Tag: KOYILANDY

Total 423 Posts

കൂളിംങ് പേപ്പർ; ഇന്നു മുതൽ പരിശോധനയെന്ന് മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട്: ഇന്ന് മുതൽ വാഹന പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വാഹനങ്ങളുടെ ഗ്ലാസുകളിൽ നിയമാനുസൃതമല്ലാതെ കൂളിംങ് പേപ്പറുകൾ പതിക്കുന്നതും, കർട്ടനുകൾ ഉപയോഗിക്കുന്നത് തടയാനുമാണ് മോട്ടോർ വാഹന വകുപ്പ് ഞായറാഴ്ച മുതൽ വാഹന പരിശോധന നടത്തുന്നത്. സുപ്രീം കോടതിയാണ് വാഹനങ്ങളുടെ ഗ്ലാസുകളിൽ കൂളിംങ് പേപ്പറുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഉത്തരവ് ഇറക്കിയത്. ഗ്ലാസുകളിൽ സ്റ്റിക്കറുകളും പതിക്കാൻ

ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരെ ജീവനക്കാരുടെ പ്രതിഷേധം

കൊയിലാണ്ടി: സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയും ക്ഷാമബത്ത ഇല്ലാതാക്കുകയും ചെയ്ത് കൊണ്ട് അവതരിപ്പിച്ച കേരള ബജറ്റിനെതിരെ കേരള എന്‍ ജി ഒ അസോസിയേഷന്‍ കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ടി മധു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എം ഷാജി മനേഷ് ചടങ്ങില്‍

കൊയിലാണ്ടിയിൽ പ്രതിഷേധ സായാഹ്നം

കൊയിലാണ്ടി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നഗരസഭാ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ സായാഹ്നം കൊയിലാണ്ടിയില്‍ കേരള കര്‍ഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജു ഉദ്ഘാടനം ചെയ്തു . പരിപാടിയില്‍ പി.കെ. ഭരതന്‍ അദ്ധ്യക്ഷത വഹിച്ചു. ഒ.ടി.വിജയന്‍. പി.എ.ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കുഞ്ഞുങ്ങളുടെ ചിത്രം ദുരുപയോഗം ചെയ്ത് തട്ടിപ്പ്; കൊയിലാണ്ടിയിൽ യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി: വ്യാജ പ്രൊഫൈൽ നിർമ്മിച്ച് നവ മാധ്യമങ്ങളിലൂടെ പണം തട്ടിയ ആളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. പാനൂർ സ്വദേശി മുജ്തബ തൂവക്കുന്ന് ആണ് പിടിയിലായത്. 27 വയസ്സാണ് ഇയാളുടെ പ്രായം. ചെറിയ കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് ചികിത്സ സഹായം ആവശ്യപ്പെട്ട് നവമാധ്യമങ്ങളിലൂടെയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. കൊല്ലം സ്വദേശിനിയുടെ ഫോട്ടോ ദുരുപയോഗിച്ച് ഇത്തരത്തിൽ പണം

കൊയിലാണ്ടിക്ക് ബജറ്റിൽ 139.10 കോടി രൂപ; പദ്ധതികൾ ഇവയൊക്കെ

കൊയിലാണ്ടി: നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള നിര്‍ണായക ബജറ്റില്‍ ജനക്ഷേമ പദ്ധതികള്‍ക്കാണ് മുന്‍ തൂക്കം. ബജറ്റില്‍ കൊയിലാണ്ടി നിയോജക മണ്ഡത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 139.10 കോടി രൂപയാണ് അനുവദിച്ചത്. ധനമന്ത്രി തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത് ബജറ്റിൽ കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ മേഖലകളിലെ 20 പ്രവൃത്തികൾക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. കൊല്ലം ചിറയുടെ രണ്ടാം ഘട്ട സൗന്ദര്യ പ്രവൃത്തികള്‍ക്കായി 4

കര്‍ഷക സമരത്തിന് പിന്തുണയുമായി സി.പി.ഐ(എം.എല്‍) ബഹുജന ധര്‍ണ്ണ

കൊയിലാണ്ടി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി കൊയിലാണ്ടിയില്‍ സി.പി.ഐ(എം.എല്‍) ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ചു. ധർണ്ണാസമരം ഓൾ ഇന്ത്യ ക്രാന്തികാരി കിസാന്‍സഭ സംസ്ഥാന സെക്രട്ടറി എം.പി.കുഞ്ഞിക്കണാരന്‍ ഉദ്ഘാടനം ചെയ്തു. കെ.സുധാകരന്‍ അധ്യക്ഷത വഹിച്ചു. എ.എം.അഖില്‍ കുമാര്‍, ടി.നാരായണന്‍, വി.എ.ബാലകൃഷ്ണന്‍, ടി.സത്യന്‍, പി.ടി.ഹരിദാസ്, വേണു കുനിയില്‍, പി.എം.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.  

കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റിൽ സ്വകാര്യ പരസ്യ കമ്പനിയുടെ അനധികൃത നിർമ്മാണം പൊളിച്ചുമാറ്റി

കൊയിലാണ്ടി: കഴിഞ്ഞ ഒന്നര വർഷം മുമ്പ് പൊളിച്ച് മാറ്റാൻ നഗരസഭ ഉത്തരവിട്ട പഴയ സ്റ്റാന്റിലെ കോടതിയുടെ ഭാഗത്തെ ബസ്സ്‌ സ്‌റ്റോപ്പിലാണ് വീണ്ടും വലിയ പരസ്യബോർഡ് വെക്കാൻ പാകത്തിൽ ഇന്നലെ വൈകീട്ട് സ്വകാര്യ പരസ്യ കമ്പനി കൺസ്ട്രക്ഷൻ ആരംഭിച്ചത്. നിവിലുണ്ടായിരുന്ന ബസ്സ് സ്റ്റോപ്പിന് മുകളിൽ ഹോഡിംഗ് സ്ഥാപിക്കുന്ന പ്രവത്തിയാണ് ആരംഭിച്ചത്. 5 വർഷം മുമ്പാണ് വി.എൻ.ആർ. ഔട്ട്

ഹയർ സെക്കന്ററി തുല്യതാ ക്ലാസ്സുകൾ ആരംഭിക്കുന്നു

കൊയിലാണ്ടി : കൊയിലാണ്ടി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ പഠനകേന്ദ്രത്തിലെ ഹയർ സെക്കന്ററി തുല്യതാ‌കോഴ്സിന്റെ 1, 2 വർഷത്തിലെ നിലവിൽ ഓൺലൈനായി പഠനം നടത്തി വരുന്നവർക്കുള്ള സമ്പർക്ക പഠന ക്ലാസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജനുവരി 17 ഞായറാഴ്ച 10 മണിക്ക് ആരംഭിക്കുമെന്ന് സെന്റർ കോർഡിനേറ്റർ ദീപ.എം അറിയിക്കുന്നു. 9846491389.

കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗിന് വേണം; യൂത്ത് ലീഗ്

കൊയിലാണ്ടി: നിയമസഭ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്ലീഗ് നിയോജക മണ്ഡലം പ്രവർത്തക സമിതിയിൽ പ്രമേയം. യൂത്ത്ലീഗ് വൈസ് പ്രസിഡന്റ് കെ.എം.ഷമീമാണ് പ്രമേയം അവതരിപ്പിച്ചത്. പരമ്പരാഗതമായി യു.ഡി.എഫ് വിജയിച്ചു കൊണ്ടിരുന്ന കൊയിലാണ്ടി നിയോജക മണ്ഡലം കഴിഞ്ഞ 15 വർഷക്കാലത്തോളമായി ഇടതുമുന്നണിയാണ് ജയിച്ചു വരുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് ലഭിക്കുന്ന

കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്കിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് മോട്ടോർ തൊഴിലാളികൾ ധർണ്ണ നടത്തി

കൊയിലാണ്ടി: ഗതാഗത കുരുക്കു കൊണ്ട് കുപ്രസിദ്ധമായ കൊയിലാണ്ടി ടൗണിലെ ഇഴഞ്ഞു നീങ്ങുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ട് കോഴിക്കോട് ജില്ലാ മോട്ടോര്‍ എംപ്ലോയീസ് യൂണിയന്‍ (ഐഎന്‍ടിയുസി) ഓട്ടോ സെക്ഷന്‍ കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ധര്‍ണ്ണ

error: Content is protected !!