Tag: KOYILANDY
കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പ് ജോലിക്കിടെ റൂട്ട് ഓഫീസര്‍ക്ക് മര്‍ദനമേറ്റതായി പരാതി
കൊയിലാണ്ടി : തെരഞ്ഞെടുപ്പ് ജോലിക്കിടെ റൂട്ട് ഓഫീസര്‍ക്ക് മര്‍ദനമേറ്റതായി പരാതി. മുചുകുന്ന് നോര്‍ത്ത് യു.പി. സ്‌കൂള്‍ അധ്യാപകനായ എ.ടി. വിനീഷിനാണ് മര്‍ദനമേറ്റത്. മുചുകുന്ന് യു.പി. സ്‌കൂളില്‍ ഡ്യൂട്ടി ചെയ്യുമ്പോഴാണ് മര്‍ദിച്ചത്. ചൊവ്വാഴ്ച 5.40-നാണ് സംഭവം. സി.പി.എമ്മുകാരനായ പ്രവര്‍ത്തകനാണ് അടിച്ചു പരിക്കേല്‍പ്പിച്ചെന്നാണ് വിനീഷിന്റെ പരാതി. വിനീഷ് കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ചികിത്സ തേടി.
കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പ് സമാധാനപരം
കൊയിലാണ്ടി: തെരഞ്ഞെടുപ്പ് കൊയിലാണ്ടി മേഖലയില്‍ സമാധാനപരമായി നടന്നു. ചില ബൂത്തുകളില്‍ വോട്ടിംങ്ങ് യന്ത്രം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് വേട്ടെടുപ്പ് മുടങ്ങി. പകരം യന്ത്രം പുന:സ്ഥാപിച്ചാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. കാവുംവട്ടം യൂ.പി സ്‌കൂളിലെ 117,118 ബൂത്തുകളില്‍ യന്ത്രം കേടായതിനെ തുടര്‍ന്ന് അതിരാവിലെ മുതല്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. വോട്ടെടുപ്പ് ആരംഭിച്ചതു മുതല്‍ ഈ രണ്ട് ബൂത്തുകളിലും യന്ത്രം കേടായിരുന്നു.
കൊയിലാണ്ടിയില്‍ രണ്ട് മണി വരെ പോളിംഗ് 52.21%
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ വോട്ടിംഗ് ശതമാനം 52.21 ആയി. ഉച്ചയ്ക്ക് രണ്ട് മണിയോടെയുള്ള കണക്കാണിത്. പേരാമ്പ്ര 51.27, ബാലുശ്ശേരി 49.72, നാദാപുരം 50.47, വടകര 52.4, എന്നിങ്ങനെയാണ് പോളിംഗ് നില. കേരളത്തിലെ ആകെ പോളിംഗ് 50 ശതമാനം കടന്നു. കണ്ണൂരും കോഴിക്കോടുമാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് വേങ്ങരയിലാണ്. കണ്ണൂരില്‍ ഉച്ചയായതോടെ
കൊയിലാണ്ടിയില്‍ 17.7% പോളിംഗ്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പോളിംഗ് ശതമാനം 17.7 ശതമാനത്തിലെത്തി. ആദ്യ മണിക്കൂറിലെ മികച്ച പോളിംഗാണ് ഇത്. മിക്ക ബൂത്തുകളിലും നീണ്ട നിരയാണ്. കൊയിലാണ്ടിയില്‍ 2016 ലെ പോളിംഗ് ശതമാനം 81.53 ശതമാനമായിരുന്നു. പേരാമ്പ്രയില്‍ നിലവില്‍ പോളിംഗ് ശതമാനം 15.7 ശതമാനമാണ്. 2016 ല്‍ 85.45 ശതമാനമായിരുന്നു പോളിംഗ്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ വോട്ടിംഗ് ശതമാനം 22.4
വോട്ട് ചെയ്യാന്‍ പോളിംഗ്ബൂത്തിലെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൊയിലാണ്ടി: നാളെ വോട്ടുചെയ്യാന്‍ ബൂത്തുകളില്‍ എത്തുമ്പോള്‍ താഴെപ്പറയുന്ന തിരിച്ചറിയല്‍ രേഖകളിലൊന്നു നിര്‍ബന്ധമായും കൈയില്‍ കരുതണമെന്ന് നിര്‍ദേശം. അംഗീകൃത തിരിച്ചറിയില്‍ രേഖകള്‍ ഇവയൊക്കെയാണ് * കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് പാസ്പോര്‍ട്ട് * ഡ്രൈവിംഗ് ലൈസന്‍സ് * പാന്‍ കാര്‍ഡ് * ആധാര്‍ കാര്‍ഡ് * ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക് *
കൊയിലാണ്ടിയില്‍ പതിമൂന്നു പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: പതിമൂന്ന് പുതിയ കോവിഡ് കേസുകള്‍ കൂടി കൊയിലാണ്ടിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. മുഴുവന്‍ ആളുകള്‍ക്കും സമ്പര്‍ക്കം വഴിയാണ് കോവിഡ് ബാധിച്ചത്. കോഴിക്കോട് ജില്ലയില്‍ ഇന്ന് 403 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്ക് പോസിറ്റീവായി. ആറു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 395 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം സമാധാനപരം, വിധിയെഴുത്തിന് ഇനി രണ്ട് നാള്‍
കൊയിലാണ്ടി: കൊട്ടിക്കലശമില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കൊയിലാണ്ടിയില്‍ സമാധാനപരം. മണ്ഡലത്തിലുടനീളം പൊലീസ് കര്‍ശന ജാഗ്രത നല്‍കിയിരുന്നു. വോട്ടര്‍മാരെ നേരിട്ട് കണ്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍. സുബ്രഹ്‌മണ്യന്‍ വോട്ട് തേടി. കൊയിലാണ്ടി കടപ്പുറത്തും ബീച്ച് റോഡ്, മുബാറക്ക് റോഡ് എന്നിവിടങ്ങളിലും വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടു തേടി. പയ്യോളി,കോട്ടത്തുരുത്തി, എന്നിലടങ്ങളില്‍ സ്ഥാനാര്‍ത്ഥിയെത്തി. കൊയിലാണ്ടിയില്‍ ഹുസൈന്‍ ബാഫക്കി തങ്ങള്‍,
കൊയിലാണ്ടിക്കാര്‍ കാനത്തില്‍ ജമീലയെ ഹൃദയം കൊണ്ട് വരവേറ്റു
കൊയിലാണ്ടി: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ വിജയമുറപ്പിച്ചു കൊണ്ട് മണ്ഡലത്തില്‍ പ്രചാരണത്തിന് ആവേശകരമായ പരിസമാപ്തി.മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലൂടെയും റോഡ് ഷോ നടത്തിയാണ് പ്രചാരണം അവസാനിപ്പിച്ചത്. മൂടാടി ടൗണില്‍ നിന്നാരംഭിച്ചു. തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥി സഞ്ചരിച്ചു കൊണ്ടുള്ള റോഡ ഷോ കൊയിലാണ്ടി ടൗണിലാണ് സമാപിച്ചത്. നന്തി ബീച്ച്, കോടിക്കല്‍, തിക്കോടി, കാരേക്കാട്, ആവിക്കല്‍, കൊളാവിപ്പാലം, കോട്ടക്കല്‍, ഓയില്‍
കൊയിലാണ്ടിയില്‍ തെങ്ങില്‍ കയറിയിട്ട് ഇറങ്ങാനാകാതെ തൊഴിലാളി കുരുങ്ങി
കൊയിലാണ്ടി: തെങ്ങില്‍ കയറി ഇറങ്ങാന്‍ പറ്റാതായ തൊഴിലാളിയെ അഗ്‌നി രക്ഷാ സേന സാഹസികമായി താഴെയിറക്കി. മുചുകുന്ന് പാലേരി മീത്തല്‍ മണിയാണ് (51) രക്ഷപ്പെടുത്തിയത്. തെങ്ങുകയറ്റ യന്ത്രത്തിന്റെ ബല്‍ട്ട് പൊട്ടി ഇറങ്ങാന്‍ കഴിയാതെ തെങ്ങിന് മുകളില്‍ കുരുങ്ങിയാണ് അപകടം ഉണ്ടായത്. തെങ്ങിന് അന്‍പതടിയോളം ഉയരമുണ്ടായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. കൊയിലാണ്ടി ഫയര്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.സതീശന്‍,
വികസനക്കുതിപ്പില്‍ കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജ്
കൊയിലാണ്ടി: എസ്.എ.ആര്‍.ബി.ടി.എം ഗവ.കോളജില്‍ കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ നടന്നത് 26 കോടിയോളം രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍. 8 കോടി രൂപ ചെലവില്‍ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം തുടരുകയാണ്. ഹൈടെക് ലാബ്, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ ലൈബ്രറി ബ്ലോക്ക് 7 കോടി 75 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിച്ചു. കോളേജിലെ ബോയ്‌സ്