Tag: KOYILANDY

Total 421 Posts

സിവിക് ചന്ദ്രനെതിരായ കൊയിലാണ്ടിയിലെ പീഡന കേസ്: പാഠഭേദം നല്‍കിയ ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് റദ്ദാക്കി

കോഴിക്കോട്: സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടിയിലെ യുവതി നല്‍കിയ പീഡന കേസില്‍ പാഠഭേദം നല്‍കിയ ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് റദ്ദാക്കി. ലേബര്‍ കമ്മീഷണര്‍ ആണ് റിപ്പോര്‍ട്ട് റദ്ദാക്കിയത്. അതിജീവിത നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഈ ഉത്തരവുണ്ടായത്. ഇനി പരാതിക്കാരിക്ക് ജില്ലയില്‍ കളക്ടറുടെ കീഴിലുള്ള ലോക്കല്‍ കമ്മിറ്റി മുമ്പാകെ പുതിയ പരാതിനല്‍കാം. ചട്ടവിരുദ്ധമായി രൂപീകരിച്ച കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടാണ്

കൊയിലാണ്ടി താലൂക്കിലെ പഞ്ചായത്തുകളിലെ വയൽ നികത്തൽ, അനധികൃത ക്വാറി എന്നിവ വർധിക്കുന്നു; കർശന നടപടി സ്വീകരിക്കുമെന്ന് വികസന സമിതി യോഗം

പേരാമ്പ്ര: കൊയിലാണ്ടി താലൂക്കിലെ പഞ്ചായത്തുകളിൽ വർധിച്ചു വരുന്ന തോട് – വയൽ നികത്തൽ, അനധികൃത ക്വാറി നടത്തിപ്പ് എന്നിവക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനമായി. കരുവോട് ചിറയിലടക്കം നടക്കുന്ന അനധികൃത നികത്തലിനെക്കുറിച്ച് ആർ.എം.പി. പ്രതിനിധി എം.കെ. മുരളീധരൻ വികസന സമിതിയിൽ രേഖാമൂലം ഉന്നയിച്ച പരാതിയിലാണ് തീരുമാനം. തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യു,

കൊയിലാണ്ടി പന്തലായനി കാട്ടുവയലിൽ അക്ലാരി വസന്ത നിവാസിൽ ആവണി അന്തരിച്ചു, പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിന് വ്യാഴാഴ്ച അവധി

കൊയിലാണ്ടി: പന്തലായനി കാട്ടുവയലിൽ അക്ലാരി (വസന്ത നിവാസിൽ) ആവണി അന്തരിച്ചു. പതിനേഴ് വയസായിരുന്നു. സുരേഷ് ബാബുവിന്റെയും സുസ്മിത (കെ.എസ്.ആർ.ടി.സി കണ്ടക്ടർ) യുടെയും ഏക മകളാണ്. പന്തലായനി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്സ് ടു വിദ്യാർത്ഥിനിയാണ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും. ആവണിയുടെ

മുന്‍ഗണനാ കാര്‍ഡുകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നവരെ കുടുക്കാന്‍ ഓപ്പറേഷന്‍ യെല്ലോ; മേപ്പയ്യൂരും പരിസരപ്രദേശങ്ങളില്‍ നിന്നും പിടിച്ചെടുത്തത് പതിനൊന്ന് കാര്‍ഡുകള്‍, പിഴ ഈടാക്കി

മേപ്പയ്യൂര്‍: സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി വ്യാപകപരിശോധന. മേപ്പയ്യൂര്‍ പഞ്ചായത്തിലും, മഞ്ഞക്കുളം, വിളയാട്ടൂര്‍ പ്രദേശങ്ങളിലും കൊയിലാണ്ടി താലൂക്കിലെ വിവിധ ഭാഗങ്ങളിലും താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മേപ്പയ്യൂര്‍ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനകളില്‍ അനര്‍ഹമായി കൈവശം വെച്ച പതിനൊന്ന് റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും അനധികൃതമായി അനര്‍ഹ കാര്‍ഡുകള്‍ കൈവശംവെച്ച സർക്കാർ,

ജീവനെടുക്കുന്ന മരണപ്പാച്ചിൽ അവസാനിക്കണം: കൊയിലാണ്ടയിൽ യാത്രക്കാരിക്ക് അപകടമുണ്ടാക്കും വിധം നിയമം ലംഘിച്ച രണ്ട് ബസുകൾക്കും ഡ്രൈവർമാർക്കുമെതിരെ നടപടി, തെളിവായത് സി.സി.ടി.വി ദൃശ്യങ്ങൾ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ യാത്രക്കാരിക്ക് അപകടം സംഭവിക്കും വിധം ട്രാഫിക് നിയമം ലംഘിച്ച് ബസ്സ് ഓടിച്ച ഡ്രൈവർക്കും ബസ്സിനുമെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കൊയിലാണ്ടി ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ബസിനെ അപകടകരമായി രീതിയില്‍ ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക് ചെയ്ത സംഭവത്തിലാണ് നടപടി. ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

കണ്ണൂരിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ സ്ത്രീകള്‍ കൊയിലാണ്ടിയില്‍ പിടിയില്‍; പ്രതികളെ കുടുക്കിയത് ജ്വല്ലറി ഉടമയുടെ ജാഗ്രത

കൊയിലാണ്ടി: കണ്ണൂരിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ സ്ത്രീകള്‍ കൊയിലാണ്ടിയില്‍ മോഷണശ്രമത്തിനിടെ പിടിയില്‍. ആന്ധ്ര കടപ്പ് ജില്ലയിലെ സഹോദരിമാരായ കനിമൊഴി (38), ആനന്ദി (40) എന്നിവരാണ് പിടിയിലായത്. കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയില്‍ സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനെ എത്തിയതായിരുന്നു ഇവര്‍. ജ്വല്ലറി ഉടമ ഉമ്മത്ത് സേട്ടുവിന്റെ മകന്‍ ഇവര്‍ കടയിലെക്ക് കയറിയപ്പോള്‍ ഇവരെ തിരിച്ചറിയുകയും കടയില്‍ പിടിച്ചു വെക്കുകയുമായിരുന്നു.

വിദ്യാര്‍ത്ഥിനിയോട് ബസ് കണ്ടക്ടര്‍ മോശമായി പെരുമാറിയെന്ന് ആരോപണം; കൊയിലാണ്ടിയില്‍ ബസ് തടഞ്ഞ് എസ്.എഫ്.ഐ, സര്‍വ്വീസ് നിര്‍ത്തിവച്ച് ബസ്സുകള്‍

കൊയിലാണ്ടി: സര്‍വ്വീസ് നിര്‍ത്തി വച്ച് കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലെ സ്വകാര്യ ബസ്സുകള്‍. വിദ്യാര്‍ത്ഥികളുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിയത്. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലെ ഒരു ബസ് എസ്.എഫ്.ഐ തടഞ്ഞതോടെയാണ് റൂട്ടിലെ എല്ലാ ബസ്സുകളും സര്‍വ്വീസ് നിര്‍ത്തിയത്. കുറുവങ്ങാട് ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥിനിയോട് ബസ് കണ്ടക്ടര്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ ബസ് തടഞ്ഞത്. പ്രശ്‌നത്തിന് പരിഹാരമാകാതെ ബസ് വിടില്ല

തൊഴിൽ സാധ്യതയുള്ള കോഴ്സ് പഠിക്കാം, ഉടനെ തന്നെ ജോലിയും നേടാം; കൊയിലാണ്ടി ജി.വി.എച്ച്.എസ്.എൽ നൈപുണ്യ പരിശീലന കേന്ദ്രത്തിന് അനുമതി

കൊയിലാണ്ടി: കൊയിലാണ്ടിക്കാർക്കൊരു സന്തോഷ വാർത്ത. കഴിവിനനുസരിച്ചുള്ള കോഴ്സ് പഠിക്കാം, ജോലിയും നേടാം. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എൽ നൈപുണ്യ പരിശീലന കേന്ദ്രത്തിനു അനുമതി. അറിവും, നൈപുണ്യവും, എല്ലാവരിലും എത്തിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ പഞ്ചായത്തിൻ്റെയും സംയുക്ത പ്രയത്നത്തതോടെ അനുവദിച്ച തൊഴിൽ നൈപുണ്യകന്ദ്രം കൊയിലാണ്ടി വി.എച്ച്.എസ്.എസ് ൽ ആണ് അനുമതി ലഭിച്ചത്. തൊഴിൽ സാധ്യതയുള്ള രണ്ട് കോഴ്‌സുകൾക്കാണ് അനുമതി

പത്താമുദയം കഴിഞ്ഞു, ഇനി കലയും ഭക്തിയും ഒത്തുചേരുന്ന തെയ്യക്കാലം; കൊയിലാണ്ടി കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്രത്തിൽ തിറയാട്ടം, തെയ്യക്കോലത്തിൽ നിറഞ്ഞാടി നിധീഷ് കുറുവങ്ങാട്

കൊയിലാണ്ടി: ഇരുട്ടിന്റെ മറ നീക്കി ചൂട്ട് കറ്റകൾ തെളിഞ്ഞു, സന്ധ്യമയങ്ങിയതോടെ ചെണ്ടപ്പുറത്തെ കോൽത്താളങ്ങൾ നാല് ദിക്കിലും തെയ്യത്തിന്റെ പുറപ്പാട് അറിയിച്ചു. കണയങ്കോട് കിടാരത്തിൽ ശ്രീ. തലച്ചില്ലോൻ-ദേവീ ക്ഷേത്രത്തിൽ കാൽ ചിലമ്പ് കിലുക്കി, ദൈവവിളിയോടെ തെയ്യം പാഞ്ഞെത്തി. ഇന്നലെ തുലാപ്പത്ത് ഉത്സവത്തിൽ നിധീഷ് കുറുവങ്ങാട് തെയ്യം കെട്ടിയാടിയപ്പോൾ കൊയിലാണ്ടിയിലെങ്ങും കലയും ഭക്തിയും ഒന്നു ചേർന്ന അപൂർവ്വ അനുഭൂതി.

പൊലീസ് സ്മൃതി ദിനത്തോട് അനുബന്ധിച്ച് കൊയിലാണ്ടിയില്‍ മിനി മാരത്തോണ്‍; വിജയികള്‍ക്ക് സമ്മാനവും ട്രോഫിയും വിതരണം ചെയ്ത് ചക്കിട്ടപ്പാറ സ്വദേശി ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോം

കൊയിലാണ്ടി: പൊലീസ് സ്മൃതി ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് കൊയിലാണ്ടിയിൽ മിനി മാരത്തോൺ നടത്തി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാരത്തോൺ ഒളിമ്പ്യൻ നോഹ നിർമ്മൽ ടോം ഉദ്ഘാടനം ചെയ്തു. അറുപതോളം സേനാംഗങ്ങൾ പങ്കെടുത്ത മാരത്തോൺ പൊതുജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഡി.എച്ച്.ക്യു റിസർവ് ഇൻസ്പെക്ടർ ഇൻ-ചാർജ് റോയ്.പി.പി, കൊയിലാണ്ടി

error: Content is protected !!