Tag: KOYILANDY

Total 423 Posts

പേരടിമീത്തൽ അച്ചുതൻ നായർ അന്തരിച്ചു

കീഴരിയൂർ: പേരടിമീത്തൽ അച്ചുതൻ നായർ അന്തരിച്ചു. 73 വയസ്സായിരുന്നു. ഭാര്യ: ദേവി അമ്മ. മക്കൾ: അനിൽ കുമാർ, അജേഷ് മരുമക്കൾ: റോഷ്‌നി, ഗ്രീഷ്മ. സഹോദരങ്ങൾ: പരേതനായ ബാലൻ നായർ, നാണു നായർ, പരേതയായ പാറു അമ്മ, നാണിയമ്മ,പരേതനായ കുഞ്ഞിരാമൻ നായർ.

ചേലോട്ട് തറുവയി കുട്ടി അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ ചേലോട്ട് തറുവയി കുട്ടി നിര്യാതനായി. 82 വയസ്സായിരുന്നു. ഫാത്തിമയാണ് ഭാര്യ. ഷരീഫ, റസാഖ്, സീനത്ത്, റിയാസ് എന്നിവർ മക്കളാണ്. മരുമക്കൾ: അബ്ദുറഹിമാൻ, നദീറ, ഹനീഫ, റഹീന. ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനായ തറുവയി കുട്ടി പെരുവട്ടൂർ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, റഹ്മാനിയ്യ ജുമ: മസ്ജിദ് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട്

കൊയിലാണ്ടിയിൽ ‘മിൽ കേ ചലോ’

കൊയിലാണ്ടി: ദില്ലി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പുരോഗമന കലാ സാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മറ്റി സംഘടിപ്പിച്ച ‘മിൽ കേ ചലോ’ പരിപാടി അതിന്റെ വ്യത്യസ്തതയാൽ ശ്രദ്ധേയമായി. ചിത്രം വരച്ചും, നാടൻ പാട്ട് പാടിയും, കവിത ചൊല്ലിയും, നൃത്തമാടിയും, ഈയടുത്ത കാലത്ത് ഓർമ്മകളായ് മാറിയ മഹാരഥൻമാരെ ഓർത്തെടുത്തും, പഴയ സിനിമാ-നാടക ഗാനങ്ങളും, പടപ്പാട്ടുകളും പാടിയും,

കർഷക പോരാളികൾക്ക് ഐക്യദാർഡ്യം; കൊയിലാണ്ടിയിൽ കോൺഗ്രസ് പ്രകടനം നടത്തി

കൊയിലാണ്ടി: കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ കാർഷിക നയത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ കർഷകർ നടത്തുന്ന പ്രതിഷേധ സമരത്തിനെതിരെ പോലിസ് നടത്തിയ നരനായാട്ടിലും, കർഷക മരണത്തിലും പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ കൊയിലാണ്ടി നഗരത്തിൽ പ്രകടനം നടത്തി. ഡി.സി.സി സെക്രട്ടറി രജേഷ് കിഴരിയൂർ, കിണറ്റിൻകര രാജൻ, കെ.പി.വിനോദ് കുമാർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അജയ് മ്പോസ് ,

വൈദ്യുതി സെക്ഷന്‍ മാറ്റം; ഉപഭോക്താക്കള്‍ ദുരിതത്തില്‍

കൊയിലാണ്ടി: നഗരസഭാ പരിധിയില്‍പ്പെട്ട നടേരി ഭാഗത്തെ മൊത്തം വൈദ്യുത ഉപഭോക്താക്കളെയും,കൊയിലാണ്ടി നോര്‍ത്ത് എക്ടറിവ് സെക്ഷനില്‍ നിന്നും വേര്‍പ്പെടുത്തി അരിക്കുളം ഇലക്ട്രിക്ക് സെക്ഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്ത് പ്രദേശത്തെ വൈദ്യുതി ഉപഭോക്താക്കളെ ദുരിതത്തിലാക്കി. കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ വേണ്ടത്ര ബസ് ഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ വൈദ്യുത സംബന്ധമായ ആവശ്യങ്ങള്‍ക്ക് അരിക്കുളത്തുള്ള വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ എത്തിച്ചേരാന്‍ മൂഴിക്കുമീത്തല്‍,മരുതൂര്‍,അണേല,ഒറ്റക്കണ്ടം പ്രദേശത്തുള്ള

ഓണ്‍ലൈന്‍ പഠന കാലത്ത് മികച്ച സേവനം കാഴ്ചവെച്ച രക്ഷിതാക്കൾക്ക് വന്മുകം- എളമ്പിലാട് സ്കൂളിൻ്റെ ആദരം

കൊയിലാണ്ടി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് കേരളത്തിലെ സ്‌കൂളുകള്‍ അടച്ചിട്ടപ്പോള്‍ വീടുകള്‍ വിദ്യാലയമായി. രക്ഷിതാക്കള്‍ അധ്യാപകരും. വിദ്യാര്‍ത്ഥികളെല്ലാം ഓണ്‍ലൈനിലൂടെയാണ് പഠനം നടത്തിയത്. ഈ അവസരത്തില്‍ അധ്യാപകരുടെ റോളില്‍ മികച്ച രീതിയില്‍ സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാലയത്തിലെ പ്രീ-പ്രൈമറി അടക്കമുള്ള മുഴുവന്‍ രക്ഷിതാക്കളെയും ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എല്‍.പി സ്‌കൂള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ വീടുകളിലെത്തി ആദരിച്ചു. സ്‌കൂള്‍ ലീഡര്‍ എസ്.

ഇവിടെ ഭയപ്പെടാത്ത ഒരു കൂട്ടം ‘സുരക്ഷ’; ആനക്കുളത്ത് കോവിഡ് ബാധിച്ച് മരിച്ചയാൾക്കും സുരക്ഷാ പ്രവർത്തകർ ചിതയൊരുക്കി

കൊയിലാണ്ടി: സാന്ത്വന പരിചരണത്തോടൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും നമാനതകളില്ലാത്ത ഇടപെടൽ നടത്തികൊണ്ടിരിക്കുന്ന സംഘടനയാണ് സുരക്ഷ പാലിയേറ്റിവ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കുന്നതിനും നാട്ടിൽ ഒരു വിളിപ്പാടകലെ ‘സുരക്ഷ’ യുണ്ട്. നഗരസഭയിലെ ആനക്കുളത്ത് ഇന്ന് കോവിഡ് മരണം റിപ്പോർട്ടു ചെയ്തപ്പോൾ മൃതശരീരം മറവ് ചെയ്യാനായി നഗരസഭയുടെ ആരോഗ്യ വിഭാഗത്തിനൊപ്പം കൈകോർത്തുകൊണ്ട് സഹായത്തിനായ് സുരക്ഷയുടെ സന്നദ്ധ പ്രവർത്തകരുമുണ്ടായിരുന്നു.

മത,രാഷ്ട്രീയ നേതൃത്വങ്ങൾ ഉണർന്നു പ്രവർത്തിക്കുക; കെ.എൻ.എം

കൊയിലാണ്ടി: സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന അസത്യങ്ങളും അർധസത്യങ്ങളും വഴി ജനങ്ങൾക്കിടയിൽ വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കപ്പെടുകയാണെന്നും പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കാൻ മുഖ്യധാരാ രാഷ്ട്രീയ, മത നേതൃത്വങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ടെന്നും കെ. എൻ.എം കോഴിക്കോട് നോർത്ത് ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ നട്ടെല്ലായ കർഷകരെ അവഗണിച്ച് മുന്നോട്ടു പോകാനുള്ള ശ്രമം അത്യന്തം അപകടകരമാണെന്നും യോഗം

പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തിന് ഇന്ന് കൊടിയേറി. ക്ഷേത്രം മേൽശാന്തി സി.പി.സുഖലാലൻ ശാന്തിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രിയാണ് കൊടിയേറ്റം നടന്നത്. 25 ന് കാഴ്ചശീവേലി, 26ന് ചെറിയ വിളക്ക്, നാന്ദകം എഴുന്നള്ളിപ്പ്, 27ന് വലിയ വിളക്ക്, ഗുളികൻ്റെ ഗുരുതി തർപ്പണം, 28-ന് താലപ്പൊലി, പാൽ എഴുന്നള്ളിപ്പ്, ആറാട്ട് കുടവരവ്, ഇളനീർക്കുല വരവ്, പള്ളിവേട്ട, 29ന്

കൊയിലാണ്ടിയില്‍ സമ്പര്‍ക്ക കേസുകള്‍ കൂടുന്നു; ഇന്ന് മാത്രം സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് 22 പേര്‍ക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് 22 പേര്‍ക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 60 ല്‍ കൂടുതല്‍ ആളുകള്‍ക്കാണ് കൊയിലാണ്ടിയില്‍ മാത്രം സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മിക്കവരും വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. അരിക്കുളത്ത് 8 പേര്‍ക്കും, പയ്യോളിയില്‍ 15 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗ ബാധ സ്ഥിരീകരിച്ചു.

error: Content is protected !!