Tag: KOYILANDY
റോഡിന് സ്ഥലം കൊടുത്തവർക്ക് വീട് നിർമ്മിക്കാൻ പറ്റുന്നില്ല; തടസ്സം കെട്ടിട നിർമ്മാണച്ചട്ടം
കൊയിലാണ്ടി: വെങ്ങളം അഴിയൂര്‍ ദേശീയ പാത വികസനത്തിന് സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് അവശേഷിക്കുന്ന ഭൂമിയില്‍ വീട് നിര്‍മ്മിക്കുന്നതിന് കൊയിലാണ്ടി നഗരസഭയിലെ കെട്ടിട നിര്‍മ്മാണ ചട്ടം വിലങ്ങു തടിയാവുന്നു. പുതുതായി നിര്‍മ്മിക്കുന്ന പാതയില്‍ നിന്ന് അഞ്ചര മീറ്റര്‍ വിട്ട് മാത്രമേ വീട് നിര്‍മ്മിക്കാവുവെന്ന വ്യവസ്ഥയാണ് പ്രദേശവാസികള്‍ക്ക് വിനയാവുന്നത്. 2033 മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് റോഡില്‍ നിന്ന് അഞ്ചര
കൂടുതൽ കാര്യക്ഷമത; കൊയിലാണ്ടി പോലീസ് സബ് ഡിവിഷനാകുന്നു
കൊയിലാണ്ടി: സംസ്ഥാനത്തെ ക്രമസമാധാന പാലനവും കുറ്റാന്വേഷണവും കൂടുതൽ കാര്യക്ഷമമാക്കാൻ കൊയിലാണ്ടി ഉൾപ്പെടെ 25 പോലീസ് സബ് ഡിവിഷനുകൾ കൂടി വരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സമർപ്പിച്ച നിർദേശം സർക്കാർ അംഗീകരിച്ചു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി അടുത്ത ദിവസം ഉത്തരവിറക്കും. ഇതോടെ സംസ്ഥാനത്ത് സബ്ഡിവിഷനുകൾ 58ൽ നിന്ന് 83 ആകും.
സാന്ത്വന സ്പർശം അദാലത്തിന് കൊയിലാണ്ടിയിൽ തുടക്കമായി
കൊയിലാണ്ടി: സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിന് കൊയിലാണ്ടിയില്‍ തുടക്കമായി. കാലത്ത് ഒമ്പത് മണിക്ക് കൊയിലാണ്ടി ടൗണ്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ആരംഭിച്ച അദാലത്ത് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല കളക്ടർ സാബശിവറാവു സ്വാഗതം പറഞ്ഞു. എം.എൽ.എ മാരായ കെ.ദാസൻ, പുരുഷൻ കടലുണ്ടി, നഗരസഭ ചെയർപേഴ്സൺ സുധ.കെ.പി, ബ്ലോക്ക് പഞ്ചായത്ത്
മത്സ്യതൊഴിലാളികൾക്ക് ധനസഹായം; അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജില്ലയിൽ കോവിഡ്-19 ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് തൊഴിൽനഷ്ടം സംഭവിച്ചതും ഇതുവരെ സർക്കാർ പ്രഖ്യാപിച്ച സഹായധനം ലഭിച്ചിട്ടില്ലാത്തതുമായ കടൽ, ഉൾനാടൻ, മത്സ്യ അനുബന്ധതൊഴിലാളികൾക്ക് സഹായധനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി എട്ടിനകം സമർപ്പിക്കണം. നിർദിഷ്ടമാതൃകയിലുള്ള അപേക്ഷ, ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുസഹിതം കൊയിലാണ്ടി, വടകര, ബേപ്പൂർ, വെള്ളയിൽ എന്നീ മത്സ്യഭവനുകളിലോ ഫിഷറീസ്
പുറക്കാട് വാഹനാപകടം, മുചുകുന്ന് സ്വദേശിയായ വിമുക്ത ഭടൻ മരണപ്പെട്ടു
കൊയിലാണ്ടി: പുറക്കാട് ഉണ്ടായ വാഹനാപകടത്തിൽ വിമുക്ത ഭടൻ മരിച്ചു. മുചുകുന്ന് കോട്ടയകത്ത് മീത്തൽ സജീഷ് കുമാർ ആണ് മരിച്ചത്. 35 വയസ്സാണ് സജീഷിന്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പുറക്കാട് – മുചുകുന്ന് റോഡിലെ കുറിഞ്ഞിമുക്കിൽ വെച്ച് സജീഷും സുഹൃത്തും സഞ്ചരിച്ച ബുള്ളറ്റ് അപകടത്തിൽപ്പെട്ടു. ഇരുവരേയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സജീഷിന്റെ
കർഷക സമരം പൊതുജീവിതത്തിലെ അനുഭവ സാക്ഷ്യം.
കെ.ഷിജു മാസ്റ്റർ ഷാജഹാൻപൂർ: കർഷക സമരം സമാനതകളില്ലാതെ പുതിയ ഗാഥ രചിക്കുന്നു. ഓരോ പ്രതിസന്ധിയേയും അതിജീവിക്കാൻ സമരവളണ്ടിയർമാർ പരസ്പരം മത്സരിക്കുന്നു. അതിശൈത്യം മൂലം കേരള സഖാക്കൾക്ക് വന്നു ചേരുന്ന അസ്വസ്ഥതകൾ ലക്ഷ്യബോധത്തിനു മുമ്പിൽ വഴിമാറി. മാസങ്ങൾക്കു മുമ്പ് തന്നെ ഉത്തരേന്ത്യൻ കർഷകർ പ്രക്ഷോഭപാതയിലായിരുന്നു. എന്നാൽ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് കാരണം ജനുവരി 4 ചേർന്ന സംസ്ഥാന
സാന്ത്വനസ്പർശം അദാലത്ത് നാളെ കൊയിലാണ്ടിയിൽ
കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിൽ നടക്കുന സാന്ത്വന സ്പർശം അദാലത്ത് നാളെ കൊയിലാണ്ടിയിൽ നടക്കും. കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ചാണ് അദാലത്ത് നടക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിലാണ് പരാതി പരിഹാര അദാലത്തുകൾ നടക്കുന്നത്. ജില്ലയിൽ ഇതിനകം 2800-ലേറെ അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. മന്ത്രിമാരായ കെ.ടി.ജലീൽ, ടി.പി.രാമകൃഷ്ണൻ, എ.കെ.ശശീന്ദ്രൻ
നെല്ല്യാടി നാഗകാളി ക്ഷേത്രത്തില്‍ ഫെബ്രുവരി ആറിന് പ്രതിഷ്ഠാദിനം
കൊയിലാണ്ടി: നെല്ല്യാടി നാഗകാളി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം തീരുമാനിച്ചു. ഫെബ്രുവരി ആറിനാണ് പ്രതിഷ്ഠാദിനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത് ശ്രീകുമാര്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടക്കുക. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
‘ഗാന്ധിയെ മറക്കരുത്, ഇന്ത്യ തോൽക്കരുത്’; മേഖല കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ പൊതുയോഗം സംഘടിപ്പിച്ചു
കൊയിലാണ്ടി: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ മേഖല തലത്തിൽ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു. ‘ഗാന്ധിയെ മറക്കരുത്ഇന്ത്യ തോൽക്കരുത്’ കാമ്പയിൻ ഉയർത്തിയാണ് ഒന്നിച്ചിരിക്കാം എന്ന പേരിൽ പരിപാടികൾ സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിക്ക് കീഴിലെ 12 മേഖല കേന്ദ്രങ്ങളിൽ യുവജന റാലിയും പൊതു സമ്മേളനവും നടന്നു. കൊയിലാണ്ടി നഗരസഭയിൽ ആനക്കുളത്ത് നടന്ന പൊതുയോഗം സുരേഷ്
റോഡ് വികസനം ‘പോസ്റ്റിൽ തട്ടി’ നിൽക്കുന്നു
കൊയിലാണ്ടി: റോഡ് വികസനത്തിന് തടസമായി വൈദ്യുതി പോസ്റ്റുകള്‍. മുത്താമ്പി വൈദ്യരങ്ങാടി, കാവുംവട്ടം,അണേല കൊയിലാണ്ടി റോഡിലെ 69 വൈദ്യുതി പോസ്റ്റുകളാണ് റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുന്നത്. റോഡ് വീതികൂട്ടി വികസിപ്പിക്കുമ്പോള്‍ ഇത്രയും പോസ്റ്റുകള്‍ നിര്‍ബന്ധമായും റോഡരികിലേക്ക് മാറ്റെണ്ടതുണ്ട്. ഇത് മാറ്റുന്നതിനായി നാല് ലക്ഷം രൂപയോളം ഇത് മാറ്റുന്നതിനായി നാല് ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.