Tag: KOYILANDY
നഷ്ടപരിഹാര തുക മുൻകൂറായി ലഭിക്കാതെ കച്ചവട സ്ഥാപനങ്ങൾ ഒഴിയില്ല; വ്യാപാരികൾ
കൊയിലാണ്ടി: ദേശീയ പാത വികസനത്തിന്റെ ഭാഗമായി തിരുവങ്ങൂർ മുതൽ മൂരാട് വരെ ഒഴിപ്പിക്കൽ നടപടി പുരോഗമിച്ച് വരുന്ന പശ്ചാത്തലത്തിൽ സർക്കാർ ഓർഡർ പ്രകാരം പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക മുൻകൂറായി ലഭിച്ചാൽ മാത്രമേ കച്ചവട സ്ഥാപനങ്ങൾ ഒഴിഞ്ഞു കൊടുക്കുകയുള്ളു എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കളക്ടർ സാമ്പശിവറാവുമായുള്ള ഓൺലൈൻ ചർച്ചയിലാണ് വ്യാപാരികൾ നിലപാട് വ്യക്തമാക്കിയത്. വ്യാപാരികൾ
അറിയിപ്പ്
കൊയിലാണ്ടി: നാളെ 7-01-2021ന് രാവിലെ 6. 30 മണി മുതൽ 3 മണി വരെ, കൊയിലാണ്ടി ടൗൺ, കോടതി പരിസരം, സബ് ജയിൽ, ബീച്ച് റോഡ്, താലൂക്ക് ഹോസ്പിറ്റൽ, ബിഎസ്എൻഎൽ, എന്നിവിടങ്ങളിൽ HT maintenance/ touching clearing നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
സന്തോഷ വാർത്ത; കൊയിലാണ്ടിയിൽ പുതിയ സബ് സ്റ്റേഷൻ വരുന്നു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ പുതിയ 11 Kv സബ് സ്റ്റേഷന് കെ.എസ്.ഇ.ബി യിൽ നിന്നും അന്തിമ ഭരണാനുമതിയായതായി കെ.ദാസൻ എം.എൽ.എ അറിയിച്ചു. സബ് സ്റ്റേഷന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കലിനടക്കം 20.60 കോടി രൂപയുടെ അന്തിമ ഭരണാനുമതിയാണ് ബോർഡിൽ നിന്നും ലഭിച്ചത് ഇതിൽ 7.71 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനും സിവിൽ കൺസ്ട്രക്ഷൻ പ്രവൃത്തികൾക്കുമാണ്. 7.75 കോടി രൂപ
നഗരസഭ ചെയർപേഴ്സൺ സുധ.കെ.പി നെസ്റ്റ് സന്ദർശിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ചെയർപേഴ്സണായി ചുമതലയേറ്റ സുധ.കെ.പി കൊയിലാണ്ടി നെസ്റ്റ് സന്ദർശിച്ചു. കൗൺസിലർ എ.അസീസും കൂടെയുണ്ടായിരുന്നു. നെസ്റ്റിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ എത്തിയ അവർ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുമായും രക്ഷിതാക്കളുമായും സംസാരിച്ചു. നെസ്റ്റ് ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി, ജനറൽ സെക്രട്ടറി ടി. കെ യൂനുസ്, ടി. കെ അബ്ദുൽ നാസർ,അഹ്‌മദ് ടോപ്ഫോം, ടി. പി ബഷീർ, ആരിഫ് സിഗ്സാക്,
കൊയിലാണ്ടി റിലയൻസ് സ്ഥാപനത്തിലേക്ക് സിഐടിയു മാർച്ച് നടത്തി
കൊയിലാണ്ടി: ഇന്ത്യൻ കോർപ്പറേറ്റുകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ പാസാക്കിയ പുത്തൻ കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മാസത്തോളമായി ഡൽഹിയിൽ നടന്നുവരുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. കോർപ്പറേറ്റ് സ്ഥാപനമായ കൊയിലാണ്ടി റിലയൻസ് ടെക്സ്ടൈൽ സ്ഥാപനമായ ട്രെന്റ് സിലേക്കാണ് സി.ഐ.ടി.യു നേതൃത്വത്തിൽ തൊഴിലളികൾ മാർച്ച് നടത്തിയത്. നഗരംചുറ്റി പ്രകടനം നടത്തിയശേഷം
സുഭിക്ഷ കേരളം; പച്ചക്കറി വിളവെടുപ്പ് നടത്തി
കൊയിലാണ്ടി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള എൻ.ജി.ഒ. യൂണിയൻ കൊയിലാണ്ടി എരിയ കമ്മിറ്റി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി സത്യൻ സംസാരിച്ചു. ഏരിയ പ്രസിഡന്റ് കെ. മിനി അധ്യക്ഷയായി. സെക്രട്ടറി എക്സ്. ക്രിസ്റ്റിദാസ് സ്വാഗതം
നഗരസഭയിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരെ തീരുമാനിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാര സംബന്ധിച്ച് എൽ.ഡി.എഫിൽ ധാരണയായി. ഇന്ന് ചേർന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റിയാണ് അദ്ധ്യക്ഷരെ സംബന്ധിച്ച അന്തിമ തീരുമാനത്തിൽ എത്തിയത്. നഗരസഭയിൽ ഭരണനിർവ്വഹണത്തിനായി ആറ് സ്റ്റാന്റിംഗ് കമ്മറ്റികളാണ് ഉള്ളത്. അതിൽ മൂന്ന് സ്റ്റാന്റിംഗ് കമ്മറ്റികൾ വനിതകൾക്ക് സംവരണം ചെയ്യപെട്ടതാണ്. വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ
അറിയിപ്പ്
കൊയിലാണ്ടി: കൊയിലാണ്ടി ഗവ .ഐ ടി ഐ യിൽ ഫിറ്റർ, ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ, ടെക്നോളജി സിസ്റ്റം മെയിൻറനൻസ് (ഐ.സി.ടി. എസ്.എം ], മെക്കാനിക്കൽ ഡീസൽ (എം.ഡി), ഡെക് സ്റ്റോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ (ഡി.ടി.പി. ഒ) എന്നീ ട്രേഡുകളിൽ ഒരു ഗസ്റ്റ് ഇൻസ്‌ട്രക്ടറെയും മൾട്ടിമീഡിയ ആനിമേഷൻ സ്പെഷ്യൽ എഫക്ട്സ് (MASE&E) എന്ന ട്രേഡിൽ രണ്ട് ഗസ്റ്റ് ഇൻസ്‌ട്രക്ടറെയും
കാഞ്ഞിലശ്ശേരി പുതുശ്ശേരിതാഴ റോഡ് കെ ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കാഞ്ഞിലശ്ശേരി പുതുശ്ശേരിതാഴ റോഡിന്റെ ഉദ്ഘാടനം കെ. ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷം വഹിച്ചു. കെ.ദാസൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 31 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു സോമന്‍, ഷീബ ശ്രീധരന്‍, വാര്‍ഡ്
നിയമസഭാ തെരെഞ്ഞെടുപ്പ്; യു.ഡി.എഫില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ച സജീവമാകുന്നു
കൊയിലാണ്ടി: തദ്ദേശതെരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിയമസഭാ തെരെഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് മുന്നണികള്‍ പതുക്കെ മാറി തുടങ്ങിയിരുന്നു. പുതുവര്‍ഷത്തിലേക്ക് കടന്നതോടെ ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികള്‍ ആരായിരിക്കും എന്ന ചോദ്യം ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞിരിക്കുകയാണ്. കൊയിലാണ്ടി മണ്ഡലത്തില്‍ സീറ്റ് സംബന്ധിച്ച ചര്‍ച്ച അണികളില്‍ സജീവമായത് യു.ഡി.എഫിലാണ്. പ്രവര്‍ത്തകര്‍ക്കിടയിലെ ചര്‍ച്ച സാമൂഹ്യ മാധ്യമങ്ങളില്‍ കത്തിപ്പടരുകയാണ്. യുഡി.എഫില്‍ കഴിഞ്ഞ തവണ മത്സരിച്ച എന്‍. സുബ്രഹ്മണ്യന്‍