Tag: kozhikode biological park
Total 1 Posts
വരുന്നു പേരാമ്പ്ര ചക്കിട്ടപ്പാറയിൽ കടുവ സഫാരി പാർക്ക്; ഡിപിആർ ആറുമാസത്തിനുള്ളിൽ, ബയോളജിക്കൽ പാർക്ക് ഒരുക്കുന്നത് 125 ഹെക്ടറോളം സ്ഥലത്ത്
പേരാമ്പ്ര: ചക്കിട്ടപ്പാറയിലെ ബയോളജിക്കൽ പാർക്കിന് (കടുവ സഫാരിപാർക്ക്) വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ കൺസൽട്ടൻസിയായി. ഡൽഹിയിലെ ജെയിൻ ആൻഡ് അസോസിയേറ്റ്സിനാണ് ഇതിനുള്ള കരാർ ലഭിച്ചത്. 64 ലക്ഷം രൂപയ്ക്കാണ് ടെൻഡർ ഏറ്റെടുത്തത്. ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിന്റെ സ്ഥലത്താണ് പാർക്ക് തുടങ്ങാൻ ഉദ്ദേശിക്കുന്നത്. 125 ഹെക്ടറോളം സ്ഥലമാണ് ബയോളജിക്കൽ പാർക്കിന് വേണ്ടി കണ്ടെത്തിയത്.