Tag: KOYILANDY

Total 421 Posts

അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി ജില്ലയിലെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷന്‍; കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

സ്വന്തം ലേഖകൻ കൊയിലാണ്ടി: കൊവിഡ് മഹാമാരിക്കെതിരായ യുദ്ധത്തില്‍ വിശ്രമമില്ലാതെ പോരാടുമ്പോഴും അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പൊലീസ് സ്റ്റേഷനുകളില്‍ ഒന്നായ കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍. നഗരത്തില്‍ മിനി സിവില്‍ സ്റ്റേഷന് എതിര്‍ വശമായി ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന സ്‌റ്റേഷന്റെ അവസ്ഥ ഇന്ന് പരിതാപകരമാണ്. വടകര പൊലീസ് സ്റ്റേഷനെക്കാള്‍ കൂടുതല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന

കൊയിലാണ്ടി നമ്പ്രത്തുകരയിൽ പെൺകുട്ടി കിണറ്റിൽ വീണ് മരിച്ച നിലയിൽ, മരിച്ചത് 19 വയസ്സുകാരി സൂര്യ

കൊയിലാണ്ടി: കൊയിലാണ്ടി നമ്പ്രത്തുകരയിൽ പെൺകുട്ടിയെ കിണറ്റിൽവീണ് മരിച്ച നിലയിൽ കണ്ടെത്തി. 19 വയസുള്ള സൂര്യയാണ് മരിച്ചത്. കൊയിലാണ്ടി നമ്പ്രത്ത്കര കല്ലിൽ വീട്ടിൽ കുഞ്ഞിരാമന്റെ മകളാണ്. ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആൾമറയില്ലാത്ത കിണറിൽ വെള്ളം കോരുന്നതിനിടയിൽ അബദ്ധത്തിൽ വീണത് ആകാമെന്നാണ് നാട്ടുകാർ പറയുന്നത്. അമ്മ: ബിന്ദു. സഹോദരങ്ങൾ: സുരജ,

കൊയിലാണ്ടി ഗവ: ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; താത്പര്യമുള്ളവര്‍ ഉടന്‍ അപേക്ഷിക്കുക

കൊയിലാണ്ടി: ഗവ.ഐ.ടി.ഐ യില്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം ആന്റ് മെയിന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി/എന്‍എ സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന

കനത്ത മഴയും കാറ്റും; നടുവത്തൂരില്‍ വീടിനു മുകളില്‍ തെങ്ങ് വീണ് മേല്‍ക്കുര തകര്‍ന്നു

കൊയിലാണ്ടി: കൊയിലാണ്ടി നടുവത്തൂരില്‍ ശക്തമായ ചുഴലിക്കാറ്റില്‍ വീടിനു മുകളില്‍ തെങ്ങ് വീണു. നടുവത്തൂര്‍ പോസ്റ്റ് ഓഫീസ് പരിസരത്തെ എടവന മീത്തല്‍ നാരായണന്‍ നായരുടെ ഓടുമേഞ്ഞ വീടീനു മുകളിലാണ് തെങ്ങ് വീണത്. കഴിഞ്ഞ ആഴ്ചയാണ് നാരായണന്റെ വീടിന്റെ പഴകിയ മേല്‍ക്കൂര മാറ്റി നിര്‍മ്മിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റില്‍, സമീപത്തെ എടവന മീത്തല്‍ രാധാകൃഷ്ണന്റെ വീടിനു മുകളിലും

വീട്ടിലേക്കുള്ള സാധനങ്ങളായിരുന്നു കയ്യില്‍, പെങ്ങളെ ചേര്‍ത്തു പിടിച്ച് നടന്നത് മരണത്തിലേക്കായിരുന്നു, നാടിനു നൊമ്പരമായി മുചുകുന്ന് സ്വദേശികളായ സഹോദരങ്ങളുടെ മരണം

കൊയിലാണ്ടി: ദേശീയ പാതയില്‍ കൊല്ലം ടൗണില്‍ ടാങ്കര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചത് നാടിനാകെ നൊമ്പരമായി. മുചുകുന്ന് ഓട്ടു കമ്പനിയക്ക് സമീപം ചെറുവത്ത് ഇമ്പിച്ചി അലിയുടെ മകന്‍ മുഹമ്മദ് ഫാസിലും(25 ), സഹോദരി ഫാസിലയുമാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കറ്റ ഇരുവരെയും ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും

പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; അഖിലേന്ത്യ കരിദിനത്തില്‍ കൊയിലാണ്ടിയില്‍ പങ്കെടുത്തത് 1419 കുടുംബങ്ങള്‍

കൊയിലാണ്ടി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംഘടിപ്പിച്ച കരിദിനത്തില്‍ കൊയിലാണ്ടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. കേരള കര്‍ഷകസംഘം കൊയിലാണ്ടി ഏരിയയില്‍ 13 മേഖലാ കമ്മറ്റിക്കൂ കീഴില്‍ 135 യൂണിറ്റുകളിലായി 1419 വീടുകളില്‍ കര്‍ഷകര്‍ കരിദിനത്തില്‍ പങ്കാളികളായി. പോരാട്ടത്തില്‍ അണിചേര്‍ന്ന മുഴുവന്‍ രാജ്യ സ്നേഹികളേയും കൊയിലാണ്ടി ഏരിയാ കമ്മറ്റിക്കു വേണ്ടി അഭിവാദ്യം ചെയ്യുന്നുവെന്ന്

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊയിലാണ്ടിയില്‍ എന്‍.സി.പി പ്രതിഷേധം

കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ആറ് മാസമായി പോരാടിക്കൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊയിലാണ്ടിയില്‍ എന്‍ .സി.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി.രമേശന്‍, കെ.കെ ശ്രീഷു, പി.പുഷ്പജന്‍, പി.എന്‍.ബി നടേരി, എം.കെ.ശ്രീധരന്‍, എന്‍.കെ. സത്യന്‍, പി.എം.സുമേഷ് എന്നിവര്‍ പങ്കെടുത്തു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാനതലത്തില്‍ എന്‍.സി.പി നടത്തുന്ന

കൊയിലാണ്ടിയില്‍ ഇന്ന് രേഖപ്പെടുത്തിയ കോവിഡ് പോസിറ്റീവ് കേസുകള്‍-242, വിശദാംശങ്ങള്‍ വായിക്കാം

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 242 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയില്‍ 18 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍ കൂടി ചേര്‍ത്താണ് 210 എന്ന കണക്ക്. നിലവില്‍ രോഗബാധിതര്‍ കൂടുതലുള്ള പല

മനാഫ് സാഹോദര്യം കാത്തു സൂക്ഷിച്ച നല്ല മനുഷ്യനായിരുന്നു; ജീവിക്കാൻ കൊതിച്ച അനേകർക്ക് സ്നേഹമായിരുന്നു, പക്ഷേ കുതിച്ചെത്തിയ ലോറി എല്ലാം ചതച്ചരച്ചു, കൊയിലാണ്ടിയിലെ അപകടത്തിൽ നമുക്ക് നഷ്ടമായത് നന്മയുള്ള മനുഷ്യനെ

കൊയിലാണ്ടി: കോവിഡ് മഹാമാരി നമ്മെയാകെ ദുരിതത്തിലും ഭയത്തിലും കൊണ്ടുചെന്നെത്തിച്ചതിനിടയിലാണ് കൊയിലാണ്ടിയിൽ നിന്ന് ഒരു ദു:ഖ വാർത്ത കൂടി നമ്മൾ കേട്ടത്. ബൈക്കിൽ ലോറിയിടിച്ച് വെറ്റിലപ്പാറ സ്വദേശി അബ്ദുൾ മനാഫ് മരിച്ചെന്ന വാർത്ത. പൂക്കാട്, വെറ്റിലപ്പാറ പ്രദേശത്തെയാകെയും മനാഫിനെ നേരിയതെങ്കിലും പരിചയമുള്ള ഓരോ വ്യക്തിയേയും ഏറെ വേദനിപ്പിച്ചു ഈ വിയോഗം. അതിന് കാരണം മനാഫ് ഈ നാടിനോടും

കൊയിലാണ്ടി ഗവ. ആശുപത്രിയിലേക്ക് വാട്ടര്‍ ഫില്‍റ്റര്‍ സംഭാവന നല്‍കി

കൊയിലാണ്ടി: ഹനീഷ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ഇ.മോഹന്‍ദാസിന്റെ ഇരുപത്തി രണ്ടാം ചരമ ദിനത്തില്‍ സേവന പ്രവര്‍ത്തനം ചെയ്ത് കുടുംബാഗങ്ങള്‍. കൊയിലാണ്ടി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് വാട്ടര്‍ ഫില്‍റ്റര്‍ യൂണിറ്റ് സംഭാവന നല്‍കിയാണ് മോഹന്‍ദാസിന്റെ കുടുംബാഗങ്ങള്‍ മാതൃകയായത്. ചടങ്ങില്‍ കൊയിലാണ്ടി ചെയര്‍പേഴ്‌സണ്‍ കെ സുധ, സൗമ്യ മോഹന്‍ദാസ്, ഹനീഷ് ദാസ് എന്നിവര്‍ പങ്കെടുത്തു. കൃത്യമായു കോവിഡ് പ്രോട്ടോടക്കോള്‍ പാലിച്ചാണ്

error: Content is protected !!