Tag: Kozhikode Medical College

Total 19 Posts

റോഡിലൂടെ നടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് പരിക്കേറ്റു, സമയത്തിന് ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല, ചികിത്സ വൈകി; കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചു കോഴിക്കോട് മെഡിക്കൽ കേളേജിൽ രോ​ഗി മരിച്ചു

കോഴിക്കോട്: സമയത്തിന് ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലൻസിന്റെ വാതിൽ തുറക്കാനാവാത്തതിനാൽ സ്കൂട്ടറിടിച്ച് പരുക്കേറ്റയാൾ മരിച്ചു. ഫറോക്ക് കരുവൻതിരുത്തി എസ് പി ഹൗസിൽ കോയമോൻ(66) ആണ് മരിച്ചത്. കോഴിക്കോട് സർക്കാർ ബീച്ച് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസിന്റെ വാതിലാണ് തുറക്കാനാവാത്ത വിധം അടഞ്ഞുപോയത്. വാതിൽ മഴു കൊണ്ട് വെട്ടിപ്പൊളിച്ച് തുറന്ന് അത്യഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ

ചില്ല് പൊട്ടിച്ച ശേഷം ജീപ്പ് മോഷ്ടിച്ച് കൊണ്ടുപോയി, വഴിയരികിൽ ഉപേക്ഷിച്ച ജീപ്പിൽ രക്തക്കറ; വാഹനം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേത്

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപതിയിലെ വാഹനം വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാടൻ പള്ളി റോഡിനു സമീപം ഇട റോഡിലാണ് വണ്ടി സംശയാസ്പദമായ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. മെഡിക്കൽ കോളേജ് ആരോഗ്യ വകുപ്പ് എന്നെഴുതിയ ജീപ്പ് വഴിയരികിൽ കിടക്കുന്നതു കണ്ട സംശയം തോന്നിയ നാട്ടുകാരാണ് വിവരം അറിയിച്ചത്. ഉടനെ തന്നെ

നഴ്‌സിന്റെ വേഷവും വ്യാജ ഐഡന്റിറ്റി കാര്‍ഡുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ കറങ്ങിയ യുവതി പിടിയില്‍; ആള്‍മാറാട്ടക്കാരിയെ തിരിച്ചറിഞ്ഞത് സെക്യൂരിറ്റി ജീവനക്കാരന്‍

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജില്‍ നഴ്‌സിന്റെ വേഷത്തില്‍ വാര്‍ഡുകളില്‍ കയറിക്കൂടിയ യുവതി അറസ്റ്റില്‍. കാസര്‍കോട് കുടിലു സ്വദേശിനി റംലബീ (41) ആണ് അറസ്റ്റിലായത്. നഴ്‌സിന്റെ ഓവര്‍ക്കോട്ടും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ചാണ് ഇവര്‍ വാര്‍ഡുകളിലെത്തിയത്. ആശുപത്രിയിലെ 31ാം വാര്‍ഡിനു സമീപം യുവതിയെ സംശയാസ്പദമായി കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആശുപത്രി

‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍, ഹൃദയപൂര്‍വ്വം ഡി.വൈ.എഫ്.ഐ’; ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ വിശപ്പകറ്റിയത് നടുവണ്ണൂരിലെ നല്ല മനസുകള്‍

നടുവണ്ണൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂര്‍വ്വം പരിപാടിയുടെ ഭാഗമായി പൊതിച്ചോറി വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ നടുവണ്ണൂര്‍ മേഖലാ കമ്മിറ്റി. മേഖലയിലെ 19 യൂണിറ്റ് കമ്മിറ്റികളില്‍ നിന്നാണ് ആശുപത്രിയിലേക്ക് ആവശ്യമായ പൊതിച്ചോറുകള്‍ ശേഖരിച്ചത്. ആയിരക്കണക്കിന് പൊതിച്ചോറുകള്‍ നിറച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോയ വാഹനം സി.പി.എം ഏരിയാ

‘ആണ്‍കുട്ടിയാണെന്ന് അമ്മൂമ്മയോട് പറഞ്ഞു, അമ്മയ്ക്ക് നല്‍കിയത് പെണ്‍കുഞ്ഞിനെ’; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും നവജാതശിശുവിനെ മാറി നല്‍കിയെന്ന പരാതിയുമായി വടകര സ്വദേശികള്‍

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ നവജാത ശിശുവിനെ മാറിനല്‍കിയെന്ന പരാതിയില്‍ ഡി.എന്‍.എ പരിശോധനക്കൊരുങ്ങി മാതാപിതാക്കള്‍. വെള്ളിയാഴ്ചയാണ് കുഞ്ഞിനെ മാറിനല്‍കിയെന്ന പരാതിയുമായി മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചത്. വടകര സ്വദേശികളായ ദമ്പതികളാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ ആറിനാണ് വടകര സ്വദേശിനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവിച്ചത്. കുഞ്ഞിന്റെ അമ്മൂമ്മയോട് ആണ്‍കുഞ്ഞാണെന്ന് ഡ്യൂട്ടി നഴ്‌സ് അറിയിച്ചതായി പിതാവ്

തിരുത്തിയത് 18 വര്‍ഷത്തെ ചരിത്രം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൂന്ന് ജനറല്‍ സീറ്റുള്‍പ്പെടെ പിടിച്ചെടുത്ത് എസ്.എഫ്.ഐ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്ക്ക് മികച്ച വിജയം. പതിനെട്ടുവര്‍ഷത്തിനുശേഷമാണ് മെഡിക്കല്‍ കോളേജില്‍ എസ്.എഫ്.ഐയുടെ നേട്ടം. മൂന്ന് ജനറല്‍ സീറ്റുകളിലടക്കം അഞ്ച് സീറ്റുകളിലാണ് എസ്.എഫ്.ഐയ്ക്ക് വിജയം നേടിയത്. യു.യു.സി പി.ജി, യു.യു.സി യു.ജി, സ്‌പോര്‍ട്‌സ് സെക്രട്ടറി എന്നീ ജനറല്‍ സീറ്റുകളിലാണ് എസ്.എഫ്.ഐ ജയിച്ചത്. രണ്ട് ബാച്ച് റപ്പ് സീറ്റുകളും എസ്.എഫ്.ഐ നേടി. യു.യു.സി

ജില്ലയില്‍ നിപ ജാഗ്രത; മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നിപ ഐസൊലേഷന്‍ വാര്‍ഡ് ഒരുങ്ങുന്നു

കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നിപ ഐസൊലേഷൻ വാർഡ് ഒരുക്കുന്നു. പി.എം.എസ്.എസ്.വൈ. ബ്ലോക്കിലെ അഞ്ചാംനിലയാണ് കോവിഡ് ബാധിതർക്കായി വാർഡ് തയ്യാറാക്കുന്നത്. ഇതിന്റെ മുന്നോടിയായി ഇവിടെയുള്ള കോവിഡ് രോഗികളെ പി.എം.എസ്.എസ്.വൈ. ബ്ലോക്കിലെ പുതിയ വാർഡുകളിലേക്കാണ് മാറ്റുന്നത്. ഗർഭിണികൾക്കും കുട്ടികൾക്കും പ്രത്യേക നിരീക്ഷണവാർഡ്, പ്രസവമുറി, ശസ്ത്രക്രിയ തിയേറ്റർ, ഐ.സി.യു. തുടങ്ങിയവ സജ്ജീകരിക്കുന്ന പ്രവൃത്തി നടക്കുകയാണ്. ഐ.എം.സി.എച്ചിൽ

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓക്സിജൻ ക്ഷാമത്തിന് താല്‍ക്കാലികപരിഹാരം; കഞ്ചിക്കോട് നിന്ന് ഓക്സിജൻ എത്തിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓക്സിജൻ ക്ഷാമത്തിന് താല്‍ക്കാലികപരിഹാരം. ആശുപത്രിയിൽ ഓക്സിജൻ എത്തിച്ചു. കഞ്ചിക്കോട് നിന്നാണ് ഓക്സിജൻ എത്തിച്ചത്. നാളെ രാവിലെ വരെയുള്ള ഉപയോഗത്തിനേ ഇത് തികയൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഓക്സിജൻ ക്ഷാമത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെ എല്ലാം മാറ്റിവെച്ചിരിക്കുകയായിരുന്നു. ഇന്നലെ രാത്രി മുതലാണ് ഓക്സിജന്‍ ക്ഷാമം രൂക്ഷമായത്. ആശുപത്രിയിലേക്ക്

പേരാമ്പ്ര സുഭിക്ഷയിലെ സോളാര്‍ ഫ്രീസര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് കൈമാറി

പേരാമ്പ്ര: അനെര്‍ട് പേരാമ്പ്ര സുഭിക്ഷയ്ക്ക് അനുവദിച്ച സോളാര്‍ ഫ്രീസര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആശുപത്രിയില്‍ പുതുതായി ആരംഭിച്ച ഓക്‌സിജന്‍ പ്ലാന്റിലേക്ക് സോളാര്‍ ഫ്രീസര്‍ അത്യാവശ്യമാണെന്ന് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്ലാന്റ് സുഭിക്ഷയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നടപടി സ്വീകരിച്ചത്. ക്രെയിന്‍ ഉപയോഗിച്ചാണ് സുഭിക്ഷയുടെ ഓഫീസില്‍ നിന്നും ഫ്രീസര്‍ നീക്കം ചെയ്തത്.

error: Content is protected !!