Tag: KOYILANDY
സമ്പൂർണ ഹോംലാബ് പ്രഖ്യാപനവുമായി കൊയിലാണ്ടി
കൊയിലാണ്ടി: അടച്ചിടപ്പെട്ട വിദ്യാലയങ്ങളുടെ ആഭിമുഖ്യത്തിൽ പ്രായോഗിക ശാസ്ത്ര വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന സമ്പൂർണ ഹോംലാബ് പ്രഖ്യാപനവുമായി കൊയിലാണ്ടി സബ് ജില്ല മാതൃകയായി. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡയറ്റിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘ഹോംലാബ് ഒരുക്കൽ ‘ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ‘വീട്ടിലൊരു ശാസ്ത്ര പരീക്ഷണശാല’ പൂർത്തീകരണത്തിൻ്റെ പ്രഖ്യാപനം പുതുവർഷദിനത്തിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവ്വഹിച്ചു. കോവിഡ് കാല അതിജീവന
കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്ക്; പരിഹാരം തേടി വടകര ആര്‍.ടി.ഒ എത്തി
കൊയിലാണ്ടി: കൊയിലാണ്ടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ വടകര ആര്‍.ടി.ഒ. വി.പി.അബ്ദുറഹ്മാമാന്‍ കൊയിലാണ്ടിയിലെത്തി. ബുധനാഴ്ച രാത്രിയാണ് അദ്ദേഹം സന്ദര്‍ശിച്ചത്. സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തിയുടെ ഭാഗമായി പഴയ സ്റ്റാന്റിനു മുന്‍വശം ദേശീയ പാതയില്‍ ടൈല്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ആരംഭിച്ചതോടെയാണ് കഴിഞ്ഞ ദിവസം ദേശീയ പാതയില്‍ രാവിലെ ആരംഭിച്ച ഗതാഗത കുരുക്ക് രാത്രി വൈകിയും അവസാനിച്ചിരുന്നില്ല. കഴിഞ്ഞ ആറ് മാസമായി
24ന്റെ ചെറുപ്പം, കാച്ചിയിൽ അജ്നഫ് ചരിത്രം രചിക്കുന്നു
ചേമഞ്ചേരി: ചെറുപ്പക്കാർ ഭരണസാരഥികൾ ആവുന്നത് ആഘോഷിക്കുകയാണ് കേരളം. ഈ വർഷത്തെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ നിരവധി ചെറുപ്പക്കാരെ മത്സര രംഗത്തിറക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. മത്സരിച്ച ചെറുപ്പക്കാരായ സ്ഥാനാർത്ഥികൾക്ക് നല്ല സ്വീകാര്യതയും പിന്തുണയും സമൂഹത്തിൽ നിന്ന് ലഭിക്കുകയും ചെയ്തു. എന്നാൽ ജയിച്ചു വന്ന ചെറുപ്പക്കാരെ ഭരണസാരഥ്യമേൽപ്പിച്ച് സി.പി.ഐ.എം മാതൃകകാട്ടിയപ്പോൾ കേരളം പുതുചരിത്രം രചിക്കുകയായിരുന്നു. 21 വയസ്സുമാത്രം പ്രായമുള്ള
ചെങ്ങോട്ട്കാവിൽ ഷീബ മലയിൽ പ്രസിഡണ്ട് പി.വേണു മാസ്റ്റർ വൈസ് പ്രസിഡണ്ട്
ചെങ്ങോട്ട്കാവ്: ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ഷീബ മലയിൽ ചുമതലയേറ്റെടുത്തു. എട്ടാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഷീബ നേരത്തെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എടക്കുളം ഡിവിഷനിൽ നിന്നും മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ന് കാലത്ത് 10 മണിക്ക് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ബിന്ദു വിനെ 6 നെതിരെ 9 വോട്ടുകൾക്കാണ് ഷീബ വിജയിച്ചത്. 2 അംഗങ്ങളുള്ള ബി.ജെ.പി
കൊയിലാണ്ടിയിൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണും; നഗരസഭാ ചെയർപേഴ്സൺ
കൊയിലാണ്ടി: നഗരത്തിലെ വർധിച്ചു വരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ശാസ്ത്രീയമായ സംവിധാനങ്ങൾ ഒരുക്കുമെന്ന് പുതുതായി അധികാരമേറ്റ നഗരസഭാ ചെയർപേഴ്സൺ കെ പി സുധ പറഞ്ഞു. മാധ്യമ പ്രവർത്തകരുമായുള്ള മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അവർ. റോഡരികിലെ പ്രവൃത്തി നടക്കുന്നതിനാലുള്ള താൽക്കാലിക കുരുക്ക് ഒഴിവാക്കാൻ ഗതാഗതം തിരിച്ചുവിടലടക്കമുള്ള കാര്യങ്ങൾ ചെയ്യും. ദേശീയ പാതാ വികസനം, ബൈപ്പാസ് നിർമ്മാണം, തീരദേശ റോഡുകളുടെ
ചേമഞ്ചേരിയിൽ പ്രസിഡണ്ടായി സതി കിഴക്കയിലും, വൈസ് പ്രസിഡണ്ടായി കാച്ചിയിൽ അജ്നഫും ചുമതലയേറ്റു
ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സതി കിഴക്കയിൽ ചുമതലയേറ്റു. ഇന്ന് കാലത്ത് 10 മണിക്കായിരുന്നു പ്രസിഡണ്ട് തിരഞ്ഞെടുപ്പ്. യു.ഡി.എഫിന് വേണ്ടി കോൺഗ്രസ്സിലെ വത്സലയും മത്സര രംഗത്ത് ഉണ്ടായിരുന്നു. ഏഴിനെതിരെ പതിനൊന്ന് വോട്ട് നേടി സതി കിഴക്കയിൽ തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിന് വേണ്ടി പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിച്ച വത്സലയുടെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറിന്റെ പിറകിൽ ഒപ്പുവെക്കാതിരുന്നതാണ് കാരണം.
ബാര്‍ബര്‍ ബാലന്‍ അന്തരിച്ചു
കൊയിലാണ്ടി: പൊയില്‍ക്കാവില്‍ സ്‌റ്റൈലോ ഹെയര്‍ കട്ടിംഗ് സലൂണ്‍ എന്ന സ്ഥാപനം നടത്തിയ ബാലന്‍ കുന്നുമ്മല്‍ അന്തരിച്ചു. 69 വയസ്സായിരുന്നു അദ്ദേഹത്തിന്. ശാന്തയാണ് ഭാര്യ. പരേതനായ തെരുവത്ത് കുന്നുമ്മല്‍ ദാമോദരന്‍ സഹോദരനാണ്. ശ്രീനിവാസന്‍ – എം മോഹനൻ ടീമിന്റെ ‘കഥ പറയുമ്പോള്‍’ എന്ന സിനിമയിലെ ബാര്‍ബര്‍ ബാലന്‍ എന്ന കഥാപാത്രം യെഥാര്‍ത്ഥത്തില്‍ പൊയില്‍ക്കാവിലെ ഈ കുന്നുമ്മല്‍ ബാലനാണ്
വേഗം കൊയിലാണ്ടിക്ക് കയറിക്കോളു, ചോക്കോലൈവ്‌സില്‍ ഇന്ന് വമ്പന്‍ ഓഫര്‍
കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രശസ്തമായ ചോക്കോലൈവ്‌സ് കേക്ക് ഷോപ്പില്‍ ഇന്ന് (ഡിസംബര്‍ 30 ന്) വമ്പന്‍ ഓഫര്‍. എഴുന്നൂറ് രൂപയ്ക്ക് മുകളില്‍ കേക്കോ ബേക്കിംഗ് ഐറ്റംസോ വാങ്ങുന്നവര്‍ക്ക് 500 ഗ്രാം തൂക്കമുള്ള ഒരു കേക്ക് തികച്ചും സൗജന്യമായി നല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ചോക്കോലൈവ്‌സിന്റെ മൂന്നാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് ഈ ഓഫര്‍. ഡിസംബര്‍ 30 ന് രാത്രി
ഹൈവേ ജംഗ്ഷനിൽ ഇൻറർലോക്ക് ടൈൽ പതിക്കുന്നു; കൊയിലാണ്ടി നഗരത്തിൽ ഗതാഗത നിയന്ത്രണം
കൊയിലാണ്ടി: ദേശീയപാത 66 ൽ കൊയിലാണ്ടി ജങ്‌ഷൻ ഇന്റർലോക്ക് ടൈൽ പതിക്കുന്ന പ്രവൃത്തി ആരംഭിച്ചു. ജോലിതീരുന്നതുവരെ കോഴിക്കോട്ടു നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്ന് ദേശീയപാതാ വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ഇവ പൂളാടിക്കുന്നിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് അത്തോളി, ഉള്ളിയേരി, പേരാമ്പ്ര, പയ്യോളിവഴി പോകണം. ചെറിയ വാഹനങ്ങൾ കൊയിലാണ്ടി ബസ്‌സ്റ്റാൻഡ് വഴി പെരുവട്ടൂർ,
ചേമഞ്ചേരി, വെള്ളറക്കാട്… ചെറു റെയിൽവേ സ്റ്റേഷനുകൾ ഇല്ലാതാകുമെന്ന് ആശങ്ക
കൊയിലാണ്ടി: പാസഞ്ചർ വണ്ടികൾ എക്സ്പ്രസ്സുകളാക്കുന്നതോടെ ജില്ലയിലെ ആറ് ഹാൾട്ട് സ്റ്റേഷനുകളിൽ വണ്ടികൾ നിർത്തുന്നത് ഇല്ലാതാവുമെന്ന് ആശങ്ക. കണ്ണൂർ -കോയമ്പത്തൂർ (നമ്പർ 56650-56651), മംഗലാപുരം- കോയമ്പത്തൂർ (56323-56324), തൃശ്ശൂർ- കണ്ണൂർ (56602-56603) എന്നി പാസഞ്ചർ തീവണ്ടികളാണ് എക്സ്പ്രസ്സുകളായി മാറുന്നത്. ഇതോടെ ഈ വണ്ടികൾ നിർത്തുന്ന കോഴിക്കോട് ജില്ലയിൽ വെള്ളയിൽ, ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ, നാദാപുരം റോഡ്, മുക്കാളി