Tag: KOYILANDY

Total 423 Posts

കേരള കര്‍ഷക സംഘം കൊയിലാണ്ടി ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരള കര്‍ഷക സംഘം കൊയിലാണ്ടി ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സംസ്ഥാന ജോയിന്‍ സെക്രട്ടറി പി. വിശ്വന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയയിലെ മെമ്പര്‍ഷിപ്പ് വിതരണം സേലം രക്തസാക്ഷി ദിനത്തില്‍ പൂര്‍ത്തീകരിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കണ്‍വെന്‍ഷനില്‍ സംസ്ഥാന ജോയിന്‍ സെക്രട്ടറി കെ. വി. വിജയദാസ് എംഎല്‍എയുടെ നിര്യാണത്തില്‍ അനുശോചനവും ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍

പരാതികൾ വേഗത്തിൽ തീർപ്പാകും; കൊയിലാണ്ടിയിൽ മന്ത്രിമാരുടെ അദാലത്ത് ഫെബ്രുവരി ഒന്നിന്

കൊയിലാണ്ടി: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനുള്ള സാന്ത്വന സ്പര്‍ശം അദാലത്ത് കൊയിലാണ്ടി താലൂക്കില്‍ ഫെബ്രുവരി ഒന്നിന് നടക്കും. മന്ത്രിമാരായ കെ.ടി ജലീല്‍, ടി. പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്. അദാലത്തുമായി ബന്ധപ്പെട്ട് കലക്ടര്‍ എസ്. സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. കോഴിക്കോട് ജില്ലയില്‍ ഫെബ്രുവരി ഒന്ന്,

അങ്കണവാടി ജീവനക്കാർ കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

കൊയിലാണ്ടി: അങ്കണവാടി ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക, സാമുഹിക സുരക്ഷപെൻഷനിൽ അങ്കണവാടി ജീവനക്കാരെ ഉൾപ്പെടുത്തുക, മിനിമം വേതനം 21,000 ആക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി അങ്കണവാടി ജീവനക്കാർ മാർച്ചും ധർണ്ണയും നടത്തി. അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപേഴ്സ് അസോസിയേഷൻ (സിഐടിയു) ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ ധർണ്ണ

മണമല്‍ എം.എം. ദാമോദരന്‍ അന്തരിച്ചു

കൊയിലാണ്ടി: കെ.എസ്.ഇ.ബി.റിട്ട.സബ് എഞ്ചിനിയര്‍ മണമല്‍ എം.എം. ദാമോദരന്‍ (മാക്കണ്ടാരി, ടിനു നിവാസ്) അന്തരിച്ചു. 76 വയസ്സായിരുന്നു. ഭാര്യ: ചന്ദ്രി, മകന്‍: ടിനു, മരുമകള്‍ : നീമ. സഹോദരന്‍ : അശോകന്‍ കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

രാപ്പകൽ നീണ്ടുനിന്ന തിറയാട്ടങ്ങളോടെ ദൈവത്തുംകാവ് ഉത്സവം സമാപിച്ചു

കൊയിലാണ്ടി: കൊടക്കാട്ടു മുറി ദൈവത്തുംകാവ് ക്ഷേത്രോത്സവം സമാപിച്ചു. രാപ്പകൽ നീണ്ടു നിന്ന തിറയാട്ടങ്ങളോടെയാണ് ഉത്സവ ചടങ്ങുകൾ അവസാനിച്ചത്. വെള്ളിയാഴ്ച സൂര്യാസ്തമയത്തോടെ ക്ഷേത്രം തണ്ടാൻ മുൻതിരി തെളിയിച്ചു. തുടർന്ന് വിവിധ കെട്ടിയാട്ടങ്ങൾ നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഉത്സവ ചടങ്ങുകൾ.

കൊയിലാണ്ടിയിലെ സബ് ട്രഷറി ‘സ്മാർട്ടാകുന്നു’; സന്തോഷവുമായി ജനങ്ങളും ജീവനക്കാരും

കൊയിലാണ്ടി: അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന കൊയിലാണ്ടി സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള സർക്കാർ തീരുമാനത്തെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയാണ് ജീവനക്കാരും, പെൻഷൻകാരും, നാട്ടുകാരും. സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപയാണ് പുതിയ കെട്ടിടം നിർമ്മിക്കാനായി അനുവദിച്ചത്. കോടതി വളപ്പിൽ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് ട്രഷറി പ്രവർത്തിക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് കെട്ടിടം ചോർന്നൊലിച്ചതോടെ ഓടുമാറ്റിമേൽക്കൂര ഷീറ്റാക്കുകയായിരുന്നു.കെ.ദാസൻ

കോഴിക്കോട് ജില്ലയിൽ നിന്നുള്ള സമരവളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി

കൊയിലാണ്ടി: ഡൽഹിയിൽ കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ജില്ലയിലെ സമരവളണ്ടിയർമാർക്ക് കേരള കർഷക സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. ജില്ലാ സെക്രട്ടറി സഖാവ് പി.വിശ്വൻ മാസ്റ്റർ സംഘത്തെ നയിക്കുന്ന സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ.ഷിജുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് കെ.പി.കുഞ്ഞമ്മദ് കുട്ടി,

ഓർമ മരം നട്ട് സുഗതകുമാരി ടീച്ചർക്ക് ആദരം

കൊയിലാണ്ടി: മലയാളത്തിൻ്റെ പ്രിയ കവയത്രിയും പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഉറച്ച ശബ്ദവുമായിരുന്ന സുഗതകുരായിയുടെ ഓർമ്മയ്ക്കായി, അവരുടെ ജൻമദിനമായ ഇന്ന് സംസ്ഥാന വ്യാപകമായി വൃക്ഷ തൈകൾ നട്ടു. വിദ്യാഭ്യാസ വകുപ്പാണ് പരിപാടിയൊരുക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, കുട്ടികൾ വീടുകളിലുമാണ് ഓർമ മരം നട്ടത്. ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വാർഡ് കൗൺസിലർ എ.ലളിതവൃക്ഷതൈ നട്ടു. പ്രിൻസിപ്പൽ പി.വത്സല, പി.ടി.എ പ്രസിഡണ്ട്

തൊഴിലുറപ്പ് തൊഴിലാളികൾ വയലിലേക്ക്

നടേരി: കൊയിലാണ്ടി നഗരസഭ ഇരുപത്തിമൂന്നാം വാർഡ് മൂഴിക്കുമീത്തലിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. നെൽകൃഷി അഭിവൃദ്ധിപെടുത്തുന്നതിനായി വയലിൽ ഞാറുപറിക്കാനാണ് തൊഴിലാളികൾ എത്തിയത്. വാർഡ് കൗൺസിലർ ജമാൽ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ കൗൺസിലർ ലാലിഷ, പാടശേഖര സമിതികൺവീനർ ശ്രീധരൻ കുറ്റിപ്പുറത്ത് എന്നിവർ പങ്കെടുത്തു.

ഉത്സവങ്ങൾക്ക് കൊടിയേറുന്നു, തിറ കെട്ടിയാടിത്തുടങ്ങി; കൊയിലാണ്ടിയിൽ ഉത്സവപ്പറമ്പുകൾക്ക് ജീവൻവെയ്ക്കുക്കുന്നു

സ്വന്തം ലേഖകൻ കൊയിലാണ്ടി: കോവിഡ് കവർന്നെടുത്ത നമ്മുടെ ഒരു ഉത്സവകാലത്തിന് ശേഷം വീണ്ടും ഉത്സവങ്ങൾക്ക് കൊടിയേറിയിരിക്കുകയാണ്. തിറയും വെടിക്കെട്ടുകളും ഇളനീർക്കുലവരവും താലപ്പൊലിയും തായമ്പകയും എല്ലാം നിറഞ്ഞ ഉത്സവകാലം വീണ്ടും എത്തുന്നു. എന്നാൽ ഇത്തവണയും കോവിഡ് നിയന്ത്രണങ്ങളുണ്ട്. ഉത്സവങ്ങളോട് അനുബന്ധിച്ച എല്ലാ ചടങ്ങുകളും നേരത്തേ നടത്തിയത് പോലെ ഇത്തവണയും ഉണ്ടാകില്ല. അധികം ആൾക്കൂട്ടമില്ലാതെ ചടങ്ങുകൾ നടത്താനാണ് കൊയിലാണ്ടിയിലെ

error: Content is protected !!