Tag: kozhikkode
സ്കൂൾ വിട്ട് വീട്ടിലെത്താൻ വൈകിയത് വീട്ടുകാർ ചോദ്യം ചെയ്തു; കോഴിക്കോട് ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു
കോഴിക്കോട്: ആത്മഹത്യക്ക് ശ്രമിച്ച് തുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് വാപ്പോളി താഴം സ്വദേശി റിൻഷ പർവാൻ (17) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ജനുവരി 15 നാണ് പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ റിൻഷ പർവാൻ വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. സ്കൂള്‍ വിട്ട്
കോഴിക്കോട് യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മുഖം വികൃതമായ നിലയിൽ, ഒരാൾ കസ്റ്റഡിയിൽ
കോഴിക്കോട്: രാമനാട്ടുകര ഫ്ലൈ ഓവർ ജംഗ്ഷന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ്. മലപ്പുറം കാരാട് സ്വദേശിയായ യുവാവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ആളൊഴിഞ്ഞ പറമ്പിൽ യുവാവിൻ്റെ മൃതദേഹം കണ്ടത്. ലഹരി ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ പോലീസ്
ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായ പദ്ധതി; വിശദമായി അറിയാം
കോഴിക്കോട്: സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട, പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന 60 വയസ്സ് കവിയാത്ത, കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തവര്‍ക്ക് ബാര്‍ബര്‍ഷോപ്പ് നവീകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. www.bwin.kerala.gov.in പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി ജനുവരി
കാക്കനാട് സ്വദേശിയിൽ നിന്നും നാല് കോടി രൂപ തട്ടിയെടുത്ത കേസ്; കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ
കോഴിക്കോട്: കാക്കനാട് സ്വദേശിയില്‍ നിന്ന് നാല് കോടി രൂപ തട്ടിയെടുത്ത പരാതിയിൽ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് മുഹ്‌സൈല്‍, മിസ്ഹാപ് എന്നിവരെയാണ് കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു.തട്ടിപ്പിന്റെ സൂത്രധാരന്‍മാരായ ഉത്തരേന്ത്യന്‍ സംഘത്തിന് സഹായം ചെയ്തു കൊടുത്തവരാണ് പിടിയിലായ പ്രതികള്‍ എന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിനായി അക്കൗണ്ട് നല്‍കുന്നവര്‍ക്ക് 25,000 രൂപ മുതല്‍ 30,000 വരെ ലഭിക്കുന്നുവെന്ന്
സി.സി.ടി.വി ചതിച്ചാശാനേ! കോഴിക്കോട് മലബാർ ഗോൾഡിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച യുവാവ് പിടിയിൽ
കോഴിക്കോട്: മലബാർ ഗോൾഡ് ആന്റ്റ് ഡയമണ്ട്സിൻറെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ (28) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ പെരിന്തൽമണ്ണയിൽ വെച്ചാണ് പ്രതിയെ നടക്കാവ് പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടക്കാവ് പൊലീസ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ
കോഴിക്കോട് തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
കൂടരഞ്ഞി: കൂമ്പാറയില്‍ തൊഴിലാളികളുമായി പോകുകയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. രാത്രി 7 മണിയോടെയാണ് അപകടമുണ്ടായത്. കക്കാടംപൊയിലില്‍ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ് വാഹനത്തി ലുണ്ടായിരുന്നത്. മിനി പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. കോണ്‍ക്രീറ്റ് പണിക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പതിനൊന്ന് പേരുണ്ടായിരുന്നതായാണ് പ്രാഥമിക
റേഷൻ വ്യാപാരികൾ സമരത്തിലേക്ക്; നവംബർ 19ന് റേഷൻ കടകൾ അടച്ചിടും
കോഴിക്കോട്: റേഷൻ വ്യാപാരികളുടെ അർഹതപ്പെട്ട ആനുകൂല്യങ്ങള്‍ സർക്കാർ അനുവദിക്കണമെന്ന ആവശ്യവുമായി റേഷൻ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധത്തിലേക്ക്. നവംബർ 19 ന് സംസ്ഥാനത്തെ റേഷൻകടകള്‍ അടച്ചിട്ടുകൊണ്ട് താലൂക്ക് കേന്ദ്രങ്ങളില്‍ ധർണാ സമരം നടത്തും. കഴിഞ്ഞ രണ്ടുമാസമായി ജോലി ചെയ്ത കൂലി വ്യാപാരികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും കിറ്റ് കമ്മിഷന്റെ പകുതി മാത്രമാണ് ലഭിച്ചത്. ഒരാഴ്ചയായി വാതില്‍പ്പടി
ഒറ്റ രാത്രിയിൽ പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരവധി മോഷണങ്ങൾ; മാവൂരിൽ നടന്ന മോഷണ പരമ്പരയിലെ പ്രതി പിടിയിൽ, പയ്യോളിയിലും മോഷണം നടത്തിയതായി മൊഴി
കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുമ്പ് മാവൂരിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മോഷണ പരമ്പരയിലെ പ്രതി മാവൂർ പോലീസിന്റെ പിടിയിലായി. ഒറ്റ രാത്രിയില്‍ പൂവാട്ടുപറമ്പ് മുതല്‍ ചൂലൂർ വരെ പത്ത് കിലോമീറ്റർ ചുറ്റളവില്‍ നിരവധി മോഷണങ്ങള്‍ നടത്തിയ കോഴിക്കോട് കാരപ്പറമ്ബ് കരുവിശ്ശേരി മുണ്ടിയാട്താഴം ജോഷിത്തി (32) നെ മാവൂർ പൊലീസും മെഡിക്കല്‍ കോളജ് അസി. കമ്മിഷണർ എ ഉമേഷിന്റെ
മൊബൈൽ ഫോൺ മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി കോഴിക്കോട് ടൗണ്‍ പോലീസ്; പിടിയിലായത് ഭവനഭേദനം അടക്കം നിരവധി കേസുകളിലെ പ്രതി
കോഴിക്കോട്: പാളയത്തെ മഹാലക്ഷ്മി ഗോൾഡ് വർക്സ് എന്ന സ്ഥാപനത്തിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി ടൗണ്‍ പോലീസ്. പത്തനംതിട്ട സ്വദേശിയായ വടക്കേമുറി ചിറ്റാര്‍ കാരക്കല്‍ വീട്ടില്‍ സുരേഷ് എന്നയാളാണ് പിടിയിലായത്. 35,000 രൂപ വില വരുന്ന ഓപ്പോ മൊബൈൽ ഫോൺ പ്രതി സ്ഥാപനത്തില്‍ നിന്നും മോഷ്ടിച്ചത്. ഇന്നലെ രാവിലെയോടെയാണ് കേസിനാസ്പദമായ സംഭവം.
എ.ആര്‍.റഹ്‌മാന്‍ കോഴിക്കോട് പാടുന്നു; ലൈവ് മ്യൂസിക് കണ്‍സേര്‍ട്ട് ഫെബ്രുവരിയിൽ
കോഴിക്കോട്: ഗ്രാന്റ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് എ.ആര്‍ കോഴിക്കോട് പാടുന്നു. ഫെബ്രുവരിയിലാണ് എ.ആര്‍.റഹ്‌മാന്റെ ലൈവ് മ്യൂസിക് കണ്‍സേര്‍ട്ട് അരങ്ങേറുമെന്ന് ചലച്ചിത്ര സംവിധായകന്‍ ബ്ലസി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിഷ്വല്‍ റൊമാന്‍സ്, ഫിനാന്‍സ് വകുപ്പ്, ജി.എസ്.ടി ഡിപ്പാര്‍ട്ട്‌മെന്റ്, ലിമാക്‌സ് അഡ്വര്‍ടൈസേഴ്‌സ് എന്നിവരാണ്