Tag: KOYILANDY
നമ്മുടെ നാട്ടില്‍ അരുതാത്തത് നടന്നു; കൊയിലാണ്ടിയില്‍ ഇതര സംസ്ഥാനത്തൊഴിലാളിയെ മര്‍ദ്ദിച്ച് പണം കവര്‍ന്നു, വീഡിയോ കാണാം
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ ഇതര സംസ്ഥാനത്തൊഴിലാളിയെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച് പണം കവര്‍ന്നു. കൊല്‍ക്കത്ത സ്വദേശിയായ നിപു പൈറയാണ് അതിക്രമത്തിന് ഇരയായത്. നിപു കൊയിലാണ്ടി പോലീസ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ബുധനാഴ്ചയാണ് സംഭവം. കൊല്ലം ചിറയ്ക്ക് സമീപം പതിനേഴാം മൈല്‍സിലുള്ള ഫോറോക്ലാക്ക് എന്ന റസ്റ്ററന്റിലെ തൊഴിലാളിയാണ് നിപു. രാത്രി എട്ട് നാല്‍പതോടെ നിപു കൊയിലാണ്ടി കോടതിയ്ക്ക് എതിര്‍വശത്തുള്ള
വരിക്കോളിപ്പൊയിൽ ഗംഗാധരൻ അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം വിയ്യൂർ വരിക്കോളിപ്പൊയിൽ ഗംഗാധരൻ അന്തരിച്ചു. 73 വയസ്സായിരുന്നു. ജലസേചന വകുപ്പ് റിട്ട.അസി.എഞ്ചിനിയർ ആണ്. സരോജിനിയാണ് ഭാര്യ. സ്വേത (ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക ജി.എഫ്.എച്ച്.എച്ച് ചെറുവത്തൂർ), സ്വാതി (അധ്യാപിക,വെനർനി എച്ച്.എസ്.ഫറൂഖ് കോളേജ്) എന്നിവർ മക്കളാണ്. മരുമക്കൾ: ബിജു നീലേശ്വരം, ഷിജു കെ ലാൽ. സഹോദരങ്ങൾ: ജാനു, ലീല, മീനാക്ഷി, പരേതരായ ബാലൻ, ശ്രീധരൻ,
വിജയോത്സവം’20 നാളെ
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിജയോത്സവം’20 പരിപാടി ജനുവരി 9 ന് കൊയിലാണ്ടി ജി.വി.എച്ച്.എസ് സ്കൂൾ ഹാളിൽ വെച്ച് നടക്കും. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്, കൊയിലാണ്ടി മാപ്പിള ജി.വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലെ എസ്.എസ്.എൽ.സി, പ്ലസ്ടു വിഭാഗത്തിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ അനുമോദിക്കും. നാളെ കാലത്ത് 10.30 ന് നടക്കുന്ന
ജനപ്രതിനിധികളേ, നിയമപാലകരേ,
ഒന്ന് ശ്രദ്ധിക്കൂ.
കൊയിലാണ്ടി കുരുക്കിലാണ്
കൊയിലാണ്ടി: നഗരത്തിലെ ഗതാഗതക്കുരുക്കിൽ ജനം പൊറുതിമുട്ടുകയാണ്. രാവിലെയും വൈകീട്ടുമുള്ള ഗതാഗത സ്തംഭനം മണിക്കൂറുകൾ നീളുന്നത് പലരെയും ദോഷകരമായി ബാധിക്കുന്നു. കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ ഗതാഗത തടസ്സം ഇത്രയും രൂക്ഷമായ സ്ഥലം മറ്റൊരിടത്തുമില്ല. ഗതാഗത കുരുക്കില്‍ ആംബുലന്‍സ് ഉള്‍പ്പടെ അത്യാവശ്യമായി കടന്നു പോകേണ്ട വാഹനങ്ങള്‍ പോലും കാത്തു കെട്ടികിടക്കേണ്ട അവസ്ഥയാണ്. കോവിഡ് കാലത്ത് പൊതു വാഹനങ്ങളിലെ യാത്ര ഒഴിവാക്കി
യത്രക്കാരുടെ ശ്രദ്ധയ്ക്ക്; കൊയിലാണ്ടിയിൽ ഗതാഗത നിയന്ത്രണം
കൊയിലാണ്ടി: ദേശീയപാത 66 ൽ കൊയിലാണ്ടി റെയിൽവെ മേൽപ്പാലം റോഡ് ജംഗ്ഷനിൽ ഇൻറർലോക്ക് ടൈൽ പതിക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ജനുവരി 9 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. വടകര ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ആനക്കുളത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞ് മുചുകുന്ന് റോഡിലൂടെ പുളിയഞ്ചേരി
ബൈപ്പാസ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലെന്ന് കെ.ദാസൻ എം.എൽ.എ
കൊയിലാണ്ടി: ദേശീയപാതാ സ്ഥലം ഏറ്റെടുപ്പിന് 604.90 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ. നേരത്ത 525.70 കോടി അനുവദിച്ചിരുന്നു. ഇതോടെ ഇതുവരെയായി ആകെ അനുവദിച്ച തുക 1130 കോടി രൂപയായി. ദേശീയപാത നിർമ്മാണത്തിൽ സ്ഥലമേറ്റെടുപ്പിൽ നിലനിന്നിരുന്ന അനിശ്ചിതത്വം അവസാനിച്ചത് നഷ്ടപരിഹാര തുകയിൽ 25% കേരളം വഹിക്കണമെന്ന കേന്ദ്ര നിബന്ധന കേരളം അംഗീകരിച്ചതോടെയാണ്. സ്ഥലമേറ്റെടുപ്പ് ഇപ്പോൾ
ഇ ഗോപാലൻകുട്ടി വൈദ്യർ അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂർ ശ്രീനിലയത്തിൽ ഇ.ഗോപാലൻകുട്ടി വൈദ്യർ അന്തരിച്ചു.85 വയസ്സായിരുന്നു. റിട്ട. ടെലികോം ജീവനക്കാരനാണ്. സെൻട്രൽ ഗവ.പെൻഷനേഴ് അസോസിയേഷൻ സ്ഥാപക നേതാവും കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റും ആയിരുന്നു. എൻ.വി. ഗിരിജയാണ് ഭാര്യ. എൻ.വി.മിനി (ജെ.പി.എച്ച്.എൻ, ഗവ.ഹോസ്പിറ്റൽ പേരാമ്പ്ര), എൻ.വി.ബിജു (എൽ.ഐ.സി.ഏജന്റ് കൊയിലാണ്ടി,നാടക് ജില്ലാ സെക്രട്ടറി കെ.ശിവരാമൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി) എൻ.വി.നിഷ (കോതമംഗലം ഗവ.എൽ.പി.സ്കൂൾ അദ്ധ്യാപിക) എന്നിവർ
അറിയിപ്പ്
കൊയിലാണ്ടി: നാളെ 8-01-2021ന് രാവിലെ 7 മണി മുതൽ 12 മണി വരെ, അംബ്രോമോളി, പന്തലായനി, കൂമൻതോട് ഗേൾസ് സ്കൂൾ, തെരുവത്ത്പ്പിടിക കോയരി പരിസരങ്ങളിലും. രാവിലെ 10 മണി മുതൽ 3 മണി വരെ പിസി സ്കൂൾ പരിസരം, അരയങ്കാവ് ഭാഗം എന്നിവിടങ്ങളിലും HT maintenance/ touching clearing നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും. കൊയിലാണ്ടി ന്യൂസിൽ
കൃഷിനാശം; കർഷകരെ സഹായിക്കണമെന്ന് കർഷകസംഘം
കൊയിലാണ്ടി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കർഷകസംഘം കൊയിലാണ്ടി ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു. മുപ്പത് ഏക്കറോളം നെൽകൃഷി വെള്ളം കയറി നശിച്ച വിയ്യൂർ കക്കുളം പാടശേഖരം സന്ദർശിച്ച ശേഷം കൊയിലാണ്ടി കൃഷി ഭവനിലെത്തി കൃഷി ഓഫീസർക്ക് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നിവേദനം നൽകി. നഷ്ടം സംഭവിച്ച കൃഷിക്കാർക്ക്
പ്രതിഭകളെ അനുമോദിച്ചു
കൊയിലാണ്ടി: കെ.ദാസൻ എം.എൽ.എ യുടെ നേതൃത്വത്തിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന നമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 2020 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗത്തിൽ ഫുൾ എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ.കെ.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ പ്രജില അദ്ധ്യക്ഷത വഹിച്ച