Tag: KOYILANDY

Total 423 Posts

കൊയിലാണ്ടി മൈതാനത്ത് മാലിന്യങ്ങൾ തള്ളിയവർക്കെതിരെ നടപടിയെടുക്കുക; യൂത്ത് കോൺഗ്രസ്

കൊയിലാണ്ടി: കഴിഞ്ഞദിവസം പകൽ സമയത്ത് കോൺക്രീറ്റ് വേസ്റ്റും, കമ്പികളുമുൾപ്പെടെ ഒരു ലോഡിലധികം മാലിന്യങ്ങൾ സാമൂഹ്യ വിരുദ്ധർ കൊയിലാണ്ടി സ്റ്റേഡിയത്തിൽ തള്ളിയ സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ജില്ല സ്പോർട്സ് കൗൺസിലിൻ്റെ കൈവശമുള്ള സ്റ്റേഡിയത്തിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരുണ്ടായിട്ടും ഇത്തരമൊരു സംഭവം നടന്നത് നാണക്കേടാണ്. സ്പോർട്സ് കൗൺസിൽ കൊയിലാണ്ടി സ്റ്റേഡിയം

സിഐടിയു ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി ദ്രോഹ, കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന ആഹ്വാനവുമായി സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി.കെ.മുകുന്ദൻ നയിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നല്‍കി. കെ.കെ.മമ്മു, പി.സി.സുരേഷ്, എൻ.കെ.രാമചന്ദ്രൻ, കെ.ഇ.പ്രമോദ് എന്നിവർ സംസാരിച്ചു. എം.പത്മനാഭൻ അധ്യക്ഷത വഹിച്ചു. എം.എ.ഷാജി സ്വാഗതവും, എൻ.കെ.ഭാസ്കരൻ നന്ദിയും പറഞ്ഞു. ബുധനാഴ്ച വൈകീട്ട് വടകരയിൽ വെച്ച്

കർഷക സമരത്തിന് പിന്തുണയുമായി തൊഴിലുറപ്പ് തൊഴിലാളികളും

കൊയിലാണ്ടി: കർഷക സമരത്തിന് ഐക്യദാർഢ്യവുമായിതൊഴിലുറപ്പ് തൊഴിലാളികൾധർണ്ണ നടത്തി. ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ കെ.ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ.രാജൻ, ടി.വി.ഗിരിജ, ജയശ്രീ മനത്താനത്ത്, സുനില, അനിൽ പറമ്പത്ത് എന്നിവർ സംസാരിച്ചു. കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ ധർണ്ണ നഗരസഭാ വൈസ് ചെയർമാൻ അഡ്വ:കെ.സത്യൻ ഉദ്ഘാടനം ചെയ്തു ഏരിയാ

എംടെക് റാങ്ക് ജേതാവിനെ ‘സൗഹൃദം’ കൂട്ടായ്മ അനുമോദിച്ചു

കൊയിലാണ്ടി: എംടെക് കമ്പ്യൂട്ടര്‍ സയന്‍സില്‍ റാങ്ക് ജേതാവായ ചിത്രയെ ‘ സൗഹൃദം’ കൂട്ടായ്മ അനുമോദിച്ചു. തിരുച്ചിറപ്പള്ളി എന്‍ഐടിയില്‍ നിന്നും സ്വര്‍ണ്ണ മെഡലോടെയാണ് ചിത്ര എംടെക് പൂര്‍ത്തിയാക്കിയത്. കൊയിലാണ്ടി ഉപജില്ലയിലെ ‘സൗഹൃദം’ കൂട്ടായ്മ അംഗവും,പന്തലായനി യു.പി.സ്‌കൂള്‍ റിട്ടയര്‍ഡ് പ്രധാന അധ്യാപകൻ ശശി മാസ്റ്ററുടെ മകളുമാണ് ചിത്ര. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ

കൊയിലാണ്ടി മൈതാനത്ത് മാലിന്യങ്ങൾ തള്ളി; നടപടിയില്ല, സ്പോർട്സ് കൗൺസിൽ പണം പിരിക്കാൻ മാത്രം എത്തുന്നവരെന്ന് ആക്ഷേപം

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ കെട്ടിട അവശിഷ്ടങ്ങൾ തള്ളിയതിനെതിരെ പ്രതിഷേധമുയരുന്നു. കുട്ടികളും മുതിർനവരും ഉൾപ്പടെ നിരവധി പേർ കായിക പരിശീലനത്തിനെത്തുന്ന സ്ഥലമാണ് സ്റ്റേഡിയം ഗ്രൗണ്ട്. വീട് പൊളിച്ച കോൺക്രീറ്റ് വേസ്റ്റും കമ്പികളും ഉൾപ്പടെ ഒരു ലോഡിലധികം മാലിന്യങ്ങൾ ഗ്രൗണ്ടിൽ തള്ളിയിട്ടുണ്ട്. കോഴിക്കോട് ജില്ല സ്പോട്സ് കൗൺസിലിന്റെ കൈവശമാണ് സ്റ്റേഡിയം ഉള്ളത്. രണ്ട് സെക്യൂരിറ്റി ജീവനക്കാരും സ്റ്റേഡിയത്തിനുണ്ട്.

കൊയിലാണ്ടി ചൂടി ‘ഒരു ബ്രാന്റായിരുന്നു’

കൊയിലാണ്ടി: കൊയിലാണ്ടി ചൂടിയുടെ പഴയ കാല പ്രൗഡി അസ്തമിക്കുന്നു. ആവശ്യത്തിന് ചകിരിനാര് കിട്ടാത്തതും, തൊഴിലാളികള്‍ മറ്റ് തൊഴിലിടങ്ങളിലേക്ക് മാറി പോകുന്നതുമാണ് കയര്‍ മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. സര്‍ക്കാര്‍ സബ്ബ്സിഡി കൊണ്ട് മാത്രം ഇനി അധിക നാള്‍ കയര്‍ സഹകരണ സംഘങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണുളളത്. ആധുനിക ഓട്ടോമാറ്റിക്ക് സ്പിനിംങ്ങ് മില്‍ (എ.എസ്.എം) ഉള്‍പ്പടെയുളള

കൊയിലാണ്ടിയിൽ ആർഎംപി മത്സരിക്കും

കൊയിലാണ്ടി: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വടകര, കൊയിലാണ്ടി ഉള്‍പ്പെടെ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ആര്‍.എം.പി.ഐ മത്സരിച്ചേക്കും. നാദാപുരം, കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത് എന്നിവയാണ് മത്സരിക്കാന്‍ സാധ്യതയുള്ള മറ്റു മണ്ഡലങ്ങള്‍. വ​ട​ക​ര​യി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. വേ​ണു​വോ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ. ര​മ​യോ ആ​യി​രി​ക്കും സ്ഥാ​നാ​ര്‍ഥി. കൊയിലാണ്ടിയിൽ പാർട്ടി നേതാക്കളെയും ചില പൊതുസമ്മതരായ ആളുകളേയും പാർട്ടി

സന്തോഷ വാർത്ത; കൊയിലാണ്ടിയിൽ കെ-ഫോൺ ഉടനെയെത്തും

കോഴിക്കോട്: കുറഞ്ഞ ചിലവിൽ ഇൻറർനെറ്റ് കണക്ഷൻ നൽകുന്ന കെ-ഫോൺ പദ്ധതിയുടെ പ്രവൃത്തികൾ ജില്ലയിൽ അന്തിമഘട്ടത്തിലേക്ക്. കേബിൾ ശൃംഖല തീർക്കലും, കണക്ഷൻ സെൻറർ ഒരുക്കലുമടക്കമുള്ള പ്രവൃത്തികൾ 95 ശതമാനത്തിലധികം പൂർത്തിയായി. നഗര ഗ്രാമ മേഖലകളിൽ ഇന്റർനെറ്റ് ശൃംഖല വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ഇബി യുടെ നേതൃത്വത്തിൽ പ്രവർത്തനം മുന്നേറുന്നത്. കെ-ഫോണിനായി ഇതിനകം 550 കിലോമീറ്ററിലധികം കേബിൾ സ്ഥാപിച്ചു

ഫാഷൻ ഗോൾഡ് തട്ടിപ്പ്; കൊയിലാണ്ടി സ്വദേശി അഷറഫിനെ ഇഡി ചോദ്യം ചെയ്യുന്നു

കോഴിക്കോട്: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ ഡയരക്ടർ അഷ്റഫിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. കൊയിലാണ്ടി സ്വദേശിയാണ് അഷ്റഫ്. കോഴിക്കോട് വെച്ചാണ് ചോദ്യം ചെയ്യുന്നത്. നിക്ഷേപം സ്വീകരിക്കുന്നതിന് വ്യക്തമായ നിയമങ്ങള്‍ നാട്ടില്‍ നിലനില്‍ക്കുന്നതിനിടെ അതിനെയെല്ലാം നോക്കുകുത്തിയാക്കി നടന്ന ജ്വല്ലറി തട്ടിപ്പാണ് ഫാഷൻ ഗോൾഡ് കേസ്. മുസ്ലീം ലീഗ് എംഎൽഎയായ എം.സി കമറുദ്ദീൻ പ്രതിയായ തട്ടിപ്പ് കേസ് എന്ന

മുല്ലപ്പള്ളി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യപ്പെടുന്നത് ഇരട്ടത്താപ്പെന്ന് കെ.മുരളീധരൻ

കൊയിലാണ്ടി: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതിനെതിരെ ഒളിയമ്പുമായി കെ.മുരളീധരൻ. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ വടകര എംപി ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാൻ തയ്യാറാവാതെ മാറി നിൽക്കുകയായിരുന്നു. മുല്ലപ്പള്ളി മാറിയതോടെ വട്ടിയൂർകാവ് എംഎൽഎ ആയിരുന്ന കെ.മുരളീധരൻ വടകര പാർലമെന്റ് സീറ്റിൽ മത്സരിക്കാൻ തയ്യാറാവുകയായിരുന്നു. മുരളീധരൻ എംപി ആയതോടെ നടന്ന വട്ടിയൂർകാവ് ഉപതിരഞ്ഞെടുപ്പിൽ

error: Content is protected !!