Tag: kozhikkod
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ചു; കണ്ണൂർ സ്വദേശിയായ ഡോക്ടറെ ബന്ധുക്കൾ പിടികൂടി പോലീസിലേൽപ്പിച്ചു
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് സമൂഹമാധ്യമം വഴി അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ ഡോക്ടർ പിടിയില്‍. കണ്ണൂർ സ്വദേശി അലൻ അലക്സ് ആണ് പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്ത് വെള്ളയില്‍ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോടേക്ക് വിളിച്ചുവരുത്തിയ ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേർന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.സമൂഹമാധ്യമം വഴി പരിചയപ്പെട്ട കാക്കൂർ
വെള്ളമിറങ്ങി, വീടുകളിലേയ്ക്ക് മടങ്ങി കുടുംബങ്ങൾ; ജില്ലയിൽ 18 ക്യാംപുകൾ കൂടി ഒഴിവാക്കി, വടകര താലൂക്കിൽ വീട്ടിലേക്ക് മടങ്ങാനാകാതെ ക്യാമ്പുകളിലുള്ളത് 268 കുടുംബങ്ങൾ
കോഴിക്കോട്: ജില്ലയിൽ മഴ കുറഞ്ഞ് വെള്ളം ഇറങ്ങിയതിനെ തുടർന്ന് 18 ദുരിതാശ്വാസ ക്യാംപുകൾ കൂടി ഒഴിവാക്കി. ക്യാംപുകളിലുള്ളവർ സ്വന്തം വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മടങ്ങി. നിലവിൽ 26 ക്യാംപുകളിലായി 1642 പേരാണ് ജില്ലയിലുള്ളത്. വടകര താലൂക്കിൽ രണ്ട് ക്യാംപുകളാണ് ഇന്നലെ ഒഴിവാക്കിയത്. നിലവിൽ 268 കുടുംബങ്ങളിൽ നിന്നുള്ള 778 പേർ എട്ട് ക്യാംപുകളിലുണ്ട്. ഇവരിൽ 562
അടുത്ത 3 മണിക്കൂറിൽ ശക്തമായ കാറ്റിന് സാധ്യത; കോഴിക്കോട് ഉൾപ്പടെ ഏഴ് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്
കോഴിക്കോട്: അടുത്ത 3 മണിക്കൂറിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കോഴിക്കോട് ഉൾപ്പടെ ഏഴ് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ
കോഴിക്കോടിന് പിന്നാലെ തൃശ്ശൂരും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ഏഴാം ക്ലാസ്സുകാരി ചികിത്സയിൽ
തൃശ്ശൂർ: തൃശ്ശൂരില്‍ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ ഏഴാം ക്ലാസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി എറണാകുളത്ത് ചികിത്സയില്‍ ആണ്. ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നായി മൂന്നു കുട്ടികളാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. കഴിഞ്ഞയാഴ്ച പയ്യോളി തിക്കോടി സ്വദേശിയായ പതിനാല്
‘കമന്റ് ബോക്‌സിലെ നിങ്ങളുടെ ക്രിയാത്മകത ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്, അവധി രസമാണ്, എന്നാല്‍…” സോഷ്യല്‍ മീഡിയയിലൂടെ അവധി ചോദിച്ചവര്‍ക്ക് മാസ് മറുപടിയുമായി കോഴിക്കോട് ജില്ലാ കലക്ടര്‍
കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെ മഴ അവധി ചോദിച്ചവര്‍ക്ക് മാസ് മറുപടിയുമായി കോഴിക്കോട് ജില്ലാ കലക്ടര്‍ സ്നേഹിൽ കുമാർ സിംഗ്. ‘അവധി രസമാണ്, എന്നാല്‍ പഠനം അതിലേറെ രസമുള്ളതല്ലേ’ എന്നാണ് കലക്ടര്‍ മറുപടി കുറിപ്പില്‍ പറയുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന മഴയുടെ അളവ്, തീവ്രത, പുഴകളിലെ ജല നിരപ്പ്, വെള്ളക്കെട്ട് സാധ്യത, മണ്ണിടിച്ചില്‍ ഭീഷണി, വിദ്യാര്‍ത്ഥികള്‍ക്കും
ബോക്സോഫീസ് കീഴടക്കി പ്രഭാസിന്റെ കല്‍ക്കി, മലയാളത്തിലേക്ക് മൊഴി മാറ്റിയത് കോഴിക്കോട്ടുകാരി നീരജ; അഭിമാനം..!
ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് പ്രഭാസ് നായകനായെത്തിയ കല്‍ക്കി 289 എഡി. ‘കൽക്കി’യുടെ മലയാള മൊഴിമാറ്റ സംഭാഷണങ്ങളെഴുതിയത് നീരജ അരുണാണ്. നീരജ കോഴിക്കോട്ടുകാരിയാണെന്നതാണ് മലയാള സിനിമാ പ്രേഷകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഒരുപാട് ആസ്വദിച്ചാണ് നീരജ മൊഴിമാറ്റ ജോലി ചെയ്യുന്നത്. അഞ്ചു വർഷമായി നീരജ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. തിരക്കഥ എഴുതുന്ന അതേ ബുദ്ധിമുട്ട് തന്നെയുണ്ട് മൊഴിമാറ്റ സംഭാഷണങ്ങളെഴുതാനും