന്‍ പ്രഥമാധ്യാപകരും ഏറ്റെടുക്കുകയായിരുന്നു. ഒന്നാം ഘട്ടത്തിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും, രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ പ്രധാന അധ്യാപകരുടെയും സംഭാവനയായി 15,09,101
കോഴിക്കോട് വീട്ടുവളപ്പിലേക്ക് ലോറി ഇടിച്ചുകയറി, ഒരാൾ മരിച്ചു
കോഴിക്കോട്: ചേവായൂർ കാവ് സ്റ്റോപ്പിന് സമീപം ലോറി വീട്ടുവളപ്പിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ലോറി ക്ലീനർ തമിഴ്‌നാട് കേശവപുരം സ്വദേശി പപ്പറിയാൻ (25) ആണ് മരിച്ചത്. ബന്ധുക്കളായ കേശവപുരം സ്വദേശികളായ ഡ്രൈവർ അയ്യപ്പൻ (45), സഹായി മുത്തു (25) എന്നിവർ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അയ്യപ്പന് സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽപ്പെട്ട ലോറിക്കുള്ളിൽ കുടുങ്ങിയ
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പൂച്ചക്കുട്ടികളെ റോഡിലേക്ക് വലിച്ചെറിഞ്ഞ് ഉടമസ്ഥന്റെ ക്രൂരത, ദാരുണാന്ത്യം
കോഴിക്കോട്: ഓടികൊണ്ടിരുന്ന കാറില്‍ നിന്ന് പൂച്ചകുട്ടികളെ റോഡിലേയ്ക്ക് ഉടമസ്ഥന്റെ കണ്ണില്ലാത്ത ക്രൂരത. കോഴിക്കോട് ചേളന്നൂരിലാണ് മനുഷ്യമനസാക്ഷിയുടെ ഞെട്ടിക്കുന്ന സംഭവം നടന്നത്. വലിച്ചെറിഞ്ഞപ്പോള്‍ മറ്റൊരു വാഹനത്തില്‍ തട്ടി റോഡില്‍ വീണ പൂച്ചകുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൂച്ചക്കുട്ടികളെ ചേളന്നൂരിലെ ആര്‍ആര്‍ടി വൊളന്റിയര്‍മാര്‍ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെ പതിനൊന്നോടെ കോഴിക്കോട്- ബാലുശ്ശേരി റോഡില്‍ കക്കോടി