Tag: KOYILANDY
സാരഥികൾക്ക് സ്വീകരണമൊരുക്കി യൂഡിഎഫ്
കൊയിലാണ്ടി: വിയ്യൂരിൽ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കും, ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ മാസ്റ്റർക്കും സ്വീകരണം നൽകി.സ്വീകരണയോഗം കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയംകരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കും, നീറ്റ് പരീക്ഷയില്‍ തിരഞ്ഞടുക്കപ്പെട്ടവര്‍ക്കും, പുതുതായി സര്‍ക്കാര്‍ ജോലി ലഭിച്ചവര്‍ക്കും പരിപാടിയിൽ വെച്ച് ഉപഹാരങ്ങള്‍ നല്‍കി. യോഗത്തിൽ നടേരി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. യു.രാജീവന്‍ മാസ്റ്റർ
സമൂഹ മാധ്യമത്തിലൂടെ പരിചയം,പ്രണയം,ഒളിച്ചോട്ടം; പ്രായപൂര്‍ത്തിയാകാത്ത കൊയിലാണ്ടി സ്വദേശിനിയെ തട്ടിക്കൊണ്ട് പോയി എന്ന പരാതിയില്‍ യുവാവിനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു
കൊയിലാണ്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമൊത്ത് ഒളിച്ചോടിയ യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കൊയിലാണ്ടി സ്വദേശിനിയായ കുട്ടിയെ പ്രണയിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി രവിന്‍ ജിത്ത് ആണ് അറസ്റ്റിലായത്. 21 വയസ്സാണ് യുവാവിന്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പിന്നീട് പ്രണയത്തിലായ പെണ്‍കുട്ടിയും യുവാവും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എതിര്‍പ്പറിയിച്ചതോടെ ഒളിച്ചോടാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.
ഈ കുഞ്ഞിളം കൈകളും കർഷക ജനതക്കൊപ്പം
കൊയിലാണ്ടി: വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ദേശീയ പ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യവുമായി ബാലസംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റി കുട്ടികളുടെ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. സിപിഐ എം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ കെ മുഹമ്മദ് സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. വിഷ്ണുജ സ്വാഗതവും അഭിഷേക് അധ്യക്ഷതയും ഷിജു കെ , ടി ഇ ബാബു
കർഷക പോരാട്ടത്തിനൊപ്പം; പ്രവാസികളുടെ ഉപവാസം
കൊയിലാണ്ടി: അതിജീവനത്തിനായി പോരാടുന്ന ഇന്ത്യന്‍ കര്‍ഷക ജനതക്ക് ഐക്യദാര്‍ഢ്യവുമായി കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റി കൂട്ട ഉപവാസം സംഘടിപ്പിച്ചു. കൊല്ലം ചിറക്ക് സമീപം ഗാന്ധി പ്രതിമക്ക് താഴെയാണ് ഉപവാസം സംഘടിപ്പിച്ചടത്. ഉപവാസം കര്‍ഷക സംഘം സംസ്ഥാന കമ്മറ്റി അംഗവും കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാനുമായ കെ.ഷിജു ഉദ്ഘാടനം ചെയ്തു. കേരള
വില്ലനായി മഴ; മുചുകുന്ന് അന്‍പതേക്കറോളം നെല്‍ക്കൃഷി നശിച്ചു
മൂടാടി : മുചുകുന്ന് കോട്ടയകത്ത് താഴ പാടശേഖരം വെള്ളത്തില്‍. കാലംതെറ്റിപ്പെയ്ത മഴയെ തുടര്‍ന്നാണ് പാടശേഖരത്തില്‍ വെള്ളം കയറിയത്. കൊയ്ത്തിന് പാകമായ അന്‍പതേക്കറോളം നെല്‍ക്കൃഷിയാണ് ഇതോടെ വെള്ളത്തിനടിയിലായത്. രണ്ടുവര്‍ഷമായി കൃഷിഭവന്റെ സഹായത്തോടെ കൊയ്ത്ത് യന്ത്രം കൊണ്ടുവന്നാണ് ഇവിടെ കൊയ്ത്ത് നടത്താണ്. പാടത്ത് മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ യന്ത്രമുപയോഗിച്ച് കൊയ്ത്ത് നടത്താന്‍ സാധിക്കില്ല. കൊയ്ത്തിന് പാകമായ നെല്ല് മുളയ്ക്കുന്ന സ്ഥിതിയാണ്.
നാടിന്റെ വിളക്കായി ഗ്രാമ ജ്യോതികള്‍
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഗ്രാമ-നഗര പ്രദേശങ്ങള്‍ ഇനി മുതല്‍ പ്രകാശപൂരിതമാകും. എം എല്‍ എ ഫണ്ടില്‍ നിന്നും 1 കോടി 3 ലക്ഷം രൂപ മുതല്‍ മുടക്കില്‍ 67 മിനി മാസ്റ്റ് ലൈറ്റുകളാണ് ഇതിനായി സ്ഥാപിക്കുന്നത് . കൊയിലാണ്ടിയിലെ ഗ്രാമാന്തരങ്ങളിലെയും നഗര കേന്ദ്രങ്ങളിലെയും സ്ട്രീറ്റ് ലൈറ്റുകള്‍ക്ക് പകരമായി മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യഘട്ടത്തിലെ
കൊയിലാണ്ടി ജി.വി.എച്ച്.എസ് സ്കൂളിൽ അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നല്കി. പരിപാടിയുടെ ഉദ്ഘാടനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര വിതരണവും നഗരസഭ ചെർപേഴ്സൺ സുധ.കെ.പി നിർവഹിച്ചു. പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രെസ്സ് പി ഉഷാകുമാരി സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ എ.ലളിത
വാക്സിൻ വിതരണത്തിന് ജില്ല സജ്ജം; കൊയിലാണ്ടി, പേരാമ്പ്ര താലൂക്ക് ആശുപത്രികളുള്‍പ്പെടെ ജില്ലയില്‍ 12 വാക്‌സിനേഷന്‍ സെന്ററുകള്‍
കൊയിലാണ്ടി: കേരളത്തിലെ 133 കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരോഗ്യ വകുപ്പ്. സ്വകാര്യ മേഖലയിലുള്‍പ്പെടെ 12 വാക്‌സിനേഷന്‍ സെന്ററുകളാണ് കോഴിക്കോട് ജില്ലയിലുള്ളത്. കൊയിലാണ്ടി, പേരാമ്പ്ര താലൂക്ക് ആശുപത്രികളും വാക്‌സിനേഷന്‍ സെന്ററുകളാണ്. ജനുവരി 16 ന് ആരംഭിക്കുന്ന കൊവിഡ് വാക്‌സിന്‍ വിതരണത്തിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഗവ.മെഡിക്കല്‍ കോളേജ്, ബീച്ച് ഗവ. ജനറല്‍ ആശുപത്രി,
ശോഭികയ്ക്ക് മുമ്പിലെ വാഹനാപകടം; പോലീസ് തിരയുന്നയാളുടെ ചിത്രം പുറത്ത്
കൊയിലാണ്ടി: ശോഭിക ടെക്സ്റ്റെയില്‍സിന് സമീപം നടന്ന വാഹനാപകടത്തില്‍ പോലീസ് തിരയുന്നയാളുടെ ദൃശ്യം പുറത്ത്. ഗവ.താലൂക്ക് ആശുപത്രിയിലെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തില്‍ ചേമഞ്ചേരി സ്വദേശി ഭവാനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. റോഡ് ക്രോസ്സ് ചെയ്യവേ ടു വീലര്‍ വാഹനം ഭവാനിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടശേഷം ഇവരെ ഹോസ്പിറ്റലിലാക്കി കടന്നുകളഞ്ഞ വാഹന ഉടമയ്ക്കെതിരെ
എല്ലാവർക്കും വീട്, വെള്ളം, ആരോഗ്യം; കൊയിലാണ്ടിയെ ഉയരങ്ങളിലെത്തിക്കുമെന്ന് സുധ കെ.പി
കൊയിലാണ്ടി: അടിസ്ഥാന സൗകര്യ വികസനത്തിന് മുന്തിയ പരിഗണന നൽകുമെന്ന് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ.കെ.പി പറഞ്ഞു. ഭവന രഹിതരായ മുഴുവൻ പേർക്കും ഭവനവും, എല്ലാവർക്കും കുടിവെള്ളവും, ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തും. പൂർത്തീകരണ ഘട്ടത്തിലെത്തിയ 1500 വീടുകൾക്ക് പുറമെ പി.എം.എ.വൈ, ലൈഫ് ഭവനപദ്ധതികൾ പ്രകാരം അർഹതപ്പെട്ട മുഴുവനാളുകൾക്കും വീട് നൽകും. തീരദേശത്തും നഗത്തിലും കുടിവെള്ളമെത്തിക്കാൻ കിഫ്ബി സഹായത്തോടെ