Tag: KOYILANDY

Total 423 Posts

കൊയിലാണ്ടിയില്‍ ആറ് പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു; ഭ്രാന്തന്‍ നായയെന്ന് സംശയം

കൊയിലാണ്ടി: നഗരത്തില്‍ ആറുപേര്‍ക്കു തെരുവു നായുടെ കടിയേറ്റു. നഗരസഭ പുതിയ ബസ്‌സ്റ്റാന്‍ഡില്‍ രാവിലെയായിരുന്നു സംഭവം. ശാരീരിക വെല്ലുവിളി നേരിടുന്ന തെരുവ് കച്ചവടക്കാരന്‍, സ്ത്രീ എന്നിവരുള്‍പ്പെടെ മൂന്നുപേരെ ബസ്‌സ്റ്റാന്‍ഡില്‍ വെച്ച് നായ ആക്രമിച്ചു. മറ്റു മൂന്നുപേരെ സമീപ ഭാഗത്തുവെച്ചും കടിച്ചു പരിക്കേല്‍പ്പിച്ചു. അമല്‍രാജ് (22), സെന്‍സീര്‍ (35), ആയിഷ (60), രാജന്‍ (65) എന്നിവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍

ദ്വാരകയിൽ ‘വാത്തി’ ആരവമുയർത്തി; കൊയിലാണ്ടിയിൽ വീണ്ടും സിനിമാക്കാലം

കൊയിലാണ്ടി: നീണ്ട ഇടവേളകൾക്ക് ശേഷം തിയേറ്ററുകളിൽ വീണ്ടും സിനിമ പ്രേമികളുടെ ആരവം. വിജയ് നായകനായ മാസ്റ്ററിലെ ഓരോ രംഗവും നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ ഏറ്റെടുത്തത്. കൊയിലാണ്ടി ദ്വാരക തിയേറ്ററിൽ മാത്രമാണ് സിനിമ പ്രദർശനമുള്ളത്. കോവിസ് മാർഗനിർദേശങ്ങൾ പാലിച്ച് പകുതി സീറ്റുകളിലായിരുന്നു പ്രവേശനം. തിയേറ്ററുകളിൽ കാണികൾ കുറയും എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ആദ്യ ദിനത്തിൽ അനുവദിച്ച സീറ്റുകൾ ഹൗസ്ഫുൾ

കൊയിലാണ്ടിയിൽ ബി.ജെ.പി പ്രവർത്തകന് നേരെ ആക്രമണം

കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനിയിൽ ബി.ജെ.പി പ്രവർത്തകന് നേരെ അക്രമം. ഇന്നലെ രാത്രി 11.30 ഓടെ പന്തലായനി എടക്കണ്ടിത്താഴെ നാഗമുള്ള കണ്ടി കാവിന് സമീപത്ത് വെച്ചാണ് അക്രമമുണ്ടായത്. പന്തലായനി 12-ാം വാർഡിൽ പുത്തലത്ത്കുന്ന് അക്കാലശ്ശേരി മീത്തലിൽ സജീഷിനാണ് അക്രമത്തിൽ പരിക്കേറ്റത്. 35 വയസ്സാണ് പ്രായം. ഇയാളെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട്

കൊയിലാണ്ടിയിൽ വീണ്ടും പിടിച്ചുപറി; യുവാവിനെ കൊള്ളയടിച്ചു, സംഘത്തിൽ സ്ത്രീയുൾപ്പെടെ മൂന്ന് പേർ

സ്വന്തം ലേഖകൻ കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തെ ഞെട്ടിച്ച് വീണ്ടും പിടിച്ചുപറി. ചൊവ്വാഴ്ച രാത്രി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കാല്‍നടയാത്രക്കാരനെ തള്ളി വീഴ്ത്തി നാലായിരം രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. ഒരു യുവതിയടക്കം മൂന്ന് പേരടങ്ങുന്ന സംഘമാണ് പിടിച്ചു പറി സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന എന്‍.കെ.സന്തോഷിന്റെ പണമാണ് നഷ്ടപ്പെട്ടത്.

വ്യാപാരികളുടെ നികുതി വെട്ടിക്കുറയ്ക്കണം ഏകോപന സമിതി

കൊയിലാണ്ടി: ലോക്ക് ഡൗൺ കഴിഞ്ഞ് കടകൾ തുറന്നു മാസങ്ങൾ കഴിഞ്ഞിട്ടും വ്യാപാരികൾ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കണമെങ്കിൽ വ്യാപാരികൾക്ക് എല്ലാവിധ നികുതി ഇളവുകളും അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ്സ യോഗം ഉൽഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.കെ.സുകുമാരൻ

ദേശീയ വിദ്യാഭ്യാസ നയം ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് വിരുദ്ധം; കെ എസ് ടി എ

കൊയിലാണ്ടി: 2020 ലെ ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയണമെന്ന് കെ എസ് ടി എ പ്രതിരോധ സംഗമത്തില്‍ ആവശ്യപ്പെട്ടു. ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമായ കാര്യങ്ങളാണ് പുതിയ വിദ്യാഭ്യാസ നയത്തിലുള്ളത്. വര്‍ഗീയവല്‍ക്കരണത്തിനും കച്ചവടവല്‍ക്കരണത്തിനും വഴിവെക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമകാര്യങ്ങള്‍. കൊടും തണുപ്പിലും തളരാതെ പ്രക്ഷോഭം നടത്തുകയാണ് ഇന്ത്യയിലെ കര്‍ഷകര്‍. ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷന്‍ കൊയിലാണ്ടി ഏരിയാ കമ്മിറ്റി പോസ്‌റ്റോഫീസ് ധര്‍ണ്ണ നടത്തി

കൊയിലാണ്ടി: വയറിങ്ങ് മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന വയര്‍മാന്‍മാരെ തൊഴില്‍ രഹിതരാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷന്‍ (സിഐടിയു) കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഹെഡ് പോസ്‌റ്റോഫീസ്‌ ധര്‍ണ്ണ നടത്തി.സി അശ്വനി ദേവ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഏരിയാ പ്രസിഡന്റ് വി വി വത്സരാജ് അധ്യക്ഷനായി. എസ് തേജ ചന്ദ്രന്‍ സംസാരിച്ചു.

വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: നഗരത്തിലെ റോഡിന് സമീപമുള്ള ഹൈ ടെന്‍ഷന്‍ ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ നാളെ (14-01-2021 )ന് കൊയിലാണ്ടിയുടെ സമീപ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് വൈദ്യുതി മുടങ്ങുക. റോഡിന്റെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തിയുടെ ഭാഗമായാണ് ഹൈ ടെന്‍ഷന്‍ ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നത്. നാളെ രാവിലെ

കൊവിഡ് വാക്‌സിന്‍ ‘കൊവിഷീല്‍ഡ്’ ഇന്ന് ജില്ലയിലെത്തും

കോഴിക്കോട്: കൊവിഡ് വാക്‌സിന്‍ ഇന്ന് ജില്ലയില്‍ എത്തും. കരിപ്പൂര്‍ വിമാനതാവളത്തില്‍ വൈകീട്ടെത്തുന്ന വാക്‌സിന്‍ ബോക്‌സുകള്‍ ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ വാഹനത്തില്‍ മലാപ്പറമ്പിലെ വാക്‌സിന്‍ സെന്ററില്‍ എത്തിക്കും. അടുത്ത രണ്ടുദിവസത്തിനകം വിതരണത്തിനായി 11 കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. കൊയിലാണ്ടി, പോരാമ്പ്ര താലുക്ക് ആശുപത്രികള്‍ ഉള്‍പ്പെടെ ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ ജനവരി 16 മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കും. ആദ്യ

കാർഷിക ബില്ലിനെതിരെ വ്യാപക പ്രതിഷേധമുയർത്തി എൽജെഡി

കൊയിലാണ്ടി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിനെതിരെ ദില്ലിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ലോക് താന്ത്രിക് ജനതാദൾ പഞ്ചായത്ത്, മുൻസിപ്പൽ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണകൾ സംഘടിപ്പിച്ചു. കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ മഹിള ജനതാദൾ ജില്ലാ പ്രസിഡൻ്റ് എം.പി.അജിത ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.കെ.രാധാകൃഷ്ണൻ, സി.കെ.ജയദേവൻ, കോരങ്കണ്ടി ഗിരീഷ്, ടി.ശശിധരൻ,

error: Content is protected !!