Tag: KOYILANDY
സമര സഖാക്കൾക്ക് യാത്രയയപ്പ് നൽകി കർഷകസംഘം
കൊയിലാണ്ടി: ദൽഹിയിൽ ഒരു മാസത്തിലേറെയായി നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ കർഷകസംഘം നേതാക്കൾ യാത്ര തിരിച്ചു. കർഷക സംഘം കൊയിലാണ്ടി ഏരിയയിൽ നിന്നു പോകുന്ന സമര സഖാക്കളായ ഇ.അനിൽകുമാർ, പി.കെ.പ്രസാദ്, എം.കൃഷ്ണൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. യാത്രയയപ്പ് സമ്മേളനം കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.വിശ്വൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ഏ.എം.സുഗതൻ അധ്യക്ഷനായി.
ജനദ്രോഹ കർഷക ബിൽ പിൻവലിക്കുക; കെ.എസ്.ടി.എ
അത്തോളി: കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല മുപ്പതാം വാർഷിക സമ്മേളനം ടി ശിവദാസൻ മാസ്റ്റർ നഗറിൽ (മൊടക്കല്ലൂർ എ .യു.പി.എസ്) വെച്ച് നടന്നു. ജനദ്രോഹപരമായ കാർഷിക ബിൽ പിൻവലിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന സമിതി അംഗം സ.സജീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഉപജില്ല പ്രസിഡണ്ട് ഗണേഷ് കക്കഞ്ചേരി അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി
ജനങ്ങൾക്കിടയിൽ ഭീതി വിതച്ച കുറുക്കനെ നാട്ടുകാർ തല്ലി കൊന്നു.
കൊയിലാണ്ടി: പെരുവട്ടൂർ നടേരിയിൽ ഇന്നലെ ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ശൈലജ, ശ്രീനി എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ട്പോയി. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് ഇവർക്ക് കുറുക്കന്റെ കടിയേറ്റത്. വെള്ളിയാഴ്ച രാവിലെ മുതൽ പ്രദേശത്ത് ഭ്രാന്തൻ
ചിറ്റാരിക്കടവിൽ ഇനി സുഖയാത്ര
കൊയിലാണ്ടി: ചിറ്റാരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയുടെ പ്രവൃത്തി പൂർത്തിയായി. പാലത്തിലൂടെ വാഹന ഗതാഗതം അനുവദിച്ചതോടെ പുതിയ സഞ്ചാര പഥം തുറന്ന സന്തോഷത്തിലാണ് നാട്ടുകാർ. ഇതോടെ നടേരി മരുതൂര്‍, കാവുംവട്ടം, അണേല പ്രദേശങ്ങലിലുളളവര്‍ക്ക് ഉളളിയേരി പഞ്ചായത്തുമായി എളുപ്പം ബന്ധപ്പെടാവുന്ന പുതിയൊരു സഞ്ചാര മാര്‍ഗ്ഗമാണ് തുറന്നത്. പാലത്തിന്റെ ഉദ്ഘാടനം നടന്നില്ലെങ്കിലും നൂറ് കണക്കിന് വാഹനങ്ങളാണ് റഗുലേറ്റര്‍ കം
കർഷക സമരത്തിന് യുക്തിവാദി സംഘത്തിന്റെ ഐക്യദാർഢ്യം
കൊയിലാണ്ടി: ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. കേരളയുക്തിവാദി സംഘം കൊയിലാണ്ടി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിലാണ് സദസ്സ് സംഘടിപ്പിച്ചത്. കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ.അജിത് മാസ്റ്റർ ഐക്യദാർഢ്യസദസ്സ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി രാജൻ കോറോത്ത്, യു.വി.ബൈജു എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി വി.ശിവദാസൻ അദ്ധ്യക്ഷത വഹിച്ച
കൊയിലാണ്ടിയിൽ തൊഴിലാളിയെ കൊള്ളയടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു
കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ പ്രതി പോലീസ് പിടിയിലായി. കൊൽക്കത്ത സ്വദേശിയായ നിപു പൈറയെയാണ് ആക്രമിച്ച് പണവും, ആധാർ കാർഡും കവർച്ച നടത്തിയത്. കേസ്സിൽ മുചുകുന്ന് എരോത്ത് താഴ സുഗീഷ് (35) നെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടാനായത്. പ്രതിയെ പരാതിക്കാരൻ തിരിച്ചറിയുകയും
കൊയിലാണ്ടിയില്‍ മുല്ലപ്പളളിക്കായി കരുക്കള്‍ നീക്കുന്നു
രാഷ്ട്രീയകാര്യ ലേഖകൻ കൊയിലാണ്ടി: നിയമസഭ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ മല്‍സരിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ കരുക്കള്‍ നീക്കുന്നു. മുന്‍ വടകര എം.പി കൂടിയായ മുല്ലപ്പളളിയ്ക്ക് കൊയിലാണ്ടി മണ്ഡലത്തില്‍ നല്ല സ്വാധിനമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടി മല്‍സരിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സബ്രഹ്മണ്യന് വടകര സീറ്റ് നല്‍കാനാണ് ആലോചന. വടകരയില്‍ ആര്‍.എം.പിയുടെ കൂടി പിന്തുണ ലഭിച്ചാല്‍
കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്കിന് ആശ്വാസം; ഹൈടെൻഷൻ ലൈനുകൾ മാറ്റി സ്ഥാപിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി കോടതിക്ക് മുൻവശത് നിലനിന്നിരുന്ന ഹൈടെൻഷൻ ലൈനുകൾ മാറ്റി സ്ഥാപിച്ചു. സൗന്ദര്യവൽക്കരണ പ്രവൃത്തിയുടെ ഭാഗമായാണ് ലൈനുകൾ മാറ്റി സ്ഥാപിച്ചത്. നിലവിലെ പോസ്റ്റിൽ നിന്നും ലൈനുകൾ നിലത്തിറക്കാതെ അതിവിദഗ്ദമായാണ് ലൈനുകൾ മാറ്റി സ്ഥാപിച്ചത്. ഗതാഗതക്കുരുക്ക് കൊണ്ട് വീർപ്പുമുട്ടുന്ന കൊയിലാണ്ടിയിൽ കോടതിക്ക് മുൻവശം റോഡിന് വീതി കുട്ടിയിരുന്നെങ്കിലും ഹൈടെൻഷൻ ലൈനുകൾ നിലനിന്നിരുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. പോസ്റ്റുകൾ മാറ്റിയതോടെ
അഞ്ച് പേരെ കടിച്ചു, നാട്ടിലാകെ പരിഭ്രാന്തി; നടേരിയിൽ പേപ്പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു
കൊയിലാണ്ടി: നടേരി എളയടത്ത് മുക്കിൽ അഞ്ച് പേരെ പേപ്പട്ടി കടിച്ചു. ഇന്ന് കാലത്ത് 8 മണിയോടെയായിരുന്നു സംഭവം. ലീല മാതോനത്തിൽ, അമ്മാളു അമ്മ കിഴക്കേടത്ത്, ലതിക പിലാത്തോട്ടത്തിൽ, റസാഖ് മഞ്ഞളാട് പറമ്പിൽ, ബീരാൻ മഞ്ഞളാട് പറമ്പിൽ എന്നിവർക്കാണ് പേപ്പട്ടി അക്രമത്തിൽ പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മെഡിക്കൽ കോളേജിലേക്ക്
കൊയിലാണ്ടിക്കാരനായ ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ
കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരത്തു നിന്ന് മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയിൽ. കൊയിലാണ്ടി പുളിയഞ്ചേരി കിഴക്കെ വാര്യം വീട്ടിൽ ഷാനിദ്(26) ആണ് അറസ്റ്റിലായത്. ബാലുശേരിയിൽ ഒളിപ്പിച്ചു വെച്ച ബൈക്കും പോലീസ് കണ്ടെത്തി. നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്. നേരത്തെ മോഷണകുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ആറുമാസം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. കുന്ദമംഗലത്തു നിന്ന് പെൺകുട്ടിയെ കാണാതായ സംഭവത്തിലും ഇയാൾക്കെതിരെ