Tag: KOYILANDY
ജനപ്രതിനിധികള്‍ക്കായി ‘സമന്വയം 2021’ സംഘടിപ്പിച്ചു
കൊയിലാണ്ടി: നഗരസഭയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാനായി സമന്വയം 2021 സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സന്‍ കെ.പി.സുധ പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സി കവിത മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.എം.പ്രസാദ്, സി.ഡി.എസ് അധ്യക്ഷമാരായ എം.പി ഇന്ദുലേഖ, യു.കെ റീജ, ടി.ഇ
കൊയിലാണ്ടിയിലെ അനധികൃത ലഹരിവില്പന, എക്സൈസ് ഡിപ്പാർട്ട്മെൻ്റ് ഉറക്കം വെടിയണം; യൂത്ത് കോൺഗ്രസ്സ്
കൊയിലാണ്ടി: നഗരത്തിൽ വ്യാപകമായി വരുന്ന മയക്കുമരുന്നിൻ്റെയും, മറ്റ് ലഹരി പദാർത്ഥങ്ങളുടെയും വില്പ്പന നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി എക്സൈസ് ഇൻസ്പക്ടർക്ക് പരാതി നൽകി. കൊയിലാണ്ടി നഗരത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് വലിയ രീതിയിലുള്ള മയക്ക് മരുന്ന് കച്ചവടമാണ് നടക്കുന്നത്. കൊയിലാണ്ടി മേൽപാലത്തിനോടുത്തായുള്ള കോണിപ്പടികൾ, ആളൊഴിഞ്ഞ വീട് എന്നിവ
റോഡ് സുരക്ഷാ മാസാചരണം: ഡ്രൈവിംങ്ങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്കായി ക്ലാസ് സംഘടിപ്പിച്ചു
കൊയിലാണ്ടി: ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി സബ്ബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഡ്രൈവിംങ്ങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്കായി ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ജോ.ആര്‍.ടി.ഒ പി.രാജേഷ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സി.കെ.അജില്‍ കുമാര്‍ ക്ലാസെടുത്തു. കരിമ്പക്കല്‍ സുധാകരന്‍,സൗമിനി മോഹന്‍ദാസ്,കാര്‍ത്തികേയന്‍,അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി.കെ.ഷിജി,കിഷോര്‍ കുമാര്‍
യാത്രാ സൗകര്യം, കാർഷികാവശ്യം: ചിറ്റാരിക്കടവ് പദ്ധതി യാഥാർത്ഥ്യമായി; ഉദ്ഘാടനം ഫെബ്രുവരി 17ന്
കൊയിലാണ്ടി: കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചിറ്റാരി കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമ്മാണം പൂർത്തിയായി. ഫെബ്രുവരി 17 ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് കെ.ദാസൻ എംഎൽഎ അറിയിച്ചു. 17 ന് കാലത്ത് 11 മണിക്ക് ഓൺ ലൈനിലൂടെയാണ് മന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുക. രാമൻ പുഴയിലെ വെള്ളം
അനന്തപുരം ആറാട്ട് മഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പള്ളി മന ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ഉത്സവാഘോഷത്തിന് കൊടിയേറിയത്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഉത്സവചടങ്ങുകൾ നടത്തുകയെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഫെബ്രുവരി 9ന് പള്ളിവേട്ടയും, 10 ന് കുളിച്ചാറാട്ടും നടത്തും. ഫെബ്രുവരി പത്തിന് ഉത്സവം സമാപിക്കും.
റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള സർക്കാർ തീരുമാനം ഡ്രൈവർമാർക്കും ആശ്വാസം
കൊയിലാണ്ടി: കാലാവധി കഴിയാറായ പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി നീട്ടാനുള്ള സംസ്ഥാന സർക്കാർ തീരുമാനം തെല്ലൊരാശ്വാസത്തോടെയാണ് ജില്ലയിലെ എൽഡിവി ഡ്രൈവർ വേരിയസ് ഗ്രേഡ് ടു റാങ്ക് ഹോൾഡേഴ്സ് കാണുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഫെബ്രുവരി 6 ന് തീരാനിരിക്കെയാണ് കാലാവധി നീട്ടികൊണ്ടുള്ള സർക്കാർ ശുപാർശ വന്നത്. 2018 ഫെബ്രുവരി ആറിന് നിലവില്‍
ടി സി സുരേന്ദ്രന് ദാമു കാഞ്ഞിലശ്ശേരി നാടക പ്രതിഭാ പുരസ്കാരം
കൊയിലാണ്ടി: പുക്കാട് കലാലയം ഏര്‍പ്പെടുത്തിയ ദാമു കാഞ്ഞിലശ്ശേരി പുരസ്‌കാരം ഈ വര്‍ഷം പ്രശസ്ത നാടകകാരന്‍ ടി സി സുരേന്ദ്രനു. അമേച്ച്വര്‍ നാടക രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെക്കാലം നടത്തിയ വേറിട്ട പരീക്ഷണങ്ങളിലൂടെ നാടക രംഗത്തിന് നല്‍കിയ സംഭാവനകളെ അധികരിച്ചാണ് പുരസ്‌കാരം. തിരുവങ്ങൂര്‍, പൂക്കാട് ,വെങ്ങളം പ്രദേശങ്ങളിലെ ഒട്ടേറെ യുവാക്കളെ സുരേന്ദ്രന്‍ നാടക രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തി.ദിക്കു മാറി ഉദിയ്ക്കുന്ന
കോതമംഗലം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ ഹൈടെക്ക് ആയി; പുതിയ കെട്ടിട സമുച്ചയം ഫെബ്രുവരി ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കൊയിലാണ്ടി: കോതമംഗലം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ പുതിയ ഹൈടെക് വിദ്യാലയ സമുച്ചയത്തിന്റെ കെട്ടിടോദ്ഘാടനം ഫെബ്രുവരി ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷന്റെ ഭാഗമായി സ്‌കൂളിന്റെ ഭാതിക സൗകര്യം മെച്ചപ്പെടുത്താന്‍ അനുവദിച്ച ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടമാണ് ഉദ്ഘാടന സജ്ജമായത്. സ്‌കുളിന്റെ വികസനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയെ
ഐശ്വര്യ കേരള യാത്ര; കൊയിലാണ്ടിയിൽ യുഡിവൈഎഫ് വിളംബര ജാഥ നടത്തി
കൊയിലാണ്ടി : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സ്വീകരണത്തിന്റെ മുന്നോടിയായി യു.ഡി.വൈ.എഫ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. കൊയിലാണ്ടി സിവിൽ സ്റ്റേഷന് മുന്നിൽ നിന്നും ആരംഭിച്ച ജാഥ സ്വീകരണ വേദിയായ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട്
നന്തിയില്‍ പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതി റിമാന്‍ഡില്‍
കൊയിലാണ്ടി: നന്തിയില്‍ പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാത്തിരകുറ്റി മുസ്തഫയെയാണ് കൊയിലാണ്ടി പോലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. 2017ല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴും പിന്നീട് പലപ്രവശ്യവും ഇയാള്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയതായാണ് പരാതി. നാല്‍പ്പത്തഞ്ചു വയസ്സുള്ള മുസ്തഫ നന്തിയില്‍ പാചക തെഴിലാളിയാണ്. ഇയാൾക്ക് രണ്ട് ഭാര്യമാരുണ്ട്.