Tag: KOZHIKODE
കോഴിക്കോട് ജില്ലയില്‍ 1689 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1493, ടി.പി.ആര്‍ 13.72 %
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1689 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1671 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ഒരാൾക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 12592 പേരെ പരിശോധനക്ക് വിധേയരാക്കി.
പെട്രോളിന് ഇന്നും വില വര്‍ധിപ്പിച്ചു; കോഴിക്കോട് പെട്രോളിന് 102.26 രൂപ
കോഴിക്കോട് : പെട്രോളിന് വീണ്ടും വില വര്‍ധിപ്പിച്ചു. ലിറ്ററിന് 30 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ 102.06 രൂപയും തിരുവനന്തപുരത്ത് 103.82 രൂപയും കോഴിക്കോട് 102.26 രൂപയുമായി. ഡീസലിന് തിരുവനന്തപുരത്ത് 96.53 രൂപയാണ് വില.വ്യാഴാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും വര്‍ധിപ്പിച്ചിരുന്നു.
അടച്ചിടലിനെതിരെ കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം: തടയിട്ട് പൊലീസ്; സംഘർഷം, അറസ്റ്റ്, വീഡിയോ കാണാം
കോഴിക്കോട്: എല്ലാദിവസവും കടകൾ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം. വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. അറസ്റ്റ് ചെയ്താലും കടകള്‍ തുറക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തിപ്പെടുത്താനാണ് വ്യാപാരികളുടെ നീക്കം. കഴിഞ്ഞ ദിവസം
കോഴിക്കോട് ജില്ലയില്‍ 1428 പേര്‍ക്ക് കോവിഡ്, രോഗമുക്തി 1250, ടി.പി.ആര്‍ 14.73 %
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് 1428 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1402 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും വിദേശത്തു നിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു . 9910 പേരെ
കോഴിക്കോട് സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു
കോഴിക്കോട്: കോഴിക്കോട് സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കുണ്ടുങ്ങൽ നാലകത്ത് പരേതനായ ഉസ്മാൻ കോയയുടെ മകൻ അറബിന്‍റകം നിയാസാണ് അന്തരിച്ചത്. അമ്പത്തിനാല് വയസ്സായിരുന്നു. ഖത്തറിൽ സ്വകാര്യ സ്ഥാപനത്തിൽ 13 വർഷമായി നിയാസ് ജോലി ചെയ്യുന്നു. മൃതദേഹം ദോഹയിൽ ഖബറടക്കി. ഭാര്യ: വലിയ മാപ്പിളകത്ത് സഹീറ ഭാനു (ഭാനു). മക്കൾ: അഫ്‌ലഹ് ഉസ്മാൻ, അഫ്‌ഹാം
കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ ഇവരാണ് മരിച്ചത്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമെന്നാണ് സൂചന. ഒറ്റപ്പാലം രജിസ്‌ട്രേഷനിലുള്ളതാണ് വാഹനം. ഇന്ന് പുലര്‍ച്ച 4.45 ഓടെയാണ് അപകടമുണ്ടായത്. രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ചായിരുന്നു
കോഴിക്കോട് ജില്ലയില്‍ 806 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1232, ടി.പി.ആര്‍ 8.60%
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 806 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. . പത്ത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 796 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9547 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1232 പേര്‍ കൂടി
തൊഴില്‍ രഹിതര്‍ക്ക് ‘ഒരു വില്ലേജില്‍ ഒരു വ്യവസായസംരംഭം’ പദ്ധതി: ആവശ്യമുള്ളവര്‍ ചെറൂട്ടി റോഡിലെ ഓഫീസുമായി ബന്ധപ്പെടുക, വിശദവിവരം ചുവടെ
കോഴിക്കോട്: കോവിഡാനന്തര കേരളത്തിന്റെ വ്യവസായ വളര്‍ച്ചക്ക് ഊന്നല്‍ നല്‍കുന്നതിനും കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്ക് വ്യവസായ സംരംഭകരും തൊഴില്‍ ദാതാവും ആകാനും സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ‘ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം’ പദ്ധതി നടപ്പിലാക്കുന്നു. ബോര്‍ഡ് നടപ്പിലാക്കി വരുന്ന ‘എന്റെ ഗ്രാമം’, പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടി’ പദ്ധതികളുടെ
കോഴിക്കോട് ജില്ലയില്‍ ആശങ്ക കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1817 പേര്‍ക്ക്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു. 1817 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലുദിവസവും ജില്ലയില്‍ 2000 ന് താഴെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തത്. 15.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ ടി.പി.ആര്‍ ആണ് ഇത്. ഏപ്രില്‍
കോഴിക്കോട്ടുകാരുടെ കടലോര കാഴ്ചകള്‍ക്ക് സൗന്ദര്യമേറുന്നു; കോഴിക്കോട് ബീച്ച് നവീകരണപ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക്
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ 90 ശതമാനത്തിലേറെ പൂര്‍ത്തിയായി. ലോക് ഡൗണിന് ശേഷം പുതിയ സംവിധാനങ്ങളുമായി ബീച്ച് തുറക്കാനാണ് തീരുമാനം. കോഴിക്കോട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തികളുടെ അവലോകനയോഗം കഴിഞ്ഞദിവസം സംഘടിപ്പിച്ചിരുന്നു. നവീകരണ പ്രവര്‍ത്തനം നടന്ന സൗത്ത് ബീച്ച് മുതല്‍ വടക്ക് ഓപ്പണ്‍ സ്റ്റേജില്‍ മുന്‍വശം വരെയുള്ള കടപ്പുറവും ഫുട്പാത്ത് മടങ്ങിയ ഭാഗമാണ് സോളസ്