Tag: KOYILANDY
കൊയിലാണ്ടി മേഖലയിൽ ഇന്ന് 94 പുതിയ കൊവിഡ് കേസുകള്‍
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ ഇന്ന് 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടിയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കര്‍ശന നിയന്ത്രണമാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയത്. ഭൂരിഭാഗം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊയിലാണ്ടി നഗരസഭ 46, അരിക്കുളം 17, മൂടാടി 13, പയ്യോളി 18 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ ആകെ 1062 പേര്‍ക്കാണ് കൊവിഡ്
കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി കോമത്ത്കരയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് അരക്കിണര്‍ കോഴിപ്പുറംകണ്ടി പറമ്പ് ബൈത്തുൽ ജുഹൈനയിൽ ബീരാന്‍ കോയയുടെ മകന്‍ പി.എം.സാജുദ്ദീന്‍ ആണ് മരിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ടാക്‌സിയുമായി കൂട്ടിയിടിക്കുകയായിരുന്നു. KL 11, BN 7936 നമ്പര്‍ ബൈക്കും, KL 56, N 6436 നമ്പര്‍ ടാക്സിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 3.20 നായിരുന്നു
കൊവിഡ് വ്യാപനം: കൊയിലാണ്ടി കടുത്ത നിയന്ത്രണത്തിലേക്ക്
കൊയിലാണ്ടി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൊയിലാണ്ടിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. വാക്‌സിനേഷന്‍ പൂര്‍ണ്ണതയിലെത്തിക്കാനും തീരുമാനം. ഇന്ന് ചേര്‍ന്ന നഗരസഭ തല RRT യോഗത്തിലാണ് തീരുമാനം. വാര്‍ഡ് തല RRT യോഗങ്ങള്‍ 3 ദിവസത്തിനകം പൂര്‍ത്തിയാക്കും. സാമൂഹിക അകലം പാലിക്കുന്നതിന് മുനിസിപ്പല്‍ തല നിരീക്ഷണ സമിതിയുടെ പ്രവര്‍ത്തനം സജീവമാക്കും. ഏപ്രില്‍ 21 മുതല്‍ 24 വരെ ടൗണ്‍
കൊയിലാണ്ടിയില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഒരുമ റെസിഡന്റസ് അസോസ്സിയേഷന്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇന്റര്‍നെറ്റിലെ അപകടങ്ങളും ചതിക്കുഴികളും പ്രമേയമാക്കിയാണ് ബോധവല്‍ക്കരണ പരിപാടി നടത്തിയത്. പരിപാടിയില്‍ പ്രമുഖ സൈബര്‍ പ്രഭാഷകന്‍ രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ ഒരുമ അസോസ്സിയേഷന്‍ സെക്രട്ടറി പ്രതാപ്കുമാര്‍ എന്‍കെ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഹരിദാസ്.എ.പി അധ്യക്ഷത വഹിച്ചു. ഷീബഅജയകുമാര്‍, ഷിജിന ഷൈജു എന്നിവര്‍ സംസാരിച്ചു.
കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു
കൊയിലാണ്ടി: ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 5 മുതല്‍ 9 വരെ ക്ലാസുകളിലേക്കുള്ള ( മലയാളം & ഇംഗ്ലീഷ് മീഡിയം ) അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈനിലൂടെയും ഫോണ്‍ വഴിയും നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. രജിസ്‌ട്രേഷനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം https://forms.gle/unWhNoT69yP49e9y5 ഫോണ്‍ വഴി രജിസ്‌ട്രേഷന്‍ നടത്താന്‍ 9497650327, 9497649464, 9605241277, 9495455549 എന്ന
കൊയിലാണ്ടിയില്‍ കുറുവങ്ങാട് ചാത്തോത്ത് ക്ഷേത്രോത്സവം കൊടിയേറി
കൊയിലാണ്ടി: കുറുവങ്ങാട് ചാത്തോത്ത് തലച്ചില്ലോന്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിമഹോത്സവം തുടങ്ങി. ഇന്ന് രാവിലെ കൊടിയേറ്റം നടന്നു. ലളിതസഹസ്ര നാമര്‍ച്ചന ചടങ്ങുമ നടന്നു. നാളെ ക്ഷേത്രത്തില്‍ വിവിധ ചടങ്ങുകളുണ്ടാവും. ഇളനീര്‍ കുലവരവ്, കാരണവരുടെ വെള്ളാട്ട്, സന്ധ്യക്ക് താലപ്പൊലി എഴുന്നള്ളത്ത്, വിവിധ തിറയാട്ടങ്ങള്‍ എന്നിവയോടെ ഉത്സവം സമാപിക്കും.
നെസ്റ്റ് കൊയിലാണ്ടി 24 മണിക്കൂര്‍ ഹോം കെയര്‍ പ്രഖ്യാപനം നാളെ
കൊയിലാണ്ടി : കിടപ്പുരോഗികള്‍ക്ക് പകല്‍ സമയം മാത്രം ലഭ്യമായിരുന്ന ഹോം കെയര്‍ സേവനം ഇനി മുതല്‍ 24 മണിക്കൂറിലേക്ക്. 24 മണിക്കൂര്‍ ഹോം കെയര്‍ സേവനത്തിന്റെ പ്രഖ്യാപനം ഏപ്രില്‍ 11 ന് വൈകുന്നേരം 4 മണിക്ക് കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വച്ച് ശ്രീ കെ ദാസന്‍ എംഎല്‍എ നിര്‍വഹിക്കും. പതിനഞ്ച് വര്‍ഷമായി കൊയിലാണ്ടിയിലെയും പരിസര
എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരവ്
കൊയിലാണ്ടി: 2020 ല്‍ S. S. L. C, PLUS TWO പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വ്യാപാരികളുടെയും പീടിക തൊഴിലാളികളുടെയും മക്കള്‍ക് ആദരവുമായി കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. ക്യാഷ് അവാര്‍ഡുകളും പാരിദോഷികങ്ങളും നല്‍കിയാണ് വിജയികളെ അനുമോദിച്ചത്. പ്രസിഡന്റ് കെ.കെ.നിയാസ്, ജനറല്‍ സെക്രട്ടറി കെ.പി.രാജേഷ്, ട്രഷറര്‍ കെ.ദിനേശന്‍ എന്നിവര്‍ സമ്മാനം കൈമാറി.പി.ചന്ദ്രന്‍, ബാബുരാജ്(സുകന്യ ). പി.വി.പ്രജീഷ്,
മസ്ജിദുല്‍ ഹിദായ ജുമാ മസ്ജിദ് ഉദ്ഘാടനം ഏപ്രില്‍ എട്ടിന്
കൊയിലാണ്ടി: കൊയിലാണ്ടി നടേരിയിലെ മുത്താമ്പി പണ്ടാരക്കണ്ടിതാഴത്ത് പുതുക്കി പണിത മസ്ജിദുല്‍ ഹിദായജുമാ മസ്ജിദ് (കുപ്പേരിപ്പളളി) ഏപ്രില്‍ എട്ടിന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് എഴ് മണിക്ക് മഗ്രീബ് നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹംസഹാജി മഹിമ അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ പങ്കെടുക്കും.
കൊയിലാണ്ടിയില്‍ ഇന്ന് പുതിയ പതിനാറ് കോവിഡ് കേസുകള്‍
കൊയിലാണ്ടി: പതിനാറ് പുതിയ കോവിഡ് കേസുകള്‍ കൂടി കൊയിലാണ്ടിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കത്തിലൂടെയാണ് മുഴുവന്‍ ആളുകള്‍ക്കും രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ന് കൊയിലാണ്ടി. തുറയൂര്‍ പഞ്ചായത്തില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തുറയൂര്‍ മണ്ഡലം സെക്രട്ടറിയും,