Tag: KOYILANDY
സുരക്ഷ പാലിയേറ്റിവിന് സഹായവുമായി ‘ചങ്ക് സഖാക്കൾ’
കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റിവിന് ഓക്സിജൻ കോൺസന്റേറ്റർ നൽകി. കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന ‘ചങ്ക് സഖാക്കൾ’ വാട്സ് ആപ്പ് കൂട്ടായ്മയാണ് ഓക്സിജൻ കോൺസന്റേറ്റർ കൈമാറിയത്. ആനക്കുളത്തുള്ള സുരക്ഷ പാലിയേറ്റിവ് ഓഫീസിൽ ഇന്ന് നടന്ന പരിപാടിയിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ.കെ.പി ഓക്സിജൻ കോൺസന്റേറ്റർ ഏറ്റുവാങ്ങി സുരക്ഷ ഏരിയ കൺവീനർ എ.പി.സുധീഷിന് കൈമാറി. അതീവ ഗുരുതരാവസ്ഥയിലാവുന്ന കിടപ്പു
കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ആഘോഷം ജനുവരി 30, 31 തിയ്യതികളില്‍
കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ആഘോഷം ജനുവരി 30, 31 തിയ്യതികളില്‍ നടക്കും. കൊറോണയുടെ സാഹചര്യത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് ആഘോഷം. ജനുവരി 30ന് കാലത്ത് ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമവും, വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കും. 31ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഗുരുതി. കൊവിഡ്
അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ അരികിലേക്ക്
കൊയിലാണ്ടി: കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ഓണ്‍ലൈനില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ ക്ഷേമാന്വേഷണത്തിനും പഠനപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനുമായി ശ്രീ ഗുരുജി വിദ്യാനികേതന്‍ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ അധ്യാപകരും, വിദ്യാലയ സമിതി പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി. ഓണ്‍ ലൈന്‍ ക്ലാസിനെപ്പറ്റി രക്ഷിതാക്കളില്‍ നിന്ന് നല്ല അഭിപ്രായമാണ് കിട്ടിയത്. സന്ദര്‍ശന വേളയില്‍ ഓണ്‍ലൈനായി നടത്തിയ രാമായണ പാരായണം,
ചെങ്ങോട്ടുകാവിൽ വിജയാഹ്ലാദ ഘോഷയാത്ര സംഘടിപ്പിച്ചു
ചെങ്ങോട്ടുകാവ്: ചരിത്രത്തിലാദ്യമായി ചെങ്ങോട്ടുകാവ് എല്‍ഡിഎഫ് പിടിച്ചെടുത്തതിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് എല്‍ഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയാഹ്ലാദഘോഷയാത്രയും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും നടത്തി. ഘോഷയാത്ര കൂഞ്ഞിലാരി നിന്ന് ആരംഭിച്ച് കലോ പൊയിലില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ്,
കോതമംഗലം വിഷ്ണു ക്ഷേത്രത്തിൽ ഉത്സസവത്തിന് കൊടിയേറി
കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ചവനപ്പുഴ മുണ്ടൊട്ട് പുളിയപ്പടമ്പ് ഇല്ലത്ത് കുബേരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്ത്വത്തിലായിരുന്നു കൊടിയേറ്റം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രധാന ചടങ്ങുകൾ ഉൾപ്പെടുത്തിയായിരിക്കും ഈ വർഷത്തെ ഉത്സവ നടത്തിപ്പെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
കെ.ദാസൻ ഉൾപ്പടെ നാല് എം.എൽ.എ മാർക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത നാല് എം.എൽ.എ മാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടി എം.എൽ.എ കെ.ദാസൻ, കൊല്ലം എം.എൽ.എ മുകേഷ്, നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ, പീരുമേട് എം.എൽ.എ ബിജിമോൾ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജനുവരി 14 ന് കാലത്ത് എം.എൽ.എ മാർക്കിടയിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. കെ.ദാസനും കെ.ആൻസലനും തിരുവനന്തപുരം മെഡിക്കൽ
കൊയിലാണ്ടിയിൽ ഹരിത ഓഡിറ്റ് ആരംഭിച്ചു; മികച്ച ഓഫീസുകള്‍ക്ക് ഹരിത ഓഫീസ് സാക്ഷ്യപത്രം
കൊയിലാണ്ടി: ഹരിതാഭമായ, തികച്ചും പരിസ്ഥിതി സൗഹൃദമായ സർക്കാർ ഓഫീസ് അന്തരീക്ഷം ഒരു പക്ഷെ നമുക്ക് അത്ര പരിചിതമായിരിക്കില്ല. എന്നാൽ സർക്കാർ ഓഫീസുകളിൽ ഹരിത ചട്ടം പാലിക്കണമെന്ന സർക്കാർ നിർദേശം ഉൾക്കൊണ്ട് ഹരിത ഓഫീസ് പ്രഖ്യാപനത്തിന് തയ്യാറെടുക്കുകയാണ് കൊയിലാണ്ടി നഗരസഭ. ജനുവരി 26 ന് സംസ്ഥാനത്ത് 10,000 സർക്കാർ ഓഫീസുകൾ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കാനാണ് സംസ്ഥാന സർക്കാർ
ലഹരി സംഘം, പിടിച്ചുപറി; കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ ഭീതി പടരുന്നു
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡിൽ ലഹരി വിൽപ്പനക്കാർ താവളമാക്കുന്നു. റെയിൽവെ സ്റ്റേഷൻ റോഡ് ഇപ്പോൾ വിജനമായി കിടക്കുന്നതിനാലാണ് ഇവിടം ലഹരി വിൽപ്പനക്കാർ താവളമാക്കുന്നത്. പഴയ റെയിൽവെ ഗേറ്റ് നിലനിന്ന സ്ഥലത്ത് റെയിൽവെ സ്ലിപ്പറുകൾ അട്ടിയിട്ടിട്ടുണ്ട്. ഇവിടം കുറ്റിക്കാടുകളും നിറഞ്ഞ് കിടക്കുകയാണ്. ഇതിന്റെ മറവിലാണ് ഇത്തരക്കാർ അധികവും തമ്പടിക്കുന്നത്. പകൽ സമയത്ത് പോലും ഇതുവഴി പോകാൻ
വിരുന്നുകണ്ടി ഹരിദാസൻ അന്തരിച്ചു
കൊയിലാണ്ടി: വിരുന്നുകണ്ടി സുന്ദരി നിവാസിൽ ഹരിദാസൻ അന്തരിച്ചു. 65 വയസ്സായിരുന്നു. പരേതനായ രാവുണ്ണിയാണ് പിതാവ് ഭാര്യ: ഉമ. മക്കൾ: കവിത, ബബിത, സരിത, ഹരിഷ്. മരുമക്കൾ: മധു, ഷൈജിത്ത്, സുധീഷ് , പ്രിയങ്ക. സഞ്ചയനം വ്യാഴാഴ്ച
കൈതോലച്ചെടികൾ അന്നം കൂടിയാണ്, വെട്ടി നശിപ്പിക്കരുത്
കൊയിലാണ്ടി: കൈതോലപ്പായകള്‍ നമ്മുടെ വീട്ടകത്തില്‍ നിന്ന് പുറത്താവുകയാണ്. പകരം പ്ലാസ്റ്റിക്ക് നാരുകള്‍ കൊണ്ട് തീര്‍ത്ത കൃത്രിമ പുല്‍പ്പായകളാണ് ആ സ്ഥാനത്തേക്ക് വരുന്നത്. പട്ടികജാതി സമുദായക്കാരുടെ പാരമ്പര്യതൊഴിലായ കൈതോല പായ നിര്‍മ്മാണം അനുദിനം അന്യം നിന്നു പോകുകയാണ്. പായ നിര്‍മ്മാണത്തിന് ആവശ്യമായ കൈതോല കിട്ടാത്തതും അദ്ധ്വാനത്തിന് അനുപാതമായ വില വിപണിയില്‍ ലഭിക്കാത്തതും കാരണം പുതിയ തലമുറ ഈ