Tag: KOYILANDY

Total 423 Posts

കെ ദാസൻ എംഎൽഎയുടെ വികസനച്ചിറകിൽ ഒരു പൊൻ തൂവൽ കൂടി; ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനത്തിനൊരുങ്ങി

കൊയിലാണ്ടി: കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചിറ്റാരി കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി . പാലത്തിലേക്കുള്ള സമീപ റോഡിന്റെ ടാറിങ് പ്രവർത്തി പുരോഗമിക്കുന്നു. ടാറിംഗ് പൂർത്തിയാകുന്നതോടെ റെഗുലേറ്റർ കം ബ്രിഡ്ജ് ഗതാഗതത്തിന് തുറന്നുകൊടുക്കും. പുഴയിലെ വെള്ളം നിയന്ത്രിക്കുന്നതിനുള്ള ഷട്ടർ പ്രവർത്തിക്കാൻ വൈദ്യുതിയോ, ജനറേറ്ററോ വേണം. ഇതിന് പി.ഡബ്ലു.ഡി ഇലക്ട്രിക്കൽ വിഭാഗം

മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകൾ ജനുവരി 1 ന് ആരംഭിക്കും

കൊയിലാണ്ടി: കോവിഡ് മൂലം മാസങ്ങളായി അടഞ്ഞുകിടക്കുന്ന സ്കൂളുകളിലെ 10, 12 ക്ലാസുകളും വി.എച്ച്.എസ്.ഇ രണ്ടാം വർഷ ക്ലാസുകളും സംശയ ദുരീകരത്തിനും പ്രാക്ടിക്കലിനും പരിശീലനങ്ങൾക്കും വേണ്ടി മാനദണ്ഡങ്ങൾക്ക് വിധേയമായി ജനുവരി ഒന്നു മുതൽ ആരംഭിക്കാൻ നടപടികൾ തുടങ്ങി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സ്കൂളുകൾ തുറക്കുന്നത്. തുറക്കുന്നതിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ സഹായത്തോടെ ഏകോപിച്ചു നടത്തേണ്ടുന്ന ക്രമീകരണങ്ങൾ

സുധ കിഴക്കെപ്പാട്ടിനെ തിരഞ്ഞെടുത്തു; പി.പി.ഇ കിറ്റ് ധരിച്ച് വോട്ട് രേഖപ്പെടുത്തി കെ.ടി.സുമേഷ്

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടിനെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ 11 മണിക്കാണ് തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സുധ കിഴക്കെപ്പാട്ടിന് 25 വോട്ട് ലഭിച്ചപ്പോൾ, യു.ഡി.എഫിൽ നിന്ന് മത്സരിച്ച പി.രത്നവല്ലിക്ക് 16 വോട്ടും, ബി.ജെ.പി സ്ഥാനാർത്ഥി സിന്ധു സുരേഷിന് 3 വോട്ടും ലഭിച്ചു. തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി ജില്ല

ബ്ലൂ ഫ്ലാഗ് ഉയർത്തി കാപ്പാട് തീരം

കൊയിലാണ്ടി: അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച കാപ്പാട് ബീച്ചിൽ ഇന്ന് ഔദ്യോഗികമായി ബ്ലൂ ഫ്ലാഗ് ഉയർത്തി. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനാണ് ഫ്ലാഗ് ഉയർത്തിയത്. ഉയർന്ന പാരിസ്ഥിതിക ഗുണനിലവാരത്തെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് നൽകുന്ന അംഗീകാരമാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ. ഇന്ത്യയിൽ ഈ വർഷം ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ

നഗരസഭ അദ്ധ്യക്ഷൻമാരെ ഇന്ന് തിരഞ്ഞെടുക്കും

കൊയിലാണ്ടി: സംസ്ഥാനത്ത് നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ചെയർമാൻ തിരഞ്ഞെടുപ്പും, ഉച്ചയ്ക്ക് 2 മണിക്ക് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പുമാണ് നടക്കുക. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു സ്ഥാനാർത്ഥി മാത്രമാണുള്ളതെങ്കിൽ അവരെ വിജയിയായി പ്രഖ്യാപിക്കും. ഒന്നിലേറെ സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും. ഓപ്പൺ ബാലറ്റ് മുഖേനയാണ്

കോടതിയെയും നഗരസഭയെയും വെല്ലുവിളിച്ച് കൊയിലാണ്ടിയിൽ കെട്ടിട നിർമ്മാണം

കൊയിലാണ്ടി: കോടതി ഉത്തരവും നഗരസഭാ നടപടികളും വെല്ലുവിളിച്ച് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ കെട്ടിട നിർമ്മാണം. പഴകി പൊളിഞ്ഞ് വീണ കെട്ടിടം പൂർണമായി പൊളിച്ച് നീക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അവധി ദിനമായ ഇന്ന് പുലർച്ചെ ഒരു സംഘം തൊഴിലാളികളെത്തി കെട്ടിത്തിന്റെ മെയിൻ വാർപ്പ് നടത്തി. ഷീറ്റ് കൊണ്ട് കെട്ടിടത്തിന്റെ മുൻഭാഗം മറച്ച ശേഷമായിരുന്നു പണി.

പഴമയുടെ പ്രൗഡിയോടെ കൊയിലാണ്ടി കോടതിക്ക് കവാടമൊരുങ്ങുന്നു

കൊയിലാണ്ടി: നൂറ്റാണ്ടുകൾ പഴക്കമുള്ള കൊയിലാണ്ടി കോടതിക്ക് ആകർഷകമായ കവാടമൊരുങ്ങുന്നു. പഴമയുടെ പ്രൗഡിയും ഗരിമയും പേറുന്ന മനോഹരമായ കവാടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. കെ.ദാസന്‍ എം.എല്‍.എ യുടെ ആസ്തിവികസന നിധിയില്‍ നിന്ന് അനുവദിച്ച 22 ലക്ഷം രൂപ ഉപയോഗിച്ചാണ് കവാടവും ചുറ്റുമതിലും പണിയുന്നത്. ദേശീയപാതയില്‍ നിന്നും ഒരു മീറ്റര്‍ പുറകോട്ട് നീക്കിയാണ് ചുറ്റുമതിലും കവാടവും നിര്‍മ്മിക്കുന്നത്. ഇരുന്നൂറ്

ജനുവരി ഒന്ന് മുതൽ കൊയിലാണ്ടി ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിൽ മാറ്റം

കൊയിലാണ്ടി: നിലവിൽ കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെട്ടിരുന്ന കൊയിലാണ്ടി ഗവ: ഐ.ടി.ഐ.മുതൽ ചേലിയ നടക്കൽ വരെയുള്ള പ്രദേശം, കൊണ്ടം വള്ളി, മനയടത്ത് പറമ്പ് ,ദയാ പെട്രോൾ പമ്പ് മുതൽ മാടാക്കര പള്ളി ,വസന്തപുരം, വരെയുള്ള പ്രദേശം തുടങ്ങിയ 25 ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന വൈദ്യുതി ഉപഭോക്താക്കളെ 2021 ജനുവരി മാസം ഒന്നാം തിയ്യതി

കർഷകസമരത്തിന് എസ് എഫ് ഐ യുടെ ഐക്യദാർഢ്യം

കൊയിലാണ്ടി: കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെ ഡൽഹിയിൽ ഒരു മാസത്തോളമായി നടക്കുന്ന കർഷക സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ് എഫ് ഐ. കൊയിലാണ്ടി ഏരിയകമ്മറ്റിയാണ് സായാഹ്നധാർണ സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ധർണ. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ഷിജു മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അമൽ രാജീവ് സ്വാഗതവും, പ്രസിഡണ്ട് ഫർഹാൻ അധ്യക്ഷത

കൊയിലാണ്ടിയിൽ സുധ കിഴക്കെപ്പാട്ട് ചെയർപേഴ്സൺ, അഡ്വ. കെ. സത്യൻ വൈസ് ചെയർമാൻ

കൊയിലാണ്ടി: നഗരസഭ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടിലിനെയും, വൈസ് ചെയർമാനായി അഡ്വ.കെ.സത്യനെയും ഇന്നു ചേർന്ന എൽ.ഡി.എഫ് കൊയിലാണ്ടി മുൻസിപ്പൽ കമ്മറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. യോഗത്തിൽ പി.കെ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ചന്ദ്രൻ, കെ.സത്യൻ, ഇ.കെ.അജിത്ത്, അഡ്വ.സുനിൽ മോഹൻ, ഇ.എസ്.രാജൻ, സി.സത്യചന്ദ്രൻ, രാമകൃഷ്ണൻ മാസ്റ്റർ, പി.കെ.കബീർ സലാല, ടി.കെ.രാധാകൃഷ്ണൻ, എം.റഷീദ്, ഹുസൈൻ തങ്ങൾ, മുജീബ് പാലക്കൽ, പി.കെ.ഭരതൻ, പി.വി.സത്യനാഥൻ എന്നിവർ

error: Content is protected !!