Tag: KOYILANDY

Total 421 Posts

കൊയിലാണ്ടിയിലും ചാരിറ്റി തട്ടിപ്പ്; ജീവകാരുണ്യത്തിനെന്ന പേരില്‍ ബസ് സ്റ്റാന്റില്‍ പണം പിരിച്ച സംഘം പിടിയില്‍

കൊയിലാണ്ടി: ചാരിറ്റിയുടെ പേരില്‍ പണം തട്ടുന്ന സംഘം പിടിയില്‍. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ വച്ചാണ് സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരുടെ കയ്യില്‍ നിന്ന് നിരവധി വ്യാജരേഖകളും പിടികൂടി. അസുഖം ബാധിച്ച തൃശൂര്‍ സ്വദേശി ഷിജുവിന്റെ പേരിലാണ് സംഘം കൊയിലാണ്ടിയില്‍ നിന്ന് ധനസമാഹരണം നടത്തിയത്. തൃശൂര്‍ ജില്ലയിലെ തന്നെ ആതിരപ്പിള്ളി സ്വദേശികളാണ് കസ്റ്റഡിയിലായത്. ഇവരുടെ വാഹനവും

കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി സിൽക്ക് ബസാറിനടുത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രെയിൻ ആണ് തട്ടിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. Updating… Summary: A young man died after being hit by a train in

കൊയിലാണ്ടി-അഞ്ചാംപീടിക റോഡില്‍ അരിക്കുളത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതി പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു; ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടു

അരിക്കുളം: കൊയിലാണ്ടി അഞ്ചാംപീടിക റോഡില്‍ അരിക്കുളം സര്‍വീസ് സഹകരണ റോഡിന് സമീപം ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി. പൈപ്പ് തകര്‍ന്ന് ശക്തമായി വെള്ളം ചീറ്റിയതിനെ തുടര്‍ന്ന് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. അരിക്കുളത്തുനിന്നുമുള്ള വാഹനങ്ങള്‍ കൊയിലാണ്ടി നടുവത്തൂര്‍ നടേരിക്കടവ് മുത്താമ്പി

കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പുകള്‍, സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം; റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളിയാഴ്ച എത്തുമ്പോള്‍ ആവശ്യങ്ങള്‍ നിറവേറുമെന്ന പ്രതീക്ഷയില്‍ കൊയിലാണ്ടി

കൊയിലാണ്ടി: ഓരോ ദിവസവും ആയിരങ്ങള്‍ ആശ്രയിക്കുന്ന, ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍. എന്നാല്‍ പലവിധ പരിമിതികളാല്‍ വീര്‍പ്പുമുട്ടുന്ന കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ ആവശ്യങ്ങള്‍ എന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. എത്രയോ കാലമായി യാത്രക്കാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളില്‍ ഒന്ന് പോലും ഇനിയും നടപ്പായിട്ടില്ല. കൊയിലാണ്ടി ന്യൂസ് ഡോട് കോം ഉള്‍പ്പെടെയുള്ള എല്ലാ മാധ്യമങ്ങളും

‘ആ ചെറുപ്പക്കാരുടെ മനസ്സിൽ പുഴുവരിച്ചു കിടപ്പിലായ ആ സ്ത്രീ മാത്രമായിരുന്നു’, ചെറിയൊരു പീടികമുറിയിൽ ആരംഭിച്ച പാലിയേറ്റിവ് പ്രവർത്തനങ്ങൾ ഇന്ന് നാല് ഏക്കർ സ്ഥലത്ത് അന്താരഷ്ട്ര നിലവാരത്തിൽ; നെസ്റ്റിന്റെ കഥ നജീബ് മൂടാടിയുടെ ഹൃദയസ്പർശിയായ വാക്കുകളിലൂടെ

കൊയിലാണ്ടി: അന്ന് ആ ചെറുപ്പക്കാർക്കും അറിയില്ലായിരുന്നു, എന്ത് ചെയ്യണമെന്ന്. നിസ്സഹായതയുടെ ഇരുണ്ട നിഴലിൽ കിടക്കുന്ന സ്ത്രീയ്ക്ക് പ്രതീക്ഷയുടെ അൽപ്പം പൊൻ വെളിച്ചം നൽകണമെന്ന ആഗ്രഹം, അങ്ങനെ തുടങ്ങിയ ചെറിയൊരു പണപ്പിരിവിൽ തുടങ്ങി, ഇന്ന് ഇങ്ങെത്തി നിൽക്കുന്നതാകട്ടെ നാല് ഏക്കർ സ്ഥലത്ത് എല്ലാ ആധുനിക സൗകര്യത്തോടുകൂടി നിർമ്മിച്ച കെട്ടിടത്തിൽ. ലോകത്തിനു മുൻപിൽ തന്നെ കൊയിലാണ്ടിക്ക് വലിയൊരു അഭിമാനമായി

കൊയിലാണ്ടിയിൽ ലോറി ബൈക്കിൽ ഇടിച്ച് അപകടം; മൂടാടി സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ മരിച്ചു

കൊയിലാണ്ടി: ബൈക്കിൽ ലോറിയിടിച്ച് കൊയിലാണ്ടിയിൽ യുവാവിന് ദാരുണാന്ത്യം. മൂടാടി ഹിൽബസാർ കളരി വളപ്പിൽ മുഫീദ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെ കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപമുള്ള ബി.ഇ.എം സ്കൂളിന് സമീപമാണ് സംഭവം. മുഫിദ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി വന്നു തട്ടുകയായിരുന്നു. ബ്രേക്ക് പിടിച്ചെങ്കിലും ബൈക്ക് യാത്രികർ മറിഞ്ഞു വീഴുകയായിരുന്നു. ഇവരെ ഇടിച്ചിട്ട

രാത്രി വരെ നീണ്ട പരിശോധന; ചാരായം വീട്ടിൽ സൂക്ഷിച്ചതിന് കൊയിലാണ്ടി കൊല്ലം സ്വദേശിനിയായ യുവതി പിടിയിൽ; പിടികൂടിയത് 20 ലിറ്റർ ചാരയാവും 650 ലിറ്റർ വാഷും വാറ്റുപകരണങ്ങളും

കൊയിലാണ്ടി: വീട്ടിൽ വാറ്റ് ചാരായം സൂക്ഷിച്ചതിന് യുവതി പിടിയിൽ. കൊയിലാണ്ടി മന്ദമംഗലം സ്വദേശി പ്രീജയെയാണ് കൊയിലാണ്ടി എക്സൈസ് പിടികൂടിയത്. ചാരയാവും 650 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ഇവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ഇന്നലെ വൈകിട്ടാണ് എക്സൈസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ചാരായം വാറ്റി വ്യാപകമായി വിതരണം ചെയ്യുന്നതായി ഇവർക്കെതിരെ പരാതി ലഭിച്ചിരുന്നു. പരിശോധനയിൽ ഇരുപത് ലിറ്റർ

സംസ്ഥാന അംഗീകാരത്തിന്റെ നിറവില്‍ അരിക്കുളം ഹയര്‍സെക്കന്ററി സ്‌കൂള്‍; എന്‍.എസ്.എസ് തനതിടത്തിന് റീജിയണല്‍ തലത്തില്‍ ഒന്നാം സ്ഥാനം

അരിക്കുളം: കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന് വീണ്ടും സംസ്ഥാന അംഗീകാരം. റീജിയണല്‍ തലത്തില്‍ മികച്ച തനതിടത്തിനുള്ള ഒന്നാം സ്ഥാനം സ്‌കൂള്‍ നിര്‍മ്മിച്ച തനതിടത്തിനാണ്. ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് സംസ്ഥാന തലത്തില്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് തനതിടം. സ്‌കൂള്‍ ക്യാമ്പസില്‍ എന്‍.എസ്.എസിന്റെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, വളണ്ടിയര്‍മാര്‍ പരിപാലിക്കുന്ന ഒരിടം എന്നതാണ് പദ്ധതി. സംസ്ഥാനത്താകെ 1300ല്‍ ഏറെ

ചെണ്ട കൊട്ടി വീടുകൾ കയറിയിറങ്ങി പ്രശ്നം അവതരിപ്പിച്ചു, കൊട്ടും പാട്ടുമായി നാടൊന്നിച്ചു, തങ്ങളുടെ നാടിന്റെ മുഖമുദ്രയായിരുന്ന തോടിനെ തിരികെ കൊണ്ടുവരാൻ; മാലിന്യ മുക്തയായി കൊടക്കാട്ടുമുറിയിലെ കൊന്നക്കൽ – എടക്കണ്ടി തോടിന് ഇത് രണ്ടാം ജന്മം

സുഹാനി എസ് കുമാർ കൊയിലാണ്ടി: ‘ഇത്തവണത്തെ വേനൽ പ്രശ്നമാവുമോ, ഏയ് കൊന്നക്കൽ – എടക്കണ്ടി തോട് ഉണ്ടല്ലോ’, കുളിക്കാനും കുടിക്കാനും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനും നമ്മുടെ വറ്റാത്ത നീരുറവയല്ലേ അത്’. ഒരു നാടിൻറെ തന്നെ മുഖമുദ്രയായിരുന്നു കൊന്നക്കൽ – എടക്കണ്ടി തോട്. പ്രദേശവാസികളുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയിരുന്നു എന്നും പറയാം. എന്നാൽ കാലം കടന്നു

ചെമ്മീനുണ്ട്, സ്രാവുണ്ട്, നീലത്തിമിംഗലമുണ്ട്… ദേഹത്താകെ മീനുകളുടെ രൂപം ‘ടാറ്റൂ അടിച്ച്’ ഒരു മീന്‍! കൊയിലാണ്ടി ഹാര്‍ബറിലെ സെന്റര്‍ വള്ളക്കാര്‍ക്ക് ലഭിച്ച മീനിന്റെ വിശേഷങ്ങള്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: ദേഹം നിറയെ ടാറ്റൂ അടിച്ച ഒരു മീന്‍! ഇന്ന് രാവിലെ കിട്ടിയ മീന്‍ കണ്ടപ്പോള്‍ കൊയിലാണ്ടിയിലെ സെന്റര്‍ വഞ്ചി ഗ്രൂപ്പിലെ മത്സ്യത്തൊഴിലാളികള്‍ക്ക് തോന്നിയത് ഇതാണ്. അത്തരമൊരു മീനിനെ ജീവിതത്തിലാദ്യമായാണ് അവര്‍ കാണുന്നത്. നാല്‍പ്പതോളം തൊഴിലാളികളുമായി ഇന്ന് കടലില്‍ പോയ സെന്റര്‍ വഞ്ചി ഗ്രൂപ്പിന്റെ ബോട്ടിലാണ് ഈ അപൂര്‍വ്വ മീനിനെ കിട്ടിയത്. പൈന്തി എന്ന മീനാണ്

error: Content is protected !!