Tag: KOZHIKODE
കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ പോലീസ് വലയിൽ; കോഴിക്കോട് എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഫറോക്ക് സ്വദേശികളായ ഷഹ്ഫാൻ, ഷഹാദ് എന്നിവരാണ് മയക്കുമരുന്ന് കടത്തിയത്. 40 ഗ്രാം ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ബെംഗളൂരുവില്‍ നിന്നാണ് ഇരുവരും എം.ഡി.എം.എ കൊണ്ടുവന്നത്.കാറില്‍ എം.ഡി.എം.എ കടത്തുന്നതിനിടെയാണ് ഡാൻസാഫും കുന്നമംഗലം പൊലീസും ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കാറും പൊലീസ് പിടിച്ചെടുത്തു. ഒന്നര മാസത്തിനിടെ ഒന്നരക്കിലോയോളം
എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവതിയും സുഹൃത്തും ഷൊര്‍ണൂരില്‍ പിടിയിൽ
ഷോർണൂർ: ഷോർണൂരിൽ 33.5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവതിയും സുഹൃത്തും പിടിയിലായി. പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഷൊര്‍ണൂര്‍ പോലീസും നടത്തിയ പരിശോധനയില്‍ ഷൊര്‍ണൂരിലെ ഗണേശഗിരി തെക്കേ റോഡില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്. കോഴിക്കോട് കാരന്തൂര്‍ കുന്ദമംഗലം കോരന്‍കണ്ടി ലക്ഷംവീട് കോളിനിയില്‍ സിജിന ലക്ഷ്മി (19), പട്ടാമ്ബി കൊപ്പം കരിങ്കനാട് പൊട്ടച്ചിറയില്‍
കോഴിക്കോട് ലോഡ്ജില്‍ യുവതിയുടെ മരണം: ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തല്‍. സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന തിരുവില്വാമല സ്വദേശി സനൂഫിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇയാള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല (35) യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയില്‍
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നവംബറില്‍ ആരംഭിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പിജി ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി. ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി) തുടങ്ങിയ കോഴ്‌സുകളിലേക്കാണ്
വിവാഹ വീട്ടിൽ പോയിട്ട് മടങ്ങിയെത്തിയില്ല; കോഴിക്കോട് ഡ്രൈനേജിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് ഒളവണ്ണ മാത്തറയിൽ ഡ്രൈനേജിൽ മധ്യവയ്സ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഒളവണ്ണ നാഗത്തും പാടം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി സമീപത്തെ വിവാഹ വീട്ടിൽ പോയിരുന്നു. എന്നാൽ രാത്രി വീട്ടിൽ മടങ്ങിയെത്താതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലേക്ക് തിരിച്ചു വരുന്ന വഴി മാത്തറക്ക് സമീപം ഡ്രൈനേജിൽ വീണതാകാമെന്നാണ്
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട് വിവാഹം ഉറപ്പിച്ചു, വീട് വയ്ക്കാൻ 96 ലക്ഷം രൂപ നൽകി; പ്രവാസിയെ കബളിപ്പിച്ച് കോഴിക്കോട് സ്വദേശിനി പണം തട്ടിയതായി പരാതി
കോഴിക്കോട്: പ്രവാസിയെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് പണം തട്ടിയ യുവതിക്കെതിരെ കേസെടുത്തു. കോഴിക്കോട് കുന്ദമംഗലം സ്വദേശിനി ജസ്‌ലയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വീട് വാങ്ങാൻ എന്നുപറഞ്ഞ് 96 ലക്ഷം രൂപ പ്രവാസി യുവാവിൽ നിന്ന് കൈപ്പറ്റി കബളിപ്പിച്ചുവെന്നാണ് പരാതി. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയുമായി പ്രവാസി യുവാവിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. തുടർന്നാണ് വീട് വാങ്ങാനെന്ന
അർജുൻ്റെ ചേതനയറ്റ ശരീരം വീട്ടിലെത്തി; നിറകണ്ണുകളോടെ നാട്
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ ജീവൻ നഷ്‌ടപ്പെട്ട അർജുന് വിട നൽകാനൊരുങ്ങി നാട്. കാത്തിരിപ്പുകൾക്കൊടുവിൽ 75-ാം ദിവസമാണ് അർജുൻ്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത്. ആയിരങ്ങളാണ് അവസാനമായി യാത്ര പറയാൻ കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തുന്നത്. വീട്ടിലെ പൊതുദർശനത്തിന് ശേഷം 10 മണിയോടെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. മൃതദേഹം വഹിച്ചുള്ള ആമ്പുലൻസ് പൂളാടിക്കുന്നിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് ജന്മനാടായ
സംശംതോന്നി നാട്ടുകാർ തടഞ്ഞുവെച്ചു; കടകളിലും വീടുകളിലും കയറി മോഷണം നടത്തുന്ന അഞ്ചുസ്ത്രീകൾ കോഴിക്കോട് പിടിയിൽ
കോഴിക്കോട്: കടകളിലും വീടുകളിലും കയറി മോഷണം നടത്തുന്ന അഞ്ചു സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് സ്വദേശിനികളായ കൗസല്യ, സെല്‍വി, ജ്യോതി, മണിമേഖല, കാവേരി എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്. പന്തീരാങ്കാവിന് സമീപത്തെ വർക്ക് ഷോപ്പില്‍ നിന്നും കട്ടിംങ് മെഷീൻ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കഴിഞ്ഞദിവസം മോഷണം പോയിരുന്നു. മോഷണ വസ്തുക്കളുമായി പോകുന്ന രണ്ടു സ്ത്രീകളെ സംശയം തോന്നിയ നാട്ടുകാർ
കോഴിക്കോട്ടെ ഡോക്ടറില്‍ നിന്നും നാലുകോടി തട്ടിയെടുത്ത സംഭവം; തട്ടിപ്പിന് പിന്നില്‍ രാജസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍, സംഘത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും
കോഴിക്കോട്: നഗരത്തിലെ ഡോക്ടറില്‍ നിന്നു സഹായം അഭ്യര്‍ഥിച്ചു നാലു കോടി രൂപയിലേറെ രൂപ തട്ടിയെടുത്ത സംഭവത്തില്‍ തട്ടിപ്പു സംഘത്തിനു പണം അയച്ച വിവിധ ബാങ്കുകളിലെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി. പ്രതി തട്ടിപ്പ് ആസൂത്രണം ചെയ്തത് ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവിലാണെന്നു പൊലീസ് കണ്ടെത്തി. തട്ടിപ്പു സംഘം രാജസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവരാണെന്നു സൂചന ലഭിച്ചിട്ടുണ്ട്.
ബാഗിൽ നിന്നും പിടിച്ചെടുത്തത് 14.44 കിലോഗ്രാം കഞ്ചാവ്; കോഴിക്കോട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയും യുവാവും പിടിയിൽ
കോഴിക്കോട്: 14.44 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശിനിയും യുവാവും പിടിയിൽ. ഇരുപത്തിമൂന്നുകാരിയായ ഷിഫ ഫൈസൽ മലപ്പുറം സ്വദേശി ആൽബിൻ സൈമൺ എന്നിവരാണ് പിടിയിലായത്. പാലക്കാട് പാമ്പാമ്പള്ളം ടോൾ പ്ലാസയ്ക്ക് സമീപത്തുവെച്ചാണ് ഇരുവരും പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. ടോൾ പ്ലാസക്ക് സമീപത്തുനടന്ന പരിശോധനയി ഇവരുടെ ബാഗിൽ നിന്നും കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.