Tag: KOYILANDY

Total 423 Posts

ചേമഞ്ചേരിയില്‍ CFLTC കേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കി, പ്രവര്‍ത്തനത്തില്‍ പങ്കാളികളായി ഡിവൈഎഫ്‌ഐ

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് CFLTC കേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയ്യില്‍, വൈസ് പ്രസിഡന്റ് അജ്‌നഫ്.കെ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അതുല്യ ബൈജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശബ്‌ന ഉമ്മാരിയില്‍, രാജേഷ് കുന്നുമ്മല്‍ എന്നിവരാണ് ശുചീകരണത്തിന് നേതൃത്വം നല്‍കിയത്. DYFI കോവിഡ് ബ്രിഗേഡ് അംഗങ്ങളും പ്രവര്‍ത്തനത്തില്‍

കൊയിലാണ്ടിയില്‍ ബാലന്‍ പൂണാട്ടില്‍ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ബാലന്‍ പൂണാട്ടില്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: മാധവി, മക്കള്‍ : ശശീന്ദ്രന്‍ ,ഷൈനി, വിനോദ് (കേരള പോലീസ്), ശ്രീജ. മരുമക്കള്‍, റനിലാ ശശീന്ദ്രന്‍ . ഷൈനി ജയരാജന്‍, വിനോദ് അഞ്ജു ശ്രീ , ശ്രീജ മനോജ്

കൊയിലാണ്ടിയില്‍ തെരുവോരകച്ചവടത്തിന് നിയന്ത്രണം വേണമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ തെരുവോര കച്ചവടത്തിന് നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി മര്‍ച്ചന്റ്സ് അസോസിയേഷന്‍. തെരുവോര കച്ചവടം വ്യാപിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രക്കാന്‍ നടപടി സ്വീകരിക്കണം എന്നാവിശ്യപെട്ടാണ് കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ക്ക് നിവേദനം നല്‍കിയത്. പ്രസിഡന്റ് കെ.കെ.നിയാസ്, പി.കെ.മനീഷ് ഇസ്മയില്‍, എന്നിവര്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത് നിവേദനം സമര്‍പ്പിച്ചു.  

നായക്കനവയലിൽ വാസുദേവൻ അന്തരിച്ചു

കൊയിലാണ്ടി: മണമൽ ഹോമിയോ ഹോസ്പിറ്റലിന് സമീപം ചെമ്പിൽ വയലിൽ താമസിക്കും നയക്കനവയലിൽ വാസുദേവൻ 58 വയസ്സ് അന്തരിച്ചു. അമ്മ: ജാനകി. അച്ഛൻ: പരേതനായ കേളുക്കുട്ടി.ഭാര്യ: സുജാത. മക്കൾ: അനുഷാദേവ്, സ്നേഹാദേവ്. സഹോദരങ്ങൾ: പ്രദീപൻ, ബാബുരാജ്, ശാന്തകുമാരി, വാസന്തി.മരുമകൻ: വിനയരാജ്. സഞ്ചയനം: ഞാറാഴ്ച.

കൊയിലാണ്ടിയില്‍ 146 പേര്‍ക്ക് കോവിഡ്; സ്ഥിതി അതീവഗുരുതരം, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടി നഗരസഭയില്‍ മാത്രം 39 പേര്‍ക്കാണ് കൊവിഡ് സ്ഥിരീരകരിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രി ഒപിയിൽ വിവിധ അസുഖങ്ങളായി പരിശോധനയ്ക്ക് എത്തിയ 410 പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ 51 പേർക്ക് പോസിറ്റീവായി. കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി. ചടങ്ങുകള്‍ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം അമ്പത് ആക്കി

കൊയിലാണ്ടിയില്‍ 29 പുതിയ കൊവിഡ് കേസുകള്‍, സ്ഥിതി ആശങ്കാജനകം: ജില്ലയില്‍ ഇന്ന് 1,560 കേസുകള്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് 26 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൊയിലാണ്ടിയില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ചേമഞ്ചേരി – 7 ചെങ്ങോട്ടുകവ് – 6 അരിക്കുളം – 5 കീഴരിയൂർ – 7 മൂടാടി – 16 പയ്യോളി

കൊയിലാണ്ടിയില്‍ ഇതര സംസ്ഥാന തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇതര സംസ്ഥാന തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശ് സ്വദേശി ഷംസുദീന്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയാറ് വയസായിരുന്നു. കൊയിലാണ്ടിയിലെ സ്വകാര്യ ടെക്സ്റ്റ ജീവനക്കാരനായിരുന്നു. കൊറോണ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. നഗരസഭാ ഹെല്‍ത്ത് സ്‌പെക്ടര്‍ .കെ.പി.രമേശന്‍, കെ.എം.പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മൃതദേഹം കൊയിലാണ്ടി മീത്തലെക്കണ്ടി പള്ളി ഖബര്‍സ്ഥാനില്‍ നടത്തി. കൊയിലാണ്ടി പരാഗ്‌ക്ലോത്തില്‍

കൊവിഡ് മാനദണ്ഡം പാലിക്കാതെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍, കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സാമൂഹിക അകലം പാലിക്കാതെ ജനങ്ങളുടെ നീണ്ട നിര

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയവര്‍ കൂട്ടം നില്‍ക്കുന്നുവെന്ന് പരാതി. നാല്‍പ്പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇന്ന് വാക്‌സിന്‍ നല്‍കുന്നത്. ഇതിന് വേണ്ട സൗകര്യങ്ങളോ മുന്‍കരുതലോ ഒരുക്കാതെയാണ് ആശുപത്രി അധികൃതര്‍ വാക്‌സിന് കേന്ദ്രങ്ങള്‍ ഒരുക്കിയത്. വാക്‌സിന്‍ സ്വീകരിക്കാനുള്ളവര്‍ ആശുപത്രിയുടെ മുന്‍വശത്ത് സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിര്‍ക്കുകയാണ്. കൃത്യമായി മാസ്‌ക് ധരിക്കാനോ അകലം പാലിക്കാനോ

കൊവിഡ് വ്യാപനം; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് ആന്റിജന്‍ പരിശോധന കര്‍ശനമാക്കി

കൊയിലാണ്ടി: കോഴിക്കോട് ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസറ്റീവ് നിരക്ക് കൂടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയെക്കത്തുന്ന രോഗികള്‍ ഒ.പി.ടിക്കറ്റ് എടുത്ത ശേഷം ആന്റിജന്‍പരിശോധനക്ക് നടത്തി റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമാണ് ഡോക്ടറുടെ അടുത്തേക്ക് ചികിത്സയ്ക്കായി വിടുന്നത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയി നോഡല്‍ ഓഫീസര്‍ റുപ്പിന്റെയും, ജെ.എച്ച് ഐ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് ആന്റി ജന്‍പരിശോധന

കൊയിലാണ്ടിയില്‍ വീട് നിര്‍മിക്കാന്‍ തുക ലഭിച്ചിട്ടും നിര്‍മിക്കാന്‍ കഴിയാതെ 35 കുടുംബങ്ങള്‍; ഡാറ്റാബാങ്ക് തടസമെന്ന് ആരോപണം

കൊയിലാണ്ടി: ലൈഫ് ഭവന പദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ തുക അനുവദിച്ചിട്ടും സ്ഥലം ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടു പോയതിന്റെ പേരില്‍ വീട് നിര്‍മ്മിക്കാന്‍ കഴിയാതെ നിരവധി കുടുംബങ്ങള്‍. 35 കുടുംബങ്ങളാണ് കൊയിലാണ്ടി നഗരസഭയില്‍ മാത്രമുള്ളത്. തണ്ണീര്‍ത്തട, നെല്‍വയല്‍ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഉണ്ടാക്കിയ ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടു പോയതിനാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത വീടുകള്‍ പുതുക്കി പണിയാന്‍ പോലും കഴിയാതെ സാധാരണക്കാര്‍.

error: Content is protected !!